Renu Sudhi: ‘പ്ലസ് ടു മാത്രമുള്ള രേണു എങ്ങനെ എയർ ഇന്ത്യയിൽ സ്റ്റാഫായി?’; സോഷ്യൽ മീഡിയയിൽ വിവാദം

Renu Sudhi Aviation Background: അഭിമുഖങ്ങളിലൂടെയും റീലുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും താരം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒപ്പം തന്നെ വിമർശനങ്ങളും അധിക്ഷേപങ്ങളും രേണുവിന്റെ നേരിടേണ്ടി വരുന്നുണ്ട്.

Renu Sudhi: പ്ലസ് ടു മാത്രമുള്ള രേണു എങ്ങനെ എയർ ഇന്ത്യയിൽ സ്റ്റാഫായി?; സോഷ്യൽ മീഡിയയിൽ വിവാദം

രേണു സുധി

Updated On: 

30 Jul 2025 | 08:33 AM

അടുത്തിടെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നയാളാണ് അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. അഭിമുഖങ്ങളിലൂടെയും റീലുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും താരം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒപ്പം തന്നെ വിമർശനങ്ങളും അധിക്ഷേപങ്ങളും രേണുവിന്റെ നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോഴിതാ രേണുവിന്റെ വിദ്യാഭ്യാസ യോഗ്യതയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

എവിയേഷൻ കഴിഞ്ഞ ശേഷം ബാം​ഗ്ലൂർ എയർപോർട്ടിലും, എയർ ഇന്ത്യയിലും ജോലി ചെയ്തിരുന്നുവെന്ന് മുൻപ് സുധിക്കൊപ്പം സ്റ്റാർ മാജിക് വേദിയിൽ എത്തിയപ്പോൾ രേണു പറഞ്ഞിരുന്നു. എന്നാൽ, സുധിയുടെ മരണശേഷം നൽകിയ അഭിമുഖങ്ങളിൽ തനിക്ക് പ്ലസ് ടു യോഗ്യത മാത്രമാണ് ഉള്ളതെന്നും, പല കോഴ്‌സുകളും പഠിച്ചുവെങ്കിലും ഒന്നും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും രേണു വ്യക്തമാക്കി. ഇതോടെ, പ്ലസ് ടു യോഗ്യത മാത്രമുള്ള ഒരാൾക്ക് എയർ ഇന്ത്യയിൽ എങ്ങനെയാണ് ജോലി കിട്ടുക എന്നതാണ് പലരും സോഷ്യൽ മീഡിയയിൽ ഉന്നയിക്കുന്ന ചോദ്യം.

കൊല്ലം സുധിയുടെ മരണ ശേഷമാണ് രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമായത്. സുധിയുടെ രണ്ടാം ഭാര്യയാണ് രേണു. ആദ്യ വിവാഹത്തിലെ മകൻ രാഹുലും (കിച്ചു) ഇവർക്കൊപ്പമായിരുന്നു താമസം. രേണുവിനും സുധിയ്ക്കും ഒരു മകൻ കൂടി ഉണ്ട്. കൊല്ലം സുധി മരണപ്പെട്ട് ഒരു വർഷത്തിന് പിന്നാലെയാണ് രേണു ഇൻസ്റ്റാഗ്രാമിൽ റീലുകൾ പങ്കുവയ്ക്കാൻ തുടങ്ങിയത്. പിന്നീട് അഭിനയത്തിലേക്ക് ചുവടുവെക്കുകയായിരുന്നു.

ALSO READ: ‘കേരളമാണ് നാട്, നിങ്ങൾക്ക് വെങ്കി എന്നു വിളിക്കാം’; ‘കിങ്ഡം’ പ്രീ റിലീസ് ചടങ്ങിൽ കയ്യടി വാങ്ങി വെങ്കിടേഷ്

അതേസമയം, ഉടൻ സംപ്രേഷണം ആരംഭിക്കാനിരിക്കുന്ന ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണിൽ രേണുവും മത്സരാർത്ഥിയായി എത്തുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ലഭ്യമല്ല.

Related Stories
Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന
Big Boss Mastani: സവാദ് എന്നൊരുത്തൻ ഉണ്ടായിരുന്നു, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്തു ചെയ്യണം? ദീപക് വിഷയത്തിൽ മസ്താനി
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം