Saniya Iyappan: ബിക്കിനി, ഫോട്ടോഷൂട്ട് ഇതൊന്നും ഫാന്‍സി ഡ്രസ് അല്ലേ? ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? സാനിയയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ആറാട്ടണ്ണന്‍

Arattannan Reacting to Saniya Iyappan's Statement: വിദേശത്ത് പഠിക്കാന്‍ പോയതും പിന്നീട് പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെ വന്നതുമായി ബന്ധപ്പെട്ട് സാനിയ ഇയ്യപ്പന്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്തുകൊണ്ടാണ് താന്‍ തിരികെ വന്നതെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു.

Saniya Iyappan: ബിക്കിനി, ഫോട്ടോഷൂട്ട് ഇതൊന്നും ഫാന്‍സി ഡ്രസ് അല്ലേ? ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? സാനിയയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ആറാട്ടണ്ണന്‍

സന്തോഷ് വര്‍ക്കി, സാനിയ ഇയ്യപ്പന്‍

Updated On: 

26 Jan 2025 15:44 PM

വനിത തിയേറ്ററില്‍ നടക്കുന്നത് ഫാന്‍സി ഡ്രസ് ആണെന്ന നടി സാനിയ ഇയ്യപ്പന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് സോഷ്യല്‍ മീഡിയ താരമായ ആറാട്ടണ്ണന്‍ എന്ന് പേരായ സന്തോഷ് വര്‍ക്കി. തങ്ങള്‍ എന്ത് തെറ്റ് ചെയ്തൂവെന്നും നടിമാര്‍ നടത്തുന്നതൊന്നും ഫാന്‍സി ഡ്രസ് അല്ലേയെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ സന്തോഷ് വര്‍ക്കി ചോദിച്ചു.

“സാനിയ ഇയ്യപ്പന്‍ പറയുന്നു വനിത തിയേറ്ററില്‍ ഫാന്‍സി ഡ്രസ് ആണെന്ന്. അപ്പോള്‍ നിങ്ങള്‍ കാണിക്കുന്നതെന്താണ്? ബിക്കിനി, ഫോട്ടോഷൂട്ട് ഇതൊന്നും ഫാന്‍സി ഡ്രസ് അല്ലേ? വനിത തിയേറ്ററില്‍ വരുന്ന ആളുകള്‍ മാന്യമായ ഡ്രസ് ഇട്ടല്ലേ വരുന്നത്, നിങ്ങളെ പോലെ ബിക്കിനി ഇട്ടല്ലല്ലോ, ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണ്?,” സന്തോഷ് വര്‍ക്കി വീഡിയോയില്‍ പറഞ്ഞു.

വനിത തിയേറ്റര്‍ ഫാന്‍സി ഡ്രസ് കോമ്പീറ്റഷനുള്ള ഇടമായി മാറിയെന്നും അവിടെ പോകാന്‍ പേടിയാണെന്നുമാണ് സാനിയ പറഞ്ഞത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

“മാര്‍ക്കോ സിനിമ കാണാന്‍ ഞാന്‍ ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. അങ്ങന െഞാന്‍ ഇഷാനോട് ചോദിച്ചു നീ എന്താ എന്നെ വിളിക്കാതിരുന്നത് എന്ന്. അപ്പോള്‍ അവന്‍ പറഞ്ഞു നീ വാ ടിക്കറ്റെല്ലാം ബുക്ക് ചെയ്തിട്ടുണ്ട്, രാവിലെ 9.30യ്ക്കാണ് ഷോയെന്ന്. അങ്ങനെ എവിടെയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ വനിത എന്ന് പറഞ്ഞു. അത് കേട്ടതോടെ ഞാന്‍ വരുന്നില്ല, പിന്നെ പോയി സിനിമ കണ്ടോളാമെന്ന് പറഞ്ഞു. ഈ സ്ഥലം ഫാന്‍സി ഡ്രസ് കോമ്പിറ്റീഷേന്റെ ഇടമായി മാറി. പേടിയാണ് അവിടെ പോകാന്‍,” എന്നായിരുന്നു സാനിയ ഇയ്യപ്പന്‍ പറഞ്ഞിരുന്നത്.

അതേസമയം, വിദേശത്ത് പഠിക്കാന്‍ പോയതും പിന്നീട് പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെ വന്നതുമായി ബന്ധപ്പെട്ട് സാനിയ ഇയ്യപ്പന്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്തുകൊണ്ടാണ് താന്‍ തിരികെ വന്നതെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു.

സന്തോഷ് വര്‍ക്കി പങ്കുവെച്ച വീഡിയോ

2023ലാണ് താന്‍ വിദേശത്തേക്ക് പഠിക്കണമെന്ന ആഗ്രഹത്താന്‍ പോയത്. എന്നാല്‍ ആറുമാസത്തിനുള്ളില്‍ തിരികെ വന്നു. തന്റെ സ്വന്തം താത്പര്യത്താലാണ് വിദേശത്തേക്ക് പോയതും തിരികെ വന്നതും. തിരികെ വരാന്‍ കാരണം അവിടെ നേരിട്ട ചില ബുദ്ധിമുട്ടുകളായിരുന്നു.

Also Read: Director Shafi : സ്രാങ്കിനെയും, ദശമൂലം ദാമുവിനെയും സൃഷ്ടിച്ചത് വെറുതെയല്ല; വീണ്ടും വീണ്ടും തമാശപ്പടങ്ങള്‍ എടുത്തത് ആ കാരണത്താല്‍: ഷാഫി മനസ് തുറന്നപ്പോള്‍

തന്റെ ക്ലാസിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗം ആളുകളും ബ്രിട്ടീഷ് ടീനേജേഴ്‌സ് ആയിരുന്നു. അവര്‍ക്ക് വല്ലാത്ത വംശീയതയുമുണ്ടായിരുന്നു. ആദ്യത്തെ രണ്ട് മാസം താന്‍ അമ്മയെ വിളിച്ച് പതിവായി കരഞ്ഞിരുന്നു. പിന്നീട് എന്തിന് കഷ്ടപ്പെടണം നാട്ടിലെ ജീവിതം നല്ലതല്ലേയെന്ന് ചിന്തിച്ചു. അങ്ങനെയാണ് തിരികെ വന്നതെന്നും താരം വെളിപ്പെടുത്തിയിരുന്നു.

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം