AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vishal and Sai Dhanshika Marriage: ഒടുവിൽ അത് സംഭവിക്കുന്നു! നടൻ വിശാൽ വിവാഹിതനാകുന്നു; വധു സായ് ധൻഷിക?

Vishal and Sai Dhanshika Wedding: നടി സായ് ധൻഷികയും വിശാലും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. തമിഴ് നടികർ സംഘം അംഗമായ നടനും, പ്രശസ്ത നടിയും അധികം വൈകാതെ തങ്ങളുടെ വിവാഹപ്രഖ്യാപനം നടത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Vishal and Sai Dhanshika Marriage: ഒടുവിൽ അത് സംഭവിക്കുന്നു! നടൻ വിശാൽ വിവാഹിതനാകുന്നു; വധു സായ് ധൻഷിക?
Actor Vishal Krishna and Sai DhanshikaImage Credit source: Instagram
neethu-vijayan
Neethu Vijayan | Updated On: 19 May 2025 18:21 PM

ഏറെ നാളത്തെ പ്രേക്ഷകരുടെയും ആരാധകരുടെയും ചർച്ചാവിഷയമായിരുന്നു പ്രശസ്ത തമിഴ് നടൻ വിശാലിന്റെ വിവാഹം. മാധ്യമങ്ങളിലടക്കം പല വട്ടം ചർച്ച ചെയ്ത വിഷയമാണ്. നേരത്തെ പല തവണ നടൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ വിശാലിൻ്റെ വിവാഹമെന്നത് ആരാധകരുടെ സ്വപ്നം മാത്രമായി മാറുകയായിരുന്നു. ഇപ്പോഴിതാ ഈ സ്വപ്നങ്ങൾ പൂവണിയാൻ പോകുന്നതിൻ്റെ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

പുറത്തുവരുന്ന പുതിയ റിപോർട്ടുകൾ അനുസരിച്ച്, നടി സായ് ധൻഷികയും വിശാലും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. തമിഴ് നടികർ സംഘം അംഗമായ നടനും, പ്രശസ്ത നടിയും അധികം വൈകാതെ തങ്ങളുടെ വിവാഹപ്രഖ്യാപനം നടത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ആരാധകരും മാധ്യമങ്ങളും അദ്ദേഹത്തിന്റെ അടുത്ത നീക്കത്തെക്കുറിച്ചുള്ള ആകാംക്ഷയിലാണ്.

തമിഴ് മാധ്യമങ്ങളുടെ പുതിയ റിപോർട്ടുകൾ അനുസരിച്ച്, സായ് ധൻഷിക നായികയാവുന്ന ‘യോഗി ഡാ’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിയിൽ വച്ച് ഇരുവരുടെ തങ്ങളുടെ വിവാഹ പ്രഖ്യാപനം നടത്തുമെന്നാണ് പറയുന്നത്. അടുത്ത തിങ്കളാഴ്ച ചെന്നൈയിൽ വച്ച് നടക്കുന്ന പരിപാടിയിൽ, വിശാൽ മുഖ്യതിഥി ആയി എത്തുമെന്നാണ് വിവരം. പ്രഖ്യാപനം കഴിഞ്ഞാൽ വിശാലിന്റെയും ധൻഷികയുടെയും വിവാഹനിശ്ചയം ഇരുവരുടെയും കുടുംബങ്ങളുടെ സാന്നിധ്യത്തിൽ ഉടനെ നടക്കുമെന്നും റിപ്പോർട്ടുണ്ട്. വിവാഹം നാല് മാസങ്ങൾക്കുള്ളിൽ ഉണ്ടാവുമെന്നാണ് മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരം.

കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ധൻഷിക. വിശാലും നടിയും തമ്മിൽ ഏറെ വർഷങ്ങളായി സൗഹൃദത്തിലായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപേ ഇരുവരും പ്രണയത്തിലായെന്നും ചില വാർത്തകൾ പ്രചരിച്ചിരുന്നു. ദുൽഖർ സൽമാൻ നായകനായി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം ‘സോളോ’യിൽ ഒരു നായികയായി ധൻഷിക എത്തിയിരുന്നു. ഇതോടെ മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് ധൻഷിക. അടുത്തിടെ താൻ വിവാഹിതനാവാൻ ഒരുങ്ങുകയാണെന്ന് വിശാൽ വെളിപ്പെടുത്തിയതും ഏറെ ചർച്ചയായിരുന്നു.