AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mammootty: എ കെ ആന്റണി മുഖ്യമന്ത്രിയായി അതോടെ ദി കിംഗിന്റെ കഥയില്‍ മാറ്റമുണ്ടായി: നേമം പുഷ്പരാജ്

Nemom Pushparaj About The King Movie: 200 ദിവസത്തിലധികം തിയേറ്ററില്‍ നിറഞ്ഞോടിയ ചിത്രം ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ കൂടിയായിരുന്നു. ദീപാവലി ചിത്രമായാണ് ദി കിംഗ് തിയേറ്ററിലെത്തിയത്. എന്നാല്‍ സിനിമയുടെ കഥയില്‍ മാറ്റം വരുത്തേണ്ടി വന്നിരുന്നു എന്നാണ് ആര്‍ട്ട് ഡയറക്ടറായിരുന്ന നേമം പുഷ്പരാജ് പറയുന്നത്.

Mammootty: എ കെ ആന്റണി മുഖ്യമന്ത്രിയായി അതോടെ ദി കിംഗിന്റെ കഥയില്‍ മാറ്റമുണ്ടായി: നേമം പുഷ്പരാജ്
ദി കിംഗ് പോസ്റ്റര്‍, നേമം പുഷ്പരാജ്‌ Image Credit source: Social Media
shiji-mk
Shiji M K | Updated On: 23 May 2025 21:25 PM

1995ല്‍ രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ദി കിംഗ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയി ഒരുക്കിയ ചിത്രത്തില്‍ ജില്ലാ കളക്ടര്‍ ജോസഫ് അലക്‌സ് ഐഎഎസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയോടൊപ്പം അസിസ്റ്റന്റ് കളക്ടര്‍ അനുരാധ മുഖര്‍ജി ഐഎഎസായി വാണി വിശ്വനാഥും തിളങ്ങി.

200 ദിവസത്തിലധികം തിയേറ്ററില്‍ നിറഞ്ഞോടിയ ചിത്രം ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ കൂടിയായിരുന്നു. ദീപാവലി ചിത്രമായാണ് ദി കിംഗ് തിയേറ്ററിലെത്തിയത്. എന്നാല്‍ സിനിമയുടെ കഥയില്‍ മാറ്റം വരുത്തേണ്ടി വന്നിരുന്നു എന്നാണ് ആര്‍ട്ട് ഡയറക്ടറായിരുന്ന നേമം പുഷ്പരാജ് പറയുന്നത്. സഫാരിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദി കിംഗ് ഒരു പൊളിറ്റിക്കല്‍ സിനിമയായിരുന്നു. കരുണാകരന്‍ ആയിരുന്നു ആ സമയത്ത് മുഖ്യമന്ത്രി. എന്നാല്‍ പിന്നീട് ഒരുപാട് മാറ്റങ്ങള്‍ വന്നു. ലീഡറിനെ ഫോക്കസ് ചെയ്ത് മാത്രമായിരുന്നു സിനിമയുടെ കഥ. എന്നാല്‍ കാര്യങ്ങള്‍ എല്ലാം പെട്ടെന്ന് മാറിമറിഞ്ഞു.

അന്ന് വലിയ പ്രശ്‌നങ്ങളുണ്ടായി രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം മാറി. അപ്പോള്‍ സിനിമയുടെ സ്‌ക്രിപ്റ്റിന്റെ കാര്യത്തില്‍ നിശ്ചലാവസ്ഥയുണ്ടായി. അതോടെ ഷെഡ്യൂള്‍ ബ്രേക്ക് ചെയ്യേണ്ടി വന്നു. സിനിമയുടെ അടുത്ത ഷെഡ്യൂള്‍ തുടങ്ങുമ്പോഴേക്കും രാഷ്ട്രീയമെല്ലാം മാറി.

Also Read: Sharaf U Dheen: ‘ലാലേട്ടന്റെ കാരവാന് ചുറ്റും ഇപ്പോള്‍ ബോളിവുഡിലെ പ്രൊഡ്യൂസര്‍മാരാണ്, ആ ലെവലിലാണ് കാര്യങ്ങള്‍’

എ കെ ആന്റണിയായി അടുത്ത മുഖ്യമന്ത്രി. അതോടെ ദി കിംഗിന്റെ കഥ മാറ്റി. ആദ്യത്തെ ഭാഗം തിരുവനന്തപുരത്ത് വെച്ചായിരുന്നു ഷൂട്ട് ചെയ്തത്. രണ്ടാമത്തെ ഭാഗം കോഴിക്കോട് ആയിരുന്നു ഷൂട്ടെന്നും നേമം പുഷ്പരാജ് പറയുന്നു.