AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thudarum OTT : തുടരും ഒടിടി അവകാശം സ്വന്തമാക്കിയത് ഹോട്ട്സ്റ്റാറോ? റിലീസ് ഉടൻ എന്ന് സൂചന

Thudarum OTT Release Date And Platform : ഒടിടി ഡീൽ വൈകിയതോടെയാണ് തുടരും സിനിമയുടെ തിയറ്റർ റിലീസ് ജനുവരിയിൽ നിന്നും ഏപ്രിലേക്ക് മാറ്റിയത്. ചിത്രം തിയറ്ററിൽ എത്തുന്നതിന് മുമ്പെ ഒടിടി അവകാശം വിറ്റു പോയിരുന്നു

Thudarum OTT : തുടരും ഒടിടി അവകാശം സ്വന്തമാക്കിയത് ഹോട്ട്സ്റ്റാറോ? റിലീസ് ഉടൻ എന്ന് സൂചന
Thudarum OttImage Credit source: Mohanlal Facebook
jenish-thomas
Jenish Thomas | Published: 19 May 2025 19:43 PM

തിയറ്ററുകൾ ഇളക്കിമറിച്ച മോഹൻലാലിൻ്റെ തുടരും സിനിമ ഇനി ഒടിടി റിലീസിനായി തയ്യാറെടുക്കുന്നയെന്ന് റിപ്പോർട്ട്. ചിത്രം തിയറ്ററുകളിൽ എത്തി 30 ദിവസം അടുക്കുമ്പോഴാണ് ഒടിടി റിലീസ് സംബന്ധിച്ചുള്ള ചർച്ചകൾക്ക് തുടക്കമായിരിക്കുന്നത്. ഈ ആഴ്ചയോടെ ഒടിടി റിലീസ് പ്രഖ്യാപനം ഉണ്ടായേക്കും. എന്നാൽ ഇപ്പോഴും വാരാന്ത്യങ്ങളിൽ കോടികൾ കളക്ഷൻ നേടുന്ന ചിത്രത്തിൻ്റെ ഒടിടി റിലീസ് അൽപം വൈകാനും സാധ്യതയുണ്ട്. ഏപ്രിൽ 25നാണ് തരുൺ മൂർത്തി ഒരുക്കിയ തുടരും തിയറ്ററുകളിൽ എത്തിയത്.

തുടരും ഒടിടി

ചിത്രത്തിൻ്റെ റിലീസ് മുമ്പ് തന്നെ തുടരും സിനിമയുടെ ഒടിടി അവകാശം നടന്നിരുന്നു. ഒടിടി-സാറ്റ്ലൈറ്റ് ഡീലുകൾ വൈകിയ സാഹചര്യത്തിലാണ് സിനിമയുടെ റിലീസ് ജനുവരിയിൽ നിന്നും ഏപ്രിലേക്ക് മാറ്റിയത്. സിനിമയുടെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോയ്ക്ക് വിറ്റു പോയതായിട്ട് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തുടരും സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയത് ജിയോ ഹോട്ട്സ്റ്റാറാണെന്ന് ജി സുരേഷ് കുമാർ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിൻ്റെ റിലീസ് വൈകുന്ന വേളയിലായിരുന്നു സിനിമ നിർമാതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തുടരും ഒടിടി റിലീസ് എന്ന്?

സൂചനകൾ പ്രകാരം ജൂൺ ആദ്യ വാരത്തിൽ തുടരും സിനിമ ഒടിടിയിൽ എത്തുമെന്ന് ചില വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ചിത്രത്തിൻ്റെ ഒടിടി സംബന്ധിച്ചുള്ള പ്രഖ്യാപനം മെയ് 25നുള്ളിൽ ഉണ്ടായേക്കും. അതേസമയം ചിത്രത്തിൻ്റെ അണിയറപ്രവർത്തകരോ ജിയോ ഹോട്ട്സ്റ്റാറോ ഇക്കാര്യം സംബന്ധിച്ച് ഒരു സ്ഥിരീകരണം നൽകിട്ടില്ല.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് തുടരും സിനിമ നിർമിച്ചിരിക്കുന്നത്. ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക എന്നീ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമാണ് തുടരും. ശോഭനയാണ് മോഹൻലാലിൻ്റെ നായികയായി ചിത്രത്തിൽ അഭിനയിക്കുന്നത്. 15 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും നായികനായകന്മാരായി സ്ക്രീനിൽ ഒന്നിക്കുന്നത്. ഇരുവർക്ക് പുറമെ പ്രകാശ് വർമ, ആർഷ ബൈജു, മണിയൻപിള്ള രാജു, ബിനു പപ്പു, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

ALSO READ : Abhilasham OTT : സൈജു കുറുപ്പിൻ്റെ അഭിലാഷം ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

കെ ആർ സുനിലിൻ്റെ കഥയ്ക്ക് സംവിധായകൻ തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷാജി കുമാറാണ് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. നിഷാദ് യൂസുഫും ഷഫീക്ക് വിബിയും എന്നിവരാണ് ചിത്രത്തിൻ്റെ എഡിറ്റർമാർ.