Haritha G Nair: സ്വകാര്യതയെ മാനിക്കണം; ഞങ്ങൾ ദാമ്പത്യം അവസാനിപ്പിക്കുന്നു, എല്ലാവർക്കും നന്ദി; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത!
Serial Actress Haritha G Nair Confirms Divorce: സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഭർത്താവ് വിനായകുമായുള്ള ദാമ്പത്യം അവസാനിപ്പിച്ചുവെന്ന് ഹരിത അറിയിച്ചത്. ഒന്നര വർഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. ദൃശ്യം 2 അടക്കമുള്ള സിനിമകളുടെ എഡിറ്ററാണ് വിനായക്.

Haritha G Nair
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ഹരിത ജി നായർ. കസ്തൂരിമാൻ എന്ന സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ താരം പിന്നീട് നിരവധി സീരിയലുകളിൽ വേഷമിട്ടു. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലിലാണ് ഹരിത അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പുതിയതായി പങ്കുവച്ച പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
താൻ വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് അറിയിച്ചു കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. ഒന്നര വർഷത്തോളമായി താനും വിനായകും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും ഇപ്പോൾ ഔദ്യോഗികമായി ദാമ്പത്യം അവസാനിപ്പിച്ചുവെന്ന് ഹരിത അറിയിച്ചത്. ദൃശ്യം 2 അടക്കമുള്ള സിനിമകളുടെ എഡിറ്ററാണ് വിനായക്.
തങ്ങളുടെ ദാമ്പത്യ ജീവിതം ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ അവസാനിപ്പിച്ചുവെന്നും എന്നാൽ തങ്ങളുടെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരുംമെന്നും താരം കുറിപ്പിൽ പറയുന്നു. ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തിപരമാണ്. തങ്ങൾ രണ്ടുപേർക്കും ഇടയിൽ മാത്രം അത് നിലനിൽക്കുമെന്നും താരം പറഞ്ഞു.
കുറിപ്പിൽ രണ്ട് കുടുംബങ്ങളുടെ പിന്തുണയെകുറിച്ചു ദുഷ്‌കരമായ നിമിഷങ്ങളിൽ തങ്ങളോടൊപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദിയറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യതയെ മാനിക്കാൻ മാധ്യമങ്ങളോടും അഭ്യുദയകാംക്ഷികളോടും അഭ്യർത്ഥിക്കുന്നുവെന്നും നടി പോസ്റ്റിൽ കുറിച്ചു.
2023ലായിരുന്നു ഇരുവരുടേയും വിവാഹം. ആഢംബപൂർവമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ താരം തന്നെ പങ്കുവച്ച് എത്തിയിരുന്നു. ബാല്യകാല സുഹൃത്തുക്കളാണ് ഇരുവരും. അറേഞ്ച്ഡും ലവ്വും ചേർന്നതായിരുന്നു വിവാഹമെന്നാണ് കല്യാണശേഷം നൽകിയ അഭിമുഖങ്ങളിൽ ഇരുവരും പറഞ്ഞത്.