Jaseela Parveen: ‘അയാൾ എന്റെ വയറ്റിൽ രണ്ടുതവണ ചവിട്ടി, വീണുവെന്ന് കള്ളം പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു’; കാമുകന്റെ ക്രൂരമർദ്ദനത്തിന് ഇരയായി നടി ജസീല!

Serial Actress Jaseela Parveen: വീണുവെന്ന് നുണ പറഞ്ഞാണ് തന്നെ ആശുപത്രിയിൽ എത്തിച്ചതെന്നും നടി പറയുന്നുണ്ട്. ഇതിനു ശേഷം താൻ അയാളുടെ പേരിൽ പരാതി നൽകിയെന്നും ഇതിന്റെ കേസ് ഇപ്പോൾ നടക്കുകയാണെന്നും നടി പറഞ്ഞു.

Jaseela Parveen: അയാൾ എന്റെ വയറ്റിൽ രണ്ടുതവണ ചവിട്ടി, വീണുവെന്ന് കള്ളം പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; കാമുകന്റെ ക്രൂരമർദ്ദനത്തിന് ഇരയായി നടി ജസീല!

Serial Actress Jaseela Parveen

Published: 

06 Sep 2025 12:07 PM

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും മോഡലുമായ ജസീല പർവീൺ. ടെലിവിഷൻ ഷോയായ സ്റ്റാർ മാജിക്കിലൂടെയും ജസീല ശ്രദ്ധ നേടി. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ചില ചിത്രങ്ങളും പോസ്റ്റുകളുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.തന്റെ കാമുകനിൽ നിന്നും അനുഭവിച്ച ശാരീരിക-മാനസീക പീഡനങ്ങളെ കുറിച്ചാണ് നടിയുടെ പോസ്റ്റ്.

കാമുകന്റെ ക്രൂരമർദ്ദനത്തിന് ഇരയായിയെന്നും മുഖത്തും ശരീരത്തും ആഴത്തിൽ മുറിവുകളുണ്ടെന്നും ജസീല വെളിപ്പെടുത്തി. പല മുറിവുകളും ആഴത്തിലുള്ളതായിരുന്നു. ഇതിന്റെ ചിത്രങ്ങളും താരം ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. കാമുകനായിരുന്ന വ്യക്തിയുടെ ഫോട്ടോയും ജസീല പുറത്തുവിട്ടു. ഡോക്ടറായ ഡോൺ തോമസ് എന്ന വ്യക്തിയാണ് നടിയെ ക്രൂരമായി മർദ്ദിച്ചത്. തന്റെ പ്രണയം തകരാതിരിക്കാനാണ് പലപ്പോഴായി ക്രൂര മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നപ്പോഴും തുറന്നുപറയാതിരുന്നത് എന്നാണ് നടി പറയുന്നത്.

Also Read:പെട്ടെന്ന് സുഖപ്പെടാൻ പ്രാർത്ഥന വേണമെന്ന് ദിയ കൃഷ്ണ; ഓമിക്ക് എന്തുപറ്റിയെന്ന് ആരാധകർ

2024 ഡിസംബർ 31ന് തനിക്ക് അറിയില്ലായിരുന്നു ഇനി വരാൻ പോകുന്ന ഓരോ രാത്രികളും എത്രത്തോളം പ്രയാസമേറിയതാകുമെന്ന് പറഞ്ഞുകൊണ്ടാണ് താൻ അനുഭവിച്ചത് ജസീല ആരാധകരുമായി പങ്കുവച്ചത്. ന്യൂയർ പാർട്ടിക്കുശേഷം നടന്ന വാക്ക് തർക്കം ആക്രമണത്തിലേക്ക് മാറി. അയാൾ എന്റെ വയറ്റിൽ രണ്ടുതവണ ചവിട്ടി. മുഖത്ത് വള ചേർത്ത് ഇടിച്ചു. മുഖം കീറി. പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നു. ആദ്യം അയാൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ വിസമ്മതിച്ചുവെന്നും എന്നാൽ പിന്നീട് ആശുപത്രിയിൽ എത്തിച്ചുവെന്നുമാണ് നടി പറയുന്നത്. വീണുവെന്ന് നുണ പറഞ്ഞാണ് തന്നെ ആശുപത്രിയിൽ എത്തിച്ചതെന്നും നടി പറയുന്നുണ്ട്. ഇതിനു ശേഷം താൻ അയാളുടെ പേരിൽ പരാതി നൽകിയെന്നും ഇതിന്റെ കേസ് ഇപ്പോൾ നടക്കുകയാണെന്നും നടി പറഞ്ഞു.

ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കണ്ണാടിയിൽ സ്വയം തിരിച്ചറിയാനോ പോലും കഴിയാത്ത അവസ്ഥയായി താൻ പത്ത് കിലോ ഭാരം കുറഞ്ഞുവെന്നും നടി വ്യക്തമാക്കി. താൻ അദ്ദേഹത്തിന് ഒരു അവസാന അവസരം പോലും നൽകി എന്നും ജസീല പറഞ്ഞു. അയാൾ മർദ്ദിച്ചപ്പോൾ പലതവണ തടയാൽ ശ്രമിച്ചുവെന്നും പക്ഷെ പെട്ടന്നുണ്ടായ മർദ്ദനം നൽകിയ ഷോക്കും വേദനയും കാരണം തനിക്ക് കൂടുതൽ നേരം എതിർത്ത് നിൽക്കാൻ കഴിഞ്ഞില്ലെന്നും ജസീല പറഞ്ഞു.

Related Stories
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്