Sangeeth Sivan: മോഹൻലാൽ സിനിമകളിലൂടെ ശ്രദ്ധേയൻ .. സജീവമായിരുന്നു സം​ഗീത് ശിവൻ എന്നും

ഇനിയും മോഹന്‍ലാലിനെ നായകനാക്കി സിനിമകള്‍ വരുമോ എന്ന ചോദ്യത്തിന് 'അങ്ങനൊരു സിനിമ സാധ്യമാകുമോ എന്നതൊരു മറുചോദ്യമായിരുന്നു സം​ഗീതിന്റെ മറുപടി. കാരണം മോഹന്‍ലാല്‍ താരത്തില്‍ നിന്നും ഉയര്‍ന്ന് മൂല്യം തന്നെ.

Sangeeth Sivan: മോഹൻലാൽ സിനിമകളിലൂടെ ശ്രദ്ധേയൻ .. സജീവമായിരുന്നു സം​ഗീത് ശിവൻ എന്നും
Updated On: 

08 May 2024 | 06:54 PM

സം​ഗീത് ശിവന്റെ ചിത്രങ്ങളിൽ മോഹൻലാൽ ചിത്രങ്ങളാണ് ഹിറ്റ് എന്ന് പറയേണ്ടി വരും. യോദ്ധ പോലുള്ള സിനിമകൾ എടുത്ത ശേഷം ഇപ്പോൾ ഒരു വിടവ് കാണാമെങ്കിലും സം​ഗീത് സജീവമായിരുന്നു. ‘ഓടി നടന്ന് സിനിമ ചെയ്യാത്തത് കൊണ്ടാണ് സിനിമയിലെ ഗ്യാപ്പ് വന്നത് എന്നതായിരുന്നു അദ്ദേഹത്തിന്റെ ലൈൻ.
ഒരു സിനിമ സംവിധാനം ചെയ്ത് കഴിഞ്ഞാല്‍ ഒരുപാട് യാത്ര ചെയ്യുമെന്നും. ഫോട്ടോഗ്രാഫിയില്‍ ഭയങ്കര താല്‍പര്യമാണ് എന്നും അതിനാൽ ചിത്രങ്ങളെടുക്കാൻ പോവുമെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേർത്തു.

സംഗീതിന്റെ സിനിമകളില്‍ കൂടുതലും നായകനായി മോഹന്‍ലാലായിരുന്നു എത്തിയിരുന്നത്. മോഹന്‍ലാലുമൊത്തു മികച്ച കൂട്ടുകെട്ടുണ്ടാക്കാനും ചിത്രങ്ങള്‍ ഒരുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇനിയും മോഹന്‍ലാലിനെ നായകനാക്കി സിനിമകള്‍ വരുമോ എന്ന ചോദ്യത്തിന് ‘അങ്ങനൊരു സിനിമ സാധ്യമാകുമോ എന്നതൊരു മറുചോദ്യമായിരുന്നു സം​ഗീതിന്റെ മറുപടി. കാരണം മോഹന്‍ലാല്‍ താരത്തില്‍ നിന്നും ഉയര്‍ന്ന് മൂല്യം തന്നെ.

മമ്മൂട്ടിയെ മറന്നതല്ല

മമ്മൂട്ടിയെ വച്ച് ചിത്രമെടുക്കാത്തതിൻ്റെ കാരണം സം​ഗീത് തന്നെ പറഞ്ഞിട്ടുണ്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒരിക്കൽ . അതിനുള്ള സാഹചര്യം ലഭിക്കാഞ്ഞിട്ടാണ് എന്നായിരുന്നു പോസ്റ്റിൽ അന്ന് പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്റെ ആദ്യചിത്രം വ്യൂഹം കണ്ടതിനു ശേഷം അഭിനന്ദിക്കാനായി വിളിച്ചപ്പോഴാണ് ആദ്യമായി ഇച്ചാക്കയുമായി സംസാരിക്കുന്നത്. പിന്നീട് ഞങ്ങൾ കൂടുതൽ അടുക്കുന്നത് ഒരു ചെന്നൈ യാത്രയിൽ ആണ്. യോദ്ധ സിനിമ റിലീസ് ആയ സമയം.. ഫ്ലൈറ്റിൽ യാത്രക്കായി പുറപ്പെട്ട എന്നെ ടിക്കറ്റ് ക്യാൻസൽ ചെയ്യിപ്പിച്ചു, ശേഷം അദ്ദേഹത്തിന്റെ പുതിയ കാറിൽ ആണ് ഞങ്ങൾ യാത്ര തിരിച്ചത്.

ഇച്ചാക്ക തന്നെ ആയിരുന്നു ചെന്നൈ വരെ ഡ്രൈവ് ചെയ്തത്. വഴിയോരത്തെ തട്ടുകയിൽ നിന്ന് ആയിരുന്നു ഫുഡ്‌ ഒക്കെ കഴിച്ചത്. വളരെ സിംപിൾ ആയ ഒരു മനുഷ്യൻ.ഞങ്ങൾ തമ്മിൽ ഒരു സിനിമ ചെയ്തിട്ടില്ലെങ്കിലും ഇന്നും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്.

അദ്ദേഹത്തിന്റെ ഫാമിലി ആയിട്ടും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു.. യാദൃശ്ചികമായി ഇച്ചാക്ക വീട്ടിൽ വരികയും അദ്ദേഹത്തിന്റെയും ഫാമിലിയുടെയും ഒരുപാട് ഫോട്ടോസ് ഞാൻ എടുത്തിട്ടുണ്ട്. അതിൽ എനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോ ഞാൻ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.ഇന്നും ഞാൻ കേൾക്കുന്ന ചോദ്യമാണ് എന്താണ് ഇച്ചാക്കയെ വെച്ച് ഒരു മൂവി ചെയാത്തത് എന്ന്. യോദ്ധക്ക് ശേഷം ഇച്ചാക്കയെ വെച്ചുള്ള പ്രൊജക്റ്റ്‌ ആയിരുന്നു പ്ലാൻ ചെയ്തത്. രഞ്ജിത്തിനെ ആയിരുന്നു തിരക്കഥ എഴുതാൻ കരുതിയിരുന്നത്., പിന്നീട് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ആ പ്രൊജക്റ്റ്‌ നടക്കാതെ പോയി. ഇന്നും ഇച്ചാക്കക്ക് പറ്റിയ കഥക്കും കഥാപാത്രത്തിനുമായുള്ള എന്റെ തിരച്ചിൽ തുടരുന്നു…

കുറച്ചു ദിവസങ്ങളായി പാലക്കാട് കുമ്പാച്ചി മലയിൽ കുരുങ്ങിപ്പോയ ബാബുവിനെ ഓർക്കുന്നുവോ?

പാലക്കാട് കുമ്പാച്ചി മലയിൽ കുരുങ്ങിപ്പോയ ബാബുവിനെ മലയാളികൾ മറക്കാൻ സാധ്യതയില്ല. ബാബുവിനൊപ്പം വൈറലായ യോദ്ധയിലെ ചിത്രങ്ങളും പലരു ശ്രദ്ധിച്ചിട്ടുണ്ടാകും. യോദ്ധയിലെ അശോകൻ എന്ന മോഹൻലാൽ കഥാപാത്രം അഭ്യാസമുറകൾ പരിശീലിക്കുന്ന രം​ഗങ്ങൾ ഇവിടെയാണ്ചിത്രീകരിച്ചത്. ചിത്രത്തിലെ ചില ഭാഗങ്ങൾ അന്ന് നേപ്പാളിൽ ചിത്രീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

തിരിച്ച് നേപ്പാളിൽ പോകുന്നതിനേക്കാൾ ആ പരിശീലകനെ മാത്രം കേരളത്തിലേക്ക് കൊണ്ടുവന്ന് ഇവിടെ ചിത്രീകരിക്കുന്നതല്ലേ നല്ലത് എന്ന് തോന്നിയതോടെയാണ് പാലക്കാട് ചിത്രീകരിച്ചത്. അന്ന് ആ മല കയറി അവിടെ ചിത്രീകരിച്ച കഥയും സം​ഗീത് അന്ന് പറഞ്ഞിരുന്നു.

Related Stories
Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്