DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ

Saniya Iyappan Reacts Wamiqa Gabbi Skipping : കഴിഞ്ഞ ദിവസമാണ് സിനിമയിലെ നായകനായ ലോകേഷ് കനകരാജിനും സംവിധായകനായ അരുൺ മഹേശ്വരനും സംഗീത സംവിധായകനായ അനിരുദ്ധിനും നിർമ്മാതാവ് കാറുകൾ സമ്മാനിച്ചത്. സൺ പിക്ചേഴ്സ് തങ്ങളുടെ സമൂഹമാധ്യമ ഹാൻഡിലുകളിലൂടെ വാഹനങ്ങൾ സമ്മാനമായി നൽകുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് താഴെയാണ്...

DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ചന്ദ്രയും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ

Saniya Iyappan, Wamiqa Gabbi

Published: 

12 Sep 2026 | 04:25 PM

കേരളത്തിൽ ഉൾപ്പെടെ വൻവിജയം നേടിയ സിനിമയാണ് ലോകേഷ് കനകരാജ് ആദ്യമായി നായകനായി എത്തിയ ഡി.സി. സിനിമയുടെ മികച്ച ബോക്സ് ഓഫീസ് വിജയത്തെ തുടർന്ന് നിർമ്മാതാവായ സൺ പിക്ചേഴ്സ് ഉടമ കലാനിധി മാരൻ സിനിമയുടെ സംവിധായകനും നായകനും സംഗീത സംവിധായകനും കോടികൾ വില വരുന്ന ആഡംബര ബി എം ഡബ്ല്യൂ എസ് യു വി കാറുകൾ സമ്മാനിച്ചിരുന്നു. എന്നാൽ ഇതിൽ നിന്ന് സിനിമയിലെ നായികയായി എത്തി കിടിലൻ പെർഫോമൻസ് കാഴ്ചവച്ച വാമിഖ ഗബ്ബിയെ ഒഴിവാക്കിയതിനെതിരെ പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് മലയാളി നടിയായ സാനിയ അയ്യപ്പൻ.

കഴിഞ്ഞ ദിവസമാണ് സിനിമയിലെ നായകനായ ലോകേഷ് കനകരാജിനും സംവിധായകനായ അരുൺ മഹേശ്വരനും സംഗീത സംവിധായകനായ അനിരുദ്ധിനും നിർമ്മാതാവ് കാറുകൾ സമ്മാനിച്ചത്. സൺ പിക്ചേഴ്സ് തങ്ങളുടെ സമൂഹമാധ്യമ ഹാൻഡിലുകളിലൂടെ വാഹനങ്ങൾ സമ്മാനമായി നൽകുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് താഴെയാണ് പരസ്യ എതിർപ്പുമായി സാനിയ അയ്യപ്പൻ രംഗത്തെത്തിയത്. ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്നു എന്നാണ് സാനിയ കമന്റ് ചെയ്തത്. സിനിമയിൽ വാമിഖകൈകാര്യം ചെയ്ത കഥാപാത്രത്തിന്റെ പേര് ചന്ദ്ര എന്നായിരുന്നു.

Also Read :  “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി

സാനിയയുടെ ഈ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിനു താഴെ എത്തിയത്. തുടർന്ന് ഈ സംഭവം വലിയൊരു ചർച്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ. സിനിമയിൽ വാമിഖ നായകനോളം തന്നെ തുല്യ പ്രാധാന്യമർഹിക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളിൽ ഉൾപ്പെടെ മികച്ച പ്രകടനമാണ് വാമിഖ സിനിമയിൽ കാഴ്ച വച്ചിരിക്കുന്നത്. സിനിമ തിയേറ്ററിൽ ഇറങ്ങിയത് മുതൽ നിരവധി പേരാണ് നടിയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നത്. സ്വാഭാവികമായും ഈ സിനിമയുടെ വിജയത്തിൽ വാമിഖ ഗബ്ബിയ്ക്കും കാര്യമായ പങ്കുണ്ട്.

എന്നിട്ടും സിനിമയുടെ വിജയത്തിന്റെ ഭാഗമായി കാറുകൾ സമ്മാനിച്ചപ്പോൾ എന്തുകൊണ്ട് നടിയെ ഒഴിവാക്കി എന്നാണ് ഉയരുന്ന ചോദ്യം. ഏകദേശം 25 കോടി രൂപ ചെലവിലാണ് ഡി സി നിർമ്മിച്ചത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ സിനിമ ആഗോളതലത്തിൽ 100 കോടിയിലധികം ആണ് കളക്ട് ചെയ്തത്. പ്രശസ്ത സംവിധായകനായ ലോകേഷ് കനകരാജ് ആദ്യമായി നായക വേഷത്തിൽ എത്തിയ സിനിമ കൂടിയായിരുന്നു ഇത്.

English Summary

The movie DC which marked Lokesh Kanagaraj’s debut as a lead actor—achieved massive success, including in Kerala. Following the film’s impressive box-office performance, producer Kalanithi Maran gifted luxury BMW SUV cars worth crores to the director, the lead actor, and the music composer.

Loading...
Unable to load recommendations.
Follow Us
Related Stories
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ