Renu Sudhi: കീമോ തെറാപ്പി തുടങ്ങുകയാണ് മുടിയൊക്കെ പോകും; അതാ പിന്നെ പറഞ്ഞത്; രേണു സുധി

Renu Sudhi about Chemotherapy:തനിക്ക് ക്യാൻസർ ആണ് എന്ന വിവരം ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസ്റ്റിനാണ് ക്യാൻസർ അത് ഇപ്പോൾ മൂന്നാമത്തെ സ്റ്റേജിൽ എത്തി ലെന്സിലോട്ടും ഹാർട്ടിന്റെ പേശികളിലേക്കും വ്യാപിച്ചതായും രേണു സുധി പറയുന്നു. കൂടാതെ ഇപ്പോൾ തന്റെ ആരോഗ്യനിലയെ കുറിച്ചും ഇനി മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ചും പറയുന്നതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്..............

Renu Sudhi: കീമോ തെറാപ്പി തുടങ്ങുകയാണ് മുടിയൊക്കെ പോകും; അതാ പിന്നെ പറഞ്ഞത്; രേണു സുധി

Renu Sudhi Health Update

Published: 

15 Jun 2026 | 11:58 AM

അന്തരിച്ച കലാകാരൻ സുധിയുടെ ഭാര്യ രേണുവിനെ ക്യാൻസർ ആണെന്ന വിവരം വളരെ ഞെട്ടലോടുകൂടെയാണ് സോഷ്യൽ ലോകം അറിഞ്ഞത്. ചിലരെ സംബന്ധിച്ച് വളരെ കുറ്റബോധവും അതുപോലെതന്നെ വിഷമവും ഉണ്ടാക്കി മറ്റുചിലർ ആണെങ്കിൽ ഇപ്പോഴും ആ വാർത്തയും വിശ്വസിക്കാൻ കൂട്ടാക്കാതെ വിമർശനങ്ങൾ തന്നെ എഴുന്നള്ളിച്ചു കൊണ്ടിരിക്കുകയാണ്.

എന്നിരുന്നാലും തനിക്ക് ക്യാൻസർ ആണ് എന്ന വിവരം ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസ്റ്റിനാണ് ക്യാൻസർ അത് ഇപ്പോൾ മൂന്നാമത്തെ സ്റ്റേജിൽ എത്തി ലെന്സിലോട്ടും ഹാർട്ടിന്റെ പേശികളിലേക്കും വ്യാപിച്ചതായും രേണു സുധി പറയുന്നു. കൂടാതെ ഇപ്പോൾ തന്റെ ആരോഗ്യനിലയെ കുറിച്ചും ഇനി മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ചും പറയുന്നതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ALSO READ:ക്യാൻസർ മൂന്നാമത്തെ സ്റ്റേജിലെങ്കിൽ ഇങ്ങനെ നിൽക്കാനും സംസാരിക്കാനും കഴിയില്ല! രേണുവിനോട്‌ ഇനിയും ഇത് വേണോ?

തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് തനിക്ക് ക്യാൻസറാണ് എന്ന കാര്യം രേണു സുധി അറിയിച്ചത് കൂടാതെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലും പറഞ്ഞിരുന്നു തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും തന്റെ മകനായ റിതപ്പന് വേണ്ടി ഇനിയും ജീവിക്കണം അതിനാലാണ് ചികിത്സ തുടരാൻ പോകുന്നത് എന്നും താരം പറഞ്ഞു.

ശരീരത്തിൽ പ്രകടമായ മാറ്റങ്ങളുമുണ്ടാകും

പതിനഞ്ചാം വയസ്സിലാണ് ആദ്യമായിട്ട് ബ്രെസ്റ്റിൽ ഒരു മുഴ കണ്ടത് പിന്നീട് അത് ട്രീറ്റ് ചെയ്തു കളയണമെന്ന് ഡോക്ടർ പറഞ്ഞിരുന്നുവെങ്കിലും അന്ന് മറ്റൊരു ഓപ്പറേഷൻ ചെയ്തതിനാൽ തനിക്ക് ഇത് ഓപ്പറേഷൻ ചെയ്യാൻ പേടിയായി അങ്ങനെയാണ് ഇത് ഈ രീതിയിലേക്ക് വളർന്ന് മാറിയത്. ഇനി കീമോതെറാപ്പിയാണ് ചെയ്യേണ്ടത് കീമോ ചെയ്യുമ്പോൾ എല്ലാവർക്കും അറിയാമല്ലോ നമ്മുടെ ശരീരത്തിൽ പ്രകടമായ മാറ്റങ്ങളുമുണ്ടാകും. പ്രധാനമായും മുടികൊഴിയും പുരികങ്ങൾ കൊഴിയും അപ്പോൾ പിന്നെ എല്ലാവർക്കും മനസ്സിലാവും അതിനാൽ തന്നെയാണ് തനിക്ക് ക്യാൻസർ ആണ് എന്ന് വിവരം തുറന്നു പറഞ്ഞത് എന്നും രേണു സുധി പറയുന്നു.

അതേസമയം താൻ തളരില്ല എന്നാണ് രേണു പറയുന്നത്. ഞാൻ തളർന്നുപോയാൽ എന്റെ വീട്ടിലുള്ളവർക്കും അത് വിഷമമായി മാറും മാത്രമല്ല ഇത്തരം രോഗങ്ങളോട് പൊരുതുന്നവർക്ക് താനൊരു മാതൃകയാകാൻ ആണ് ആഗ്രഹിക്കുന്നത്. ഇതിനു മുൻപ് നൽകിയ അഭിമുഖത്തിലും പെൺകുട്ടികളുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ എപ്പോഴും നിരീക്ഷിക്കണമെന്ന് രേണു പറഞ്ഞിട്ടുണ്ട്. പ്രധാനമായും നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടാകുന്ന തടിപ്പുകൾ ഒന്നും തന്നെ അവഗണിക്കാൻ പാടില്ല. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്. എന്നാൽ ഇപ്പോഴും ആളുകൾ രേണുവിനെ വിമർശിക്കുന്നുണ്ട്.

മെഡിക്കൽ റിപ്പോർട്ടുകൾ ഒക്കെ വ്യാജമാണെന്ന തരത്തിലാണ് ആളുകളുടെ സംസാരം. ഒറിജിനൽ മെഡിക്കൽ റിപ്പോർട്ട് കാണിക്കാനും ആളുകൾ ആവശ്യപ്പടുന്നുണ്ട്. കാരണം രേണു ഇപ്പോഴും മെഡിക്കല്ഡ റിപ്പോർട്ടെന്ന് പറഞ്ഞ മൊബൈൽ ഫോണിലാണ് കാണിക്കുന്നത്. മാത്രമല്ല അതിപ്പോഴും വ്യക്തമാക്കി കാണിക്കുന്നില്ല. ഇതാണ് ആളുകൾ സംശയിക്കാൻ ഇടയാക്കുന്നത്. എന്നാൽ ഭൂരിഭാ​ഗം ആളുകളും രേണുവിന്റെ കാര്യത്തിൽ ദുഃഖിക്കുകയാണ്.

ENGLISH SUMMARY

The news that late artist Sudhi’s wife Renu has cancer has shocked the social media world. Some people feel guilty and sad, while others are still criticizing the news, refusing to believe it.

Loading...
Unable to load recommendations.
Follow Us
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം