Bigg Boss Malayalam Season 7: ‘നാണംകെട്ട് നാറി; എന്നെ സംബന്ധിക്കാത്ത കാര്യങ്ങളിൽ തലയിടാറില്ല’; ബിഗ് ബോസിൽ നിന്ന് പുറത്തായതിന് പിന്നാലെ രേണു സുധി

Renu Sudhi Opens Up After Quitting Bigg Boss:മുടിയുടെ പ്രശ്നം വന്നപ്പോഴാണ് എങ്ങനേലും ഇവിടെ നിന്ന് ചാടിപ്പോയാൽ മതി നാണംകെട്ട് നാറിയല്ലോ എന്ന തോന്നൽ വന്നത്. ഹൗസിൽ നിന്നും എങ്ങനേയും ഇറങ്ങിപ്പോയാൽ മതിയെന്ന് തോന്നിയെന്നും രേണു സുധി പറഞ്ഞു.

Bigg Boss Malayalam Season 7: നാണംകെട്ട് നാറി; എന്നെ സംബന്ധിക്കാത്ത കാര്യങ്ങളിൽ തലയിടാറില്ല; ബിഗ് ബോസിൽ നിന്ന് പുറത്തായതിന് പിന്നാലെ രേണു സുധി

Renu Sudhi

Published: 

07 Sep 2025 10:18 AM

ബി​ഗ് ബോസ് സീസൺ ഏഴ് ആരംഭിച്ചത് മുതൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ നോക്കി കണ്ട മത്സരാർത്ഥിയായിരുന്നു സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയായിരുന്നു. എന്നാൽ അതൊക്കെ അസ്ഥാനത്താവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.എന്നാൽ വീട്ടിലെത്തിയ താരം 71 ക്യാമറയ്ക്ക് പോലും കാണാൻ സാധിക്കാത്ത വിധം മാറി നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. ഗെയിമിലും പ്രശ്നങ്ങളിലും ഒന്നും രേണു ഇടപ്പെടാറില്ല.

ഇതിനിടെയിൽ തനിക്ക് ഷോയിൽ നിന്നും പുറത്ത് പോകണമെന്ന് ആവർത്തിച്ച് പലതവണ ബി​ഗ് ബോസിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മത്സരാർത്ഥികൾ ആരും കാണാതെ തനിക്ക് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്ത് പോകണമെന്ന് രേണു ആവശ്യപ്പെട്ടിരുന്നു. തനിക്കെന്റെ കുഞ്ഞിനെ കാണണം. ബി​ഗ് ബോസ് ആ പ്രധാന വാതിൽ തുറന്ന് തരുവോ എന്നായിരുന്നു രേണു സുധി ക്യാമറ നോക്കി പറഞ്ഞത്. ഇതിനൊടുവിൽ കഴിഞ്ഞ ദിവസം രേണുവിന്റെ അഭ്യർത്ഥന മാനിച്ച് ബിഗ് ബോസ് അവരെ ഹൗസിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്.

ഇപ്പോഴിതാ എന്തുകൊണ്ടാണ് തനിക്ക് ബിഗ് ബോസിൽ തുടരാൻ സാധിക്കാതിരുന്നതെന്ന് വ്യക്തമാക്കുകയാണ് രേണു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. സുധി ചേട്ടൻ മരിച്ചപ്പോൾ താൻ ട്രോമയിലായിരുന്നുവെന്നും അതിൽ നിന്ന് പുറത്തുകടക്കാൻ തന്നെ സഹായിച്ചത് കുടുംബവും യാത്രകളുമൊക്കെയാണെന്നുമാണ് രേണു പറയുന്നത്. എന്നാൽ ബി​ഗ് ബോസിൽ എത്തിയപ്പോൾ വീണ്ടും പഴയ അവസ്ഥയിലേക്കായി.

Also Read:‘ബിഗ് ബോസ് വാതിൽ തുറന്ന് തരുവോ? എനിക്ക് വീട്ടിൽ പോകണം; മനസ് കൈവിട്ടു പോവുന്നു’; വീണ്ടും ആവർത്തിച്ച് രേണു സുധി

താൻ ബി​ഗ് ബോസ് തുടർച്ചയായി കാണുന്ന ആളല്ലെന്നും വീട്ടിലെത്തിയപ്പോഴാണ് അവിടുത്തെ അവസ്ഥ മനസിലാക്കുന്നതെന്നും രേണു പറഞ്ഞു. തന്റെ മുടിയെ കുറിച്ചൊക്കെ ആരോപണങ്ങൾ വന്നപ്പോൾ താൻ പൂർണമായും തളർന്നു. തനിക്ക് ഫിസിക്കൽ ടാസ്കിലൊന്നും ആക്ടീവാകാൻ പറ്റാത്തത് ആരോഗ്യപ്രശ്നം ഉള്ളതുകൊണ്ടായിരുന്നുവെന്നും രേണു പറഞ്ഞു. തന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുമ്പോഴാണ് താൻ പ്രതികരിക്കാറുള്ളതെന്നും എന്നാൽ തന്നെ സംബന്ധിക്കാത്ത കാര്യങ്ങളിൽ ലയിടാത്ത വ്യക്തിയാണ് താനെന്നും രേണു പറഞ്ഞു. ക്വിറ്റ് ചെയ്തതിൽ യാതൊരു കുറ്റബോധവും ഇല്ലെന്നും രേണു പറഞ്ഞു.

അനീഷാണ് ഏറ്റവും നല്ല മത്സരാർത്ഥിയെന്നാണ് രേണു പറയുന്നത്. നിലപാടുള്ള ഒരു വ്യക്തിയാണ്. ആരെന്ത് പറഞ്ഞാലും അതിൽ വീഴില്ലെന്നും ആരുടെ കൂടേയുമല്ല നിൽക്കുന്നതെന്നാണ് രേണു പറയുന്നത്. ഹൗസിൽ മണ്ടത്തരം കാണിച്ച പ്ലയർ അപ്പാനി ശരത് ആയിരുന്നു. മുടിയുടെ പ്രശ്നം വന്നപ്പോഴാണ് എങ്ങനേലും ഇവിടെ നിന്ന് ചാടിപ്പോയാൽ മതി നാണംകെട്ട് നാറിയല്ലോ എന്ന തോന്നൽ വന്നത്. ഹൗസിൽ നിന്നും എങ്ങനേയും ഇറങ്ങിപ്പോയാൽ മതിയെന്ന് തോന്നിയെന്നും രേണു സുധി പറഞ്ഞു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ