Renu Sudhi: ‘ദാസേട്ടന്റെ കൂടെ വീഡിയോ ചെയ്യുന്ന കാര്യം അമ്മ പറഞ്ഞിരുന്നു’; വിവാദങ്ങൾക്ക് മറുപടി നൽകി കിച്ചുവും രേണു സുധിയും

Renu Sudhi: വീട്ടിൽ നിന്നും കിച്ചുവിനെ ഇറക്കിവിട്ടെന്നും, സ്റ്റാർമാജിക്ക് ഡയറക്ടർ അനൂപ് ഓഫർ ചെയ്ത ജോലി വേണ്ടെന്ന് വെച്ചുവെന്നുമുൾപ്പെടെ നിരവധി വാർത്തകളാണ് രേണുവിനെതിരെ പ്രചരിച്ചത്, ഇപ്പോഴിതാ വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കിച്ചുവും രേണുവും.

Renu Sudhi: ദാസേട്ടന്റെ കൂടെ വീഡിയോ ചെയ്യുന്ന കാര്യം അമ്മ പറഞ്ഞിരുന്നു; വിവാദങ്ങൾക്ക് മറുപടി നൽകി കിച്ചുവും രേണു സുധിയും
Updated On: 

03 May 2025 | 01:48 PM

മലയാളികളുടെ പ്രിയപ്പെട്ട കലാകാരനാണ് കൊല്ലം സുധി. അദ്ദേഹത്തിന്റെയും കുടുംബവും പരിചിതമാണ്. കൊല്ലം സുധിയുടെ മരണശേഷം ഭാര്യ രേണു അഭിനയരം​ഗത്തേക്ക് കടന്നു. എന്നാൽ രേണുവിന്റെ റീൽസുമായും ആൽബവുമായും ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ഉയരുന്നുണ്ട്.

ദാസേട്ടൻ കോഴിക്കോടിന്റെ കൂടെ ചെയ്ത റീലിനും വളരെ മോശം കമന്റുകളാണ് വന്നത്. വീട്ടിൽ നിന്നും മകൻ കിച്ചുവിനെ ഇറക്കിവിട്ടെന്നും, സ്റ്റാർമാജിക്ക് ഡയറക്ടർ അനൂപ് ഓഫർ ചെയ്ത ജോലി വേണ്ടെന്ന് വെച്ചുവെന്നുമുൾപ്പെടെ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു, ഇപ്പോഴിതാ വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കിച്ചുവും രേണുവും. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

അനൂപ് ജോൺ ജോലി ഓഫർ ചെയ്തിരുന്നെന്നും എന്നാൽ അത് വേണ്ടെന്ന് വയ്ക്കാൻ കാരണമുണ്ടെന്നും രേണു പറഞ്ഞു. ‘അക്കൗണ്ടന്റ് ആയിട്ടാണ് പറഞ്ഞത്. ഞാന്‍ ഹ്യുമാനിറ്റീസാണ് പഠിച്ചത്. എനിക്ക് കണക്കിന്റെ എ ബി സി ഡി അറിയില്ല. കണക്കൊന്നും അറിയാതെ എങ്ങനെയാണ് ഞാന്‍ ജോലി ചെയ്യുക, എനിക്ക് പേടിയാണ്, അത്രയേ ഞാന്‍ പറഞ്ഞുള്ളൂ. സുധിച്ചേട്ടന്‍ മരിച്ച സമയമാണ്. ഒന്നാമതെ ടെന്‍ഷനാണ്. അതിന്റെ ഇടയില്‍ ഇതൊക്കെ ചെന്ന് ഹാന്‍ഡില്‍ ചെയ്ത് കഴിഞ്ഞാല്‍ ആ കമ്പനി കൂടി പൂട്ടിപ്പോകും’ അതിനാലാണ് ആ ജോലി വേണ്ടെന്ന് വച്ചതെന്ന് രേണു പറഞ്ഞു.

ALSO READ: ഗോകുല്‍ദാസ് സംവിധാനം ചെയ്യാനിരുന്ന സിനിമ എങ്ങനെ തരുണ്‍ മൂര്‍ത്തിയിലേക്ക് എത്തി? തുടരും സിനിമയില്‍ സംഭവിച്ചത്

പഠിത്തവും കാര്യങ്ങളുമൊക്കെയായി തിരക്കിലായത് കൊണ്ടാണ് വീഡിയോയിൽ കാണാത്തതെന്ന് കിച്ചു പറഞ്ഞു. അമ്മയുടെ വീഡിയോസ് വരുമ്പോൾ കാണും, അല്ലാതെ അതിലെ കമന്റുകളൊന്നും നോക്കാറില്ല. ദാസേട്ടന്റെ കൂടെ വീഡിയോ ചെയ്യുന്ന കാര്യം പറഞ്ഞിരുന്നു, അവർ വിഡിയോയ്ക്ക് വേണ്ടി അഭിനയിക്കുകയാണെന്നും കിച്ചു പറഞ്ഞു.

കിച്ചുവും ഞാനും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും രേണു വ്യക്തമാക്കി. തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അത് കാണിക്കുന്നില്ലാ എന്നേയുള്ളൂ, കിച്ചുവിനും റിതുവിനും പരസ്പരം ഭയങ്കര ഇഷ്ടമാണെന്നും രേണു പറഞ്ഞു. സുധിയുടെ കുടുംബവുമായി നല്ല ബന്ധമാണ്, എല്ലാവരും നല്ല പിന്തുണയാണ്, ഈപ്പറയുന്ന പോലെയല്ല കാര്യങ്ങളെന്നും രേണു പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്