Sabarimala Gold Theft: ഒന്ന് കട്ടിളപ്പാളി, മറ്റൊന്ന് ദ്വാരപാലക പാളി; ജയറാമിന്റെ പൂജ വിശദീകരണത്തിൽ ദുരൂഹത
Sabarimala Gold Theft Jayaram Controversy: വാതിലിന് സ്വർണം പൂശിയ കമ്പനിയിലെ ഓഫീസിൽ വെച്ചാണ് പൂജ നടന്നിരുന്നത് എന്നാണ് ജയറാം അന്ന് പറഞ്ഞിരുന്നത്. ശബരിമല സ്വർണ്ണ മോഷണത്തിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് തന്നെ പൂജയിലേക്ക് ക്ഷണിച്ചതെന്നും അത് ഇത്തരത്തിൽ ഒരു വിവാദമായി മാറുമെന്ന്...
ശബരിമല സ്വർണ്ണം മോഷണവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ നടൻ ജയറാമുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. അതിന് ജയറാം തന്നെ വിശദീകരണവും നൽകിയതാണ്. എന്നാൽ ഇതാ വീണ്ടും ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ജയറാം നൽകിയ വിശദീകരണത്തിലെ വൈരുദ്ധ്യങ്ങളാണ് പുറത്തുവരുന്നത്. ജയറാം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തി പൂജ നടത്തിയത് ശബരിമല കട്ടിള പാളിയുടെതാണ്. എന്നാൽ ജയറാമിന്റെ വീട്ടിൽ വച്ച് നടന്ന പൂജ ദ്വാരപാലക പാളികളുടെതാണ്.
രണ്ടു പൂജകളും നടക്കുന്നത് വിവിധ മാസങ്ങളിലാണ്. എന്നാൽ ജയറാം നേരത്തെ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നത് ഈ പൂജകൾ എല്ലാം തന്നെ താൻ നടത്തിയത് ഒരു ദിവസമാണ് എന്നായിരുന്നു. അതായത് കട്ടിള പാളിയുടെയും ദ്വാരപാലക ശില്പത്തിന്റെയും പൂജകൾ ഒരു ദിവസം നടന്നു എന്ന ജയറാമിന്റെ വിശദീകരണമാണ് ഇപ്പോൾ അത് അങ്ങനെയല്ല രണ്ടും രണ്ടു ദിവസമാണ് എന്ന രീതിയിൽ മാതൃഭൂമി റിപ്പോർട്ട് എത്തിയിരിക്കുന്നത്.
വാതിലിന് സ്വർണം പൂശിയ കമ്പനിയിലെ ഓഫീസിൽ വെച്ചാണ് പൂജ നടന്നിരുന്നത് എന്നാണ് ജയറാം അന്ന് പറഞ്ഞിരുന്നത്. ശബരിമല സ്വർണ്ണ മോഷണത്തിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് തന്നെ പൂജയിലേക്ക് ക്ഷണിച്ചതെന്നും അത് ഇത്തരത്തിൽ ഒരു വിവാദമായി മാറുമെന്ന് താൻ കരുതിയില്ലെന്നും ആയിരുന്നു അന്നത്തെ ജയറാമിന്റെ പ്രതികരണം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വെച്ചുള്ള പരിചയമാണ് എന്നും എല്ലാ വർഷവും മകരവിളക്ക് ഭക്ഷണത്തിനായി താൻ ശബരിമലയിൽ എത്താറുണ്ട് എന്നും ജയറാം വ്യക്തമാക്കി. കൂടാതെ സമൂഹവിവാഹം സൈക്കിൾ വിതരണം തുടങ്ങിയ പോറ്റി യുടെ മറ്റു പ്രവർത്തനങ്ങളിലും അദ്ദേഹം തന്നെ വിളിക്കാറുണ്ടെന്നും ജയറാം അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.