Saiju Kurup: ‘സിനിമയിലഭിനയിക്കാൻ താത്പര്യമുണ്ടോ’ എന്ന് എംജി ശ്രീകുമാർ ചോദിച്ചു; കരിയർ ആരംഭിച്ച കഥ പറഞ്ഞ് സൈജു കുറുപ്പ്

Saiju Kurup - MG Sreekumar: ടി ഹരിഹരൻ്റെ മയൂഖം എന്ന സിനിമയിൽ തനിക്ക് അഭിനയിക്കാൻ അവസരമൊരുക്കിയത് ഗായകനായ എംജി ശ്രീകുമാർ ആണെന്ന് നടൻ സൈജു കുറുപ്പ്. എയർടെലിൽ സെയിൽസ് എക്സിക്യൂട്ടിവ് ആയി ജോലി ചെയ്തിരുന്ന സമയത്തായിരുന്നു ഇത് എന്നും അദ്ദേഹം പറഞ്ഞു.

Saiju Kurup: സിനിമയിലഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് എംജി ശ്രീകുമാർ ചോദിച്ചു; കരിയർ ആരംഭിച്ച കഥ പറഞ്ഞ് സൈജു കുറുപ്പ്

സൈജു കുറുപ്പ്, എംജി ശ്രീകുമാർ

Published: 

10 Apr 2025 16:28 PM

സിനിമാ കരിയർ ആരംഭിച്ച കഥ പറഞ്ഞ് നടൻ സൈജു കുറുപ്പ്. എയർടെലിൻ്റെ സെയിൽസ് എക്സിക്യൂട്ടിവ് ആയിരുന്ന തനിക്ക് ഗായകൻ എംജി ശ്രീകുമാറാണ് സിനിമയിലേക്ക് വഴിതെളിച്ചതെന്ന് സൈജു കുറുപ്പ് പറഞ്ഞു. ടി ഹരിഹരൻ സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ മയൂഖം എന്ന സിനിമയിലൂടെയാണ് സൈജു കുറുപ്പ് സിനിമാഭിനയം ആരംഭിച്ചത്.

എയർടെലിൽ ജോലി ചെയ്തിരുന്ന സമയത്ത് ഒരു കണക്ഷൻ്റെ കാര്യം സംസാരിക്കാനാണ് താൻ എംജി ശ്രീകുമാറിൻ്റെ വീട്ടിൽ പോയതെന്ന് സൈജു കുറുപ്പ് പറയുന്നു. കണക്ഷൻ കിട്ടിയില്ല. വീട്ടിൽ നിന്ന് മടങ്ങാൻ നേരത്ത് അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. താത്പര്യമുണ്ടെന്ന് താൻ മറുപടി പറഞ്ഞു. അങ്ങനെ ടി ഹരിഹരൻ്റെ അഡ്രസ് തന്നിട്ട് ഫോട്ടോസ് അയച്ചുകൊടുക്കാൻ പറഞ്ഞു. അതിന് പ്രത്യേകം ഫോട്ടോ എടുക്കണമെന്ന് അറിഞ്ഞപ്പോൾ അയച്ചുകൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതാണ്. അപ്പോൾ ഹരിഹരൻ്റെ അഡ്രസ് തന്നിട്ട് എംജി ശ്രീകുമാർ, പറഞ്ഞു. നേരിട്ട് ചെന്നൈയിൽ പോയി അദ്ദേഹത്തെ കാണാൻ. ഇക്കാര്യം ഹരിഹരനെ അറിയിക്കണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അറിയിച്ചേക്കാം എന്ന് പറഞ്ഞു എന്നും സൈജു കുറുപ്പ് പറയുന്നു.

ചെന്നൈയിൽ അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ കുറേ പേർ ക്യൂ ആണ്. വീട്ടിനകത്ത് കയറിയപ്പോൾ ഒരാളെ കണ്ടു. അയാളോട് ഹരിഹരനെ കാണാൻ വന്നതാണെന്നും എംജി ശ്രീകുമാർ പറഞ്ഞിട്ടാണ് വരുന്നതെന്നും പറഞ്ഞപ്പോൾ മുകളിൽ, ഓഫീസിൽ ഇരിക്കാൻ പറഞ്ഞു. ഓഫീസിൽ ഇരുന്ന് കുറച്ച് കഴിഞ്ഞപ്പോൾ അയാൾ തന്നെ വേറെ വേഷത്തിൽ വന്നു. താനാണ് ഹരിഹരൻ എന്ന് പറഞ്ഞു. അവിടെ വച്ച് ഒന്നുരണ്ട് ചെറിയ ഡയലോഗുകൾ പറയാൻ തന്നു. അതിന് ശേഷം മൂന്നാമത്തെ ഓഡിഷനിലാണ് മയൂഖത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എന്നും സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.

Also Read: Manju Pillai: ‘ഞാനാണ് കൂടെ അഭിനയിക്കുന്നതെന്നറിഞ്ഞ് ആ നടൻ സിനിമയിൽ നിന്ന് പിന്മാറി; ഇത് പലതവണ ആവർത്തിച്ചു’; മഞ്ജു പിള്ള

2005ൽ മയൂഖത്തിലൂടെ സിനിമാഭിനയം ആരംഭിച്ച സൈജു ശ്രദ്ധേയമായ പല വേഷങ്ങളിലും പിന്നീട് അഭിനയിച്ചു. ഷംസു സൈബയുടെ സംവിധാനത്തിൽ കഴിഞ്ഞ മാസം പുറത്തിറങ്ങിയ അഭിലാഷമാണ് സൈജു അഭിനയിച്ച അവസാന സിനിമ. നിലവിൽ സുമതി വളവ് എന്ന സിനിമയിലാണ് സൈജു കുറുപ്പ് അഭിനയിക്കുന്നത്. കഴിഞ്ഞ വർഷം ഭരതനാട്യം എന്ന സിനിമ സൈജു നിർമ്മിക്കുകയും ചെയ്തു. ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിലും അഭിനയിച്ച സൈജു വോയിസ് ആർട്ടിസ്റ്റായും കഴിവ് തെളിയിച്ച ആളാണ്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ