Actress Sithara: 51-ാം വയസ്സിലും അവിവാഹിത; കല്യാണം കഴിക്കാത്തതിന് പിന്നുള്ള കാരണം വെളിപ്പെടുത്തി നടി സിത്താര

Actress Sithara About Being Single: ഒറ്റയ്ക്കുള്ള ഈ ജീവിതത്തിൽ സന്തുഷ്ടയാണെന്ന് നടി സിത്താര. കല്യാണാലോചനകൾ വന്നെങ്കിലും മാതാപിതാക്കൾ കാരണം വേണ്ടെന്ന് വെച്ചു.

Actress Sithara: 51-ാം വയസ്സിലും അവിവാഹിത; കല്യാണം കഴിക്കാത്തതിന് പിന്നുള്ള കാരണം വെളിപ്പെടുത്തി നടി സിത്താര

(Image Courtesy: Facebook)

Published: 

18 Aug 2024 14:38 PM

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട മുൻകാല നടിമാരിൽ ഒരാളാണ് സിത്താര. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും നടി സജീവമായി പ്രവർത്തിച്ചിരുന്നു. 1986 ൽ ‘കാവേരി’ എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ആ സിനിമയോടെ 1980-90 കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാളായി മാറി.

ഇന്നും യൗവ്വനം കാത്തുസൂക്ഷിക്കുന്ന സിത്താരയ്ക്ക് ഈ വർഷം 51 വയസ് പൂർത്തിയായെങ്കിലും, നടി വിവാഹം കഴിച്ചിട്ടില്ല. പല ടിവി പരിപാടികളിലും മറ്റും ഇതേ കുറിച്ച് ചോദ്യങ്ങൾ ഉയർന്നെങ്കിലും, അവിവാഹിതയായി തുടരാനുള്ള കാരണം താരം വ്യക്തമാക്കിയിരുന്നില്ല. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ വെച്ച് തന്റെ ആ തീരുമാനത്തെ കുറിച്ച് നടി മനസ് തുറക്കുകയുണ്ടായി. ഒരുപാട് കല്യാണാലോചനകൾ തനിക്ക് വന്നെങ്കിലും മാതാപിതാക്കൾ കാരണമാണ് താനൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കാതിരുന്നതെന്ന് താരം വെളിപ്പെടുത്തി.

ALSO READ: മേഘ്നാ രാജ് വീണ്ടും മലയാളത്തിൽ; തിരിച്ചു വരവ് ഹന്നയിലൂടെ

വൈധ്യുതി ബോർഡിൽ ഉദ്യോഗസ്ഥർ ആയിരുന്ന മാതാപിതാക്കളോട് വളരെ അധികം അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന താരം പറഞ്ഞതിങ്ങനെ; “കല്യാണത്തിന് ശേഷം അച്ഛനും അമ്മയെയും വിട്ട് ദൂരെ എവിടെയെങ്കിലും പോയി താമസിക്കേണ്ടി വരുമെന്ന് കരുതിയാണ് ആദ്യം കല്യാണം വേണ്ടെന്ന് വെച്ചത്. പിന്നീട്, അച്ഛന്റെ മരണശേഷം കല്യാണത്തിനെ പറ്റിയുള്ള ചിന്ത തന്നെ മാഞ്ഞു പോയി.” ഒറ്റയ്ക്കുള്ള ഈ ജീവിതത്തിൽ താൻ സന്തുഷ്ടയാണെന്നും, ജോലി തിരക്കുകൾ കാരണം ഒറ്റയ്ക്കാണെന്ന തോന്നൽ തന്നെ അലട്ടിയിരുന്നില്ലെന്നും താരം പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിലേറെക്കാലം സിനിമയിൽ സജീവമായിരുന്ന താരം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടി ബിഗ് സ്‌ക്രീനിൽ മാത്രമല്ല ടെലിവിഷൻ രംഗത്തും ചുവടുറപ്പിച്ചു. 2015 ൽ പുറത്തിറങ്ങിയ ‘സൈഗാൾ പാടുകയാണ്’ എന്ന ചിത്രത്തിന് ശേഷം താരം മലയാള സിനിമ രംഗത്ത് നിന്നും ഇടവേള എടുത്തു. എന്നാൽ, തമിഴ്, തെലുങ്ക് ഭാഷകളിൽ നടി ഇപ്പോഴും സജീവമായി തുടരുന്നു.

Related Stories
PT Kunju Muhammed Assault Case: ലൈംഗികാതിക്രമ പരാതിയില്‍ കഴമ്പുണ്ട്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി. കുഞ്ഞുമുഹമ്മദ്
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം