Rashmika Mandanna: കാട്, മലനിര, വെള്ളച്ചാട്ടം…; രശ്മിക കണ്ട കൊച്ചി നമ്മൾ കണ്ടതല്ല

കൊച്ചിയുടെ പ്രകൃതി സൗന്ദര്യത്തെ വർണ്ണിച്ചുകൊണ്ട് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളും അതിനു നൽകിയ ക്യാപ്ഷൻ.യഥാർത്ഥത്തിൽ രശ്മിക മന്ദാന പങ്കുവെച്ച ചിത്രങ്ങൾ അതിരപ്പള്ളിയുടെതായിരുന്നു.എന്നാൽ കൊച്ചി ആണെന്ന് തെറ്റിദ്ധരിച്ചാണ് രശ്മിക ഇപ്രകാരം കുറിച്ചത്. കൊച്ചിയിൽ എന്തുമാത്രം കാടുകളാണ് പ്രാണികളും വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങും വർക്കൗട്ട് മഴയും ഓട്ടവും............

Rashmika Mandanna: കാട്, മലനിര, വെള്ളച്ചാട്ടം...; രശ്മിക കണ്ട കൊച്ചി നമ്മൾ കണ്ടതല്ല

Rashmika Mandanna

Updated On: 

14 May 2026 | 04:06 PM

ഹ്മ്മ്മ്മ്… കൊച്ചി എത്തിയെന്ന് ധർമ്മേന്ദ്രക്കൊപ്പം എത്തിയ മണവാളൻ പറഞ്ഞ കൊച്ചി അല്ല. നടി രശ്മികാ മന്ദാന കണ്ട കൊച്ചി ഇത്തിരി വ്യത്യസ്തമാണ്. താരത്തിന്റെ പുതിയ സിനിമയായ മൈസയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് രശ്മിക മന്ദാന കേരളത്തിൽ എത്തിയത്. കൊച്ചിയുടെ പ്രകൃതി സൗന്ദര്യത്തെ വർണ്ണിച്ചുകൊണ്ട് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളും അതിനു നൽകിയ ക്യാപ്ഷൻ ആണ് ഇപ്പോൾ ശ്രദ്ധ ആകുന്നത്. യഥാർത്ഥത്തിൽ രശ്മിക മന്ദാന പങ്കുവെച്ച ചിത്രങ്ങൾ അതിരപ്പള്ളിയുടെതായിരുന്നു.

എന്നാൽ കൊച്ചി ആണെന്ന് തെറ്റിദ്ധരിച്ചാണ് രശ്മിക ഇപ്രകാരം കുറിച്ചത്. കൊച്ചിയിൽ എന്തുമാത്രം കാടുകളാണ് പ്രാണികളും വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങും വർക്കൗട്ട് മഴയും ഓട്ടവും ആക്ഷൻ പഠിക്കലും ആക്ഷൻ ചെയ്യലും കണങ്കാലുകളിലും കാൽമുട്ടിലും കെട്ടിവയ്ക്കൽ ഉയരങ്ങളെ കുറിച്ചുള്ള എന്റെ പേടിയെ നേരിടേൽ എല്ലാം നന്നായി പോകും എന്നാണ് രശ്മിക മന്ദാന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

രശ്മികയുടെ പോസ്റ്റ്

 

കൂടാതെ നടക്കുമ്പോൾ എല്ലാ ആൺകുട്ടികളോടും പെൺകുട്ടികളോടും ശ്രദ്ധിക്കാനും താരം പറയുന്നു. ഉറക്കം വരാതിരിക്കാൻ ഉച്ചത്തിലുള്ള അലാറം അടിച്ചുകൊണ്ടാണ് എഴുന്നേൽക്കുന്നത്. പഴം പൊരി.. ശരിക്കും പറഞ്ഞാൽ ധാരാളം പഴം പൊരി താൻ കഴിക്കുന്നുണ്ടെന്നും രശ്മിക.

ALSO READ:‘എന്ത് ചെയ്താലും എനിക്ക് അമ്മയാകാൻ പറ്റില്ല’; പൊട്ടിക്കരഞ്ഞ് സീമ വിനീത്

ലൊക്കേഷൻ ചെറുതായി ഒന്ന് മാറിപ്പോയി

സംഗതി ഫോട്ടോയും ക്യാപ്ഷനും ഒക്കെ അടിപൊളിയാണെങ്കിലും ലൊക്കേഷൻ ചെറുതായി ഒന്ന് മാറിപ്പോയി. രശ്മിക നിൽക്കുന്നത് അതിരപ്പള്ളിയിൽ ആയിരുന്നു. മലയാളികളായ ആരാധകർ തന്നെയാണ് കമന്റിൽ വന്ന് ഹലോ ഇത് കൊച്ചിയല്ല ആതിരപ്പിള്ളി എന്ന് തിരുത്തുന്നത്. അതിൽ ഒരു കമന്റിന് രശ്മിക മറുപടി പറയുന്നുമുണ്ട് അതേ ചിത്രങ്ങൾ ആതിരപ്പള്ളിയിൽ നിന്നുള്ളതാണ് ഞങ്ങൾ കൊച്ചിയിലും തൃശ്ശൂരിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത് എന്നും താരം മറുപടി കൊടുത്തു.

അതേസമയം രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ ചിത്രമായ മൈസയുടെ ചിത്രീകരണം കേരളത്തിലാണ് നടക്കുന്നത്. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ ഒരു സ്പേസ് കണ്ടെത്തിയ നടിയാണ് രശ്മിക. നാഷണൽ ക്രഷ് എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന രശ്മികയുടെ വിവാഹം മാസങ്ങൾക്ക് മുൻപാണ് കഴിഞ്ഞത്. തെന്നിന്ത്യൻ സൂപ്പർതാരമായ വിജയ് ദേവരക്കൊണ്ടയാണ് ഭർത്താവ്. വിവാഹത്തിന്റെ ആഘോഷങ്ങളിൽ നിന്നും ഇപ്പോൾ വീണ്ടും നടി സിനിമയിൽ സജീവമാവുകയാണ്. മൈസയുടെ ആക്ഷൻ രംഗങ്ങളാണ് കേരളത്തിൽ ചിത്രീകരിക്കുന്നത് എന്നാണ് സൂചന. ഇതുവരെ അഭിനയിച്ചതിൽ നിന്നും വളരെ ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രവുമായാണ് ഈ സിനിമയിൽ രശ്മികൾ എത്തുന്നത് എന്നും സൂചനയുണ്ട്. മലയാളത്തിനു പുറമേ ഹിന്ദി തെലുങ്ക് കന്നട തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ENGLISH SUMMARY

actress rashmika mandanna has shared new pictures on Instagram describing the natural beauty of Kochi and the caption given to it is now attracting attention. Actually, the pictures shared by Rashmika Mandanna were of Athirappilly.However, Rashmika wrote this, mistaking it for Kochi.

Follow Us
Related Stories
Renu Sudhi: വേദനകൾക്കിടയിലും ആ നേട്ടം സ്വന്തമാക്കി രേണു സുധി! ആശംസകൾ അറിയിച്ച് ആരാധകർ
Jaanmoni Das:പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി
‘സുകുവേട്ടൻ എന്നെ കൊണ്ടുനടന്നത്’രാജകുമാരിയെ പോലെ’: ഓർമ്മകൾ പങ്കുവച്ച് മല്ലിക സുകുമാരൻ
‘എൻ്റെ നൻപന് പൈത്യമാണ്’; ധ്യാൻ ശ്രീനിവാസനുവേണ്ടി അജു വർഗീസിൻ്റെ രക്ഷാപ്രവർത്തനം
Pearle Maaney: പേളി ഒരു അമ്മയല്ലേ? കുട്ടികൾ മരിച്ചുപോയ അമ്മമാരുടെ വിഷമം ഓർത്തില്ലല്ലോ? വിദ്യാർത്ഥി സമരത്തെക്കുറിച്ച് ജാൻമണി
Cochin Haneefa:ആരുടെ സഹായവുമില്ലാതെ ഉമ്മയും മക്കളും ഇന്ന് പുത്തൻ വീട്ടിലേക്ക്! അഭിമാനിയായ ഹനീഫ്ക്കയുടെ കുടുംബത്തെ സഹായാക്കാൻ ദിലീപ് ചെയ്തത്
മുറിയിൽ ലക്കി ബാംബൂ വച്ചിട്ടുണ്ടോ? ഇതറിയണം
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികളിതാ
പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
പഴുത്ത പപ്പായയോ അതോ പച്ചയോ? ഗർഭകാലത്തെ വില്ലൻ ഇവനാണ്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി