Narivetta Song: ‘വാടാ വേടാ’ ! നരിവേട്ടയില്‍ വേടന്റെ പാട്ടും; റിലീസ് നാളെ
Vedan's song in Narivetta: ജേക്ക്‌സ് ബിജോയ് ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. 'വാടാ വേടാ' എന്ന ക്യാപ്ഷനില്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ 'നരിവേട്ട' മെയ് 23നാണ് റിലീസ് ചെയ്യുന്നത്

നരിവേട്ട പോസ്റ്റര്‍
ടൊവിനോ തോമസ് മുഖ്യകഥാപാത്രത്തിലെത്തുന്ന ‘നരിവേട്ട’യില്‍ റാപ്പര്‍ വേടന്റെ പാട്ടും. വേടന്‍ ആലപിച്ച പാട്ട് നാളെ പുറത്തുവിടുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ജേക്ക്‌സ് ബിജോയ് ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ‘വാടാ വേടാ’ എന്ന ക്യാപ്ഷനില്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘നരിവേട്ട’ മെയ് 23നാണ് റിലീസ് ചെയ്യുന്നത്. തമിഴ് നടന്‍ ചേരന്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണന്‍, ആര്യ സലിം, റിനി ഉദയകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിലാണ് നിര്‍മ്മാണം. പൊളിറ്റിക്കല്‍ ഡ്രാമയായ നരിവേട്ടയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് അബിന്‍ ജോസഫാണ്. എൻഎം ബാദുഷയാണ് നരിവേട്ടയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
Read Also: Narivetta Minnalvala Song: ഈ ‘മിന്നല്‍വള’ കലക്കിയെന്ന് പ്രേക്ഷകരും; നരിവേട്ടയിലെ ആദ്യ ഗാനം പുറത്ത്
ആഗോള തലത്തില്‍ വമ്പന്‍ റിലീസിനാണ് നീക്കം. മറ്റ് ഭാഷകളിലും ചിത്രമെത്തും. ട്രെയിലര്‍ അടക്കം ഹിറ്റായിരുന്നു. പാന്‍ ഇന്ത്യ റിലീസാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഐക്കണ്‍ സിനിമാസ് നരിവേട്ട പ്രദര്‍ശനത്തിനെത്തിക്കും. എജിഎസ് എന്റര്‍ടെയിന്‍മെന്റ് തമിഴിലും, മൈത്രി മൂവി മേക്കേഴ്‌സ് തെലുങ്കിലും വിതരണം ചെയ്യും. വൈഡ് ആംഗിള്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഹിന്ദിയിലും, ബെംഗളൂരു കുമാര്‍ ഫിലിംസ് കന്നഡയിലും പ്രദര്‍ശനത്തിന് എത്തിക്കുന്നു.