Renu Sudhi: ‘ഇതിനായിരുന്നോ ബിഗ് ബോസിൽ നിന്നും ചാടിയത്’; രേണുവിന്റെ പുതിയ ഡാൻസ് വീഡിയോയ്ക്ക് വിമർശനം

Renu Sudhi's New Dance Video Faces Criticism: അടുത്തിടെ ഒരു പരിപാടിക്കിടെ രേണു അവതരിപ്പിച്ച നൃത്തമാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

Renu Sudhi: ഇതിനായിരുന്നോ ബിഗ് ബോസിൽ നിന്നും ചാടിയത്; രേണുവിന്റെ പുതിയ ഡാൻസ് വീഡിയോയ്ക്ക് വിമർശനം

രേണു സുധി

Updated On: 

18 Sep 2025 11:58 AM

ബിഗ് ബോസ് ഷോയിൽ പ്രേക്ഷകർ ഏറെ കാണണമെന്ന് ആഗ്രഹിച്ച ഒരാളായിരുന്നു രേണു സുധി. പ്രേക്ഷകരുടെ ആഗ്രഹ പ്രകാരം രേണു ബിഗ് ബോസ് ഹൗസിൽ എത്തിയെങ്കിലും 34-ാം ദിവസം സ്വന്തം ഇഷ്ടപ്രകാരം പുറത്തേക്ക് പോവുകയായിരുന്നു. ടാസ്കുകളിലും തർക്കങ്ങളിലും നിന്ന് ഒഴിഞ്ഞുമാറി എപ്പോഴും വിഷമിച്ചിരിക്കുന്ന രേണുവിനെയാണ് പ്രേക്ഷകർക്ക് ബിഗ് ബോസിൽ കാണാനായത്. ഷോയിൽ തുടരുന്നത് തനിക്ക് ട്രോമയാണെന്നായിരുന്നു രേണു ആവർത്തിച്ചു പറഞ്ഞത്. ഇതോടെ ഫയർ ആയെത്തിയ രേണു ഫ്ലാവറായി പോയെന്ന് പ്രേക്ഷകരും അഭിപ്രായപ്പെട്ടു.

അങ്ങനെ ഓണം സ്പെഷ്യൽ എപ്പിസോഡിൽ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായ രേണുവിന്റെ പിന്നാലെയാണ് ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങൾ. പൊതു ചടങ്ങുകളും ഫോട്ടോഷൂട്ടും റീൽസുകളുമായി താരം ഇപ്പോൾ തിരക്കിലാണ്. എന്നാൽ, അടുത്തിടെ ഒരു പരിപാടിക്കിടെ രേണു അവതരിപ്പിച്ച നൃത്തം ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ബിഗ് ബോസിൽ തന്നെ തുടർന്നാൽ മതിയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം.

രേണുവിന്റെ പുതിയ ഡാൻസ് വീഡിയോ:

ബിഗ് ബോസ് ഹൗസിനുള്ളില്‍ തനിക്ക് ട്രോമയാണെന്ന താരത്തിന്റെ വാദങ്ങളും പലരും തള്ളുന്നുണ്ട്. സ്വാതന്ത്ര്യം ഇല്ലാത്തതിനാൽ ആണ് രേണു ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താക്കണമെന്ന് അഭ്യർത്ഥിച്ചതെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. പുതിയ നൃത്ത വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തുന്നത്.

‘ഇതിനെയൊന്ന് ബിഗ് ബോസിൽ തിരിച്ചു കയറ്റമോ, എഫ്ബി തുറക്കാന്‍ വയ്യ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഇതിനായിരുന്നോ ബിഗ് ബോസില്‍ നിന്നും ചാടിപ്പോയത്’ എന്നാണ് മറ്റൊരാൾ ചോദിക്കുന്നത്. ‘ട്രോമ നാടകം കഴിഞ്ഞു’, ‘ബിഗ് ബോസിൽ ഇതേ എനർജിയിൽ നിന്നോടായിരുന്നോ’ എന്നിങ്ങനെ നീളുന്നതാണ് കമന്റുകൾ. രേണുവിനെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും