Rapper Dabzee: റാപ്പർ ഡബ്സിയും 3 സുഹൃത്തുകളും അറസ്റ്റില്‍; നടപടി സാമ്പത്തിക തർക്കത്തിൽ
Rapper Dabzee Arrest: ഡാബ്സി ഉൾപ്പെടെ നാല് പേരാണ് അറസ്റ്റിലായത്. മലപ്പുറം ചങ്കരംകുളം പൊലീസാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

റാപ്പർ ഡബ്സി
മലപ്പുറം: റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനും മൂന്ന് സുഹൃത്തുക്കളും അറസ്റ്റില്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിലാണ് അറസ്റ്റ്. ഡാ കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി.
ഡാബ്സി ഉൾപ്പെടെ നാല് പേരാണ് അറസ്റ്റിലായത്. മലപ്പുറം ചങ്കരംകുളം പൊലീസാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 40കാരന് 30 വർഷം തടവ്
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത് വർഷത്തെ കഠിന തടവിന് വിധിച്ച് കട്ടപ്പന പോക്സോ കോടതി. പെരുമ്പടപ്പ് കിഴക്കേ കട്ടത്തറ സ്വദേശി ഫെനിക്സ് എന്ന നാല്പത്കാരനാണ് പ്രതി.
പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, ഐപിസി പ്രകാരം 10 വർഷത്തെ കഠിനതടവും 30,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ തുക അടയ്ക്കാത്ത പക്ഷം രണ്ടു വർഷത്തെ കഠിനതടവും കൂടി അനുഭവിക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു.
2014ലാണ് കേസിനാസ്പദമായ സംഭവം. കട്ടപ്പന പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിചാരണ വേളയിൽ ഇയാൾ ഒളിവിൽ പോയിരുന്നു. പിന്നീട് മറ്റൊരു കേസിൽ അറസ്റ്റിലായതോടെ വീണ്ടും വിചാരണ ആരംഭിക്കുകയായിരുന്നു.