Sameer Thahir: സംവിധായകന്‍ സമീര്‍ താഹിര്‍ കഞ്ചാവ് കേസില്‍ അറസ്റ്റില്‍, ജാമ്യം
Sameer Thahir Ganja Case Arrest: ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും അറസ്റ്റിലായപ്പോള്‍ സമീറിലെ ചോദ്യം ചെയ്യലിനായി പോലീസ് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷന്‍ ജാമ്യത്തിലാണ് സമീറിനെ വിട്ടയച്ചതെന്നാണ് വിവരം.
കൊച്ചി: സംവിധായകന്‍ സമീര്‍ താഹിര്‍ കഞ്ചാവ് കേസില്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തിലാണ് സമീര്‍ താഹിറും അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു.
ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും അറസ്റ്റിലായപ്പോള്‍ സമീറിലെ ചോദ്യം ചെയ്യലിനായി പോലീസ് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷന്‍ ജാമ്യത്തിലാണ് സമീറിനെ വിട്ടയച്ചതെന്നാണ് വിവരം.
അഭിഭാഷകരോടൊപ്പമാണ് സമീര്‍ എക്‌സൈസ് ഓഫീസിലെത്തിയത്. ഇയാളുടെ ഫ്‌ളാറ്റില്‍ നിന്നായിരുന്നു സംവിധായകരെ പിടികൂടിയത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇരുവരില്‍ നിന്നുമായി കണ്ടെടുത്തത്. അറസ്റ്റ് ചെയ്തതിന് ശേഷം ഇരുവരെയും ജാമ്യത്തില്‍ വിടുകയായിരുന്നു.




അഷ്‌റഫ് ഹംസ, ഖാലിദ് റഹ്‌മാന്‍ എന്നിവരോടൊപ്പം സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നയാളും പിടിയിലായിരുന്നു. സമീറിന്റെ ഫ്‌ളാറ്റ് ഏറെ നാളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവിടെ വെച്ച് ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നേരത്തെ എക്‌സൈസ് ഇവിടെ പരിശോധന നടത്തിയിരുന്നുവെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തങ്ങള്‍ സംവിധായകരാണെന്ന് ഖാലിദും അഷ്‌റഫും പോലീസില്‍ നിന്ന് മറച്ചുവെച്ചിരുന്നു. ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും എക്‌സൈസ് കണ്ടെടുത്തു.