AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sajin Gopu: ഇപ്പോഴും ഞാന്‍ അമ്പാനാണ്, കുട്ടികളൊക്കെ കൂട്ടത്തോടെ വീട്ടിലേക്ക് വരും: സജിന്‍ ഗോപു

Aavesham Fame Sajin Gopu About Amban Character: വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുക എന്നതാണ് സജിന്റെ രീതി. ഇതിനോടകം സജിന്‍ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും അത്രയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതില്‍ എടുത്തുപറയേണ്ട വേഷം ആവേശം എന്ന ചിത്രത്തിലെ അമ്പാനാണ്. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അമ്പാന്‍ തീര്‍ത്ത ഓളം ഇന്നും അവസാനിച്ചിട്ടില്ല.

Sajin Gopu: ഇപ്പോഴും ഞാന്‍ അമ്പാനാണ്, കുട്ടികളൊക്കെ കൂട്ടത്തോടെ വീട്ടിലേക്ക് വരും: സജിന്‍ ഗോപു
സജിന്‍ ഗോപുImage Credit source: Sajin Gopu Instagram
Shiji M K
Shiji M K | Updated On: 29 Apr 2026 | 04:08 PM

വളരെ ചുരുക്കം ചിത്രങ്ങളിലൂടെ മലയാള സിനിമാ മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് സജിന്‍ ഗോപു. തിലോത്തമ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമാ ജീവിതം ആരംഭിക്കുന്നതെങ്കിലും രോമാഞ്ചം, ജാന്‍ എ മന്‍, ആവേശം, പൊന്‍മാന്‍ തുടങ്ങിയ ചിത്രങ്ങളാണ് സജിനെ പ്രേക്ഷകര്‍ക്ക് സുപരിചിതനാക്കിയത്. ഈ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ തലവര മാറ്റുകയും ചെയ്തു.

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുക എന്നതാണ് സജിന്റെ രീതി. ഇതിനോടകം സജിന്‍ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും അത്രയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതില്‍ എടുത്തുപറയേണ്ട വേഷം ആവേശം എന്ന ചിത്രത്തിലെ അമ്പാനാണ്. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അമ്പാന്‍ തീര്‍ത്ത ഓളം ഇന്നും അവസാനിച്ചിട്ടില്ല.

അമ്പാനെ കുട്ടികള്‍ക്ക് ഇഷ്ടമാണ്

അമ്പാന്‍ എന്ന കഥാപാത്രമാണ് സജിന്‍ ഗോപുവിനെ കൂടുതല്‍ ശ്രദ്ധേയനാക്കി മാറ്റിയത്. ഇപ്പോഴും തന്നെ അമ്പാന്‍ എന്ന പേരിലാണ് ആളുകള്‍ വിളിക്കുന്നതെന്ന് പറയുകയാണ് അദ്ദേഹം. കുട്ടികളെല്ലാം തന്നെ കാണാന്‍ പതിവായി എത്താറുണ്ടെന്നും ദി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സജിന്‍ ഗോപു പറയുന്നു, ആ വാക്കുകളിലേക്ക്.

അമ്പാനായാണ് എല്ലാവരും ഇപ്പോഴും എന്നെ കാണുന്നത്, വീടിനടുത്തടുത്തുള്ള കുട്ടികള്‍ അവരുടെ കൂട്ടുകാരന്മാരെയെല്ലാം വിളിച്ച് കൊണ്ടുവന്ന് എന്നെ കാണിക്കും. എന്നിട്ട് കുറേനേരം വെയിറ്റ് ചെയ്തു നിന്ന് കാണും. ഇടയ്ക്ക് വിളിക്കും, ഫോണ്‍ വിളിച്ച് അമ്പാനെ എന്ന് ചോദിക്കും. ഇപ്പോഴത്തെ പ്രശ്‌നം, നേരിട്ട് ആരേലും കാണുമ്പോള്‍ എന്താണ് അമ്പാന്‍ എന്നൊക്കെ പറയും. ഇപ്പോള്‍ എനിക്ക് അമ്പാന്റെ ലുക്കുമല്ലല്ലോ, സജിന്‍ ഗോപു പറയുന്നു.

ആവേശത്തിലൂടെ ആവേശമായി അമ്പാന്‍

ജീത്തു മാധവന്‍ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആവേശം. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെയും കീഴില്‍ നസ്രിയ നസീമും അന്‍വര്‍ റഷീദും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഫഹദ് ഫാസിലിനോടൊപ്പം തന്നെ ഈ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തയാളാണ് സജിന്‍ ഗോപു. ഹിപ്സ്റ്റര്‍, മിഥുന്‍ ജയ് ശങ്കര്‍, റോഷന്‍ ഷാനവാസ് എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.

എഞ്ചിനീയറിങ് പഠനത്തിനായി എത്തുന്ന മൂന്ന് യുവാക്കളും അവര്‍ പരിചയപ്പെടുന്ന ഗാങ്ങുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രാദേശിക ഗുണ്ടാസംഘമായാണ് ഫഹദും സജിനും എത്തുന്നത്. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥ.

ഒരു ദുരൂഹ സാഹചര്യത്തില്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി എത്തിയ ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന ചിത്രത്തിലാണ് സജിന്‍ ഏറ്റവുമൊടുവില്‍ വേഷമിട്ടത്. എന്നാ താന്‍ കേസ് കൊട് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും സംഘവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Also Read: Mamukoya: മാമുക്കോയയെ സിനിമാ ഭാഗ്യം തേടി വന്നത് ആ തർക്കം! ലൊക്കേഷൻ കാണിക്കാനെത്തിയ ആൾ കഥാപാത്രമായി; സിബി മലയിൽ

കുഞ്ചാക്കോ ബോബന് പുറമെ ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, സുധീഷ്, ജാഫര്‍ ഇടുക്കി, രാജേഷ് മാധവ്, ഷാഹി കബീര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. രതീഷ് പൊതുവാളിന്റെ ഭാര്യ ദിവ്യ രതീഷ് പൊതുവാളും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

മാജിക് ഫ്രെയിംസും ഉദയ പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫനും കുഞ്ചാക്കോ ബോബനും നിര്‍മാണ പങ്കാളികളായിരുന്നു. പ്രണയവും ആക്ഷനുമെല്ലാം കോര്‍ത്തിണക്കിയ ത്രില്ലറായാണ് സിനിമ തിയേറ്ററുകളിലെത്തിയത്. കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രേക്ഷകര്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വേഷപകര്‍ച്ചയിലാണ് ചിത്രത്തിലെത്തിയത്. അഭിനയത്തിലും അവതരണത്തിലും വന്‍ പ്രേക്ഷക പ്രശംസ നേടാനും ചിത്രത്തിനായി.

English Summary

Actor Sajin Gopu revealed that he is still widely recognised by fans as Amban, the character he played in the Malayalam film Aavesham. He shared that the role made a strong impact and continues to define his public identity even today.

Follow Us