Shamna Kasim: “അന്ന് രജനി സാർ എൻ്റെ പെർഫോമൻസ് കണ്ട് കയ്യടിച്ചു”; സുപ്പർസ്റ്റാറിൽ നിന്നുമുള്ള ആ കോമംപ്ലിമെൻ്റിനെ കുറിച്ച് ഷംന കാസിം

Shamna Kasim Reveals Rajinikanth's Praise During Jailer 2 Shoot: ജെയിലർ 2 സിനിമയിൽ ഒരുമിച്ച് സ്ക്രീൻ പങ്കിടുന്നതിന് മുൻപ് തന്നെ തൻ്റെ ഡാൻസ് പെർഫോമെൻസ് കണ്ട് രജനീകാന്ത് തന്നെ അഭിനന്ദിച്ചിരുന്നു എന്ന് ഷംന കാസിം പറയുന്നു. തമിഴ്നാട്ടിലെ താര സംഘടനയായ നടികർ സംഘത്തിൻ്റെ ഷോയിൽ വച്ചായിരുന്നു അത്. നടികർസംഘത്തിൻ്റെ ഷോയുടെ ഓപ്പണിംഗ് ഡാൻസ് പെർഫോമെൻസ് അന്ന് താനാണ് ചെയ്തിരുന്നത്.

Shamna Kasim: “അന്ന് രജനി സാർ എൻ്റെ പെർഫോമൻസ് കണ്ട് കയ്യടിച്ചു”; സുപ്പർസ്റ്റാറിൽ നിന്നുമുള്ള ആ കോമംപ്ലിമെൻ്റിനെ കുറിച്ച് ഷംന കാസിം

ഷംന കാസിം

Updated On: 

01 Nov 2026 | 08:31 PM

ജെയിലർ 2 എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിച്ചതിനെ തുടർന്ന് ഒരേസമയം അഭിനന്ദനങ്ങളും സൈബർ അറ്റാക്കും നേരിടേണ്ടി വന്നു ഷംന കാസിമിന്. എങ്ങനെയാണ് ജെയിൽർ 2 എന്ന സിനിമയുടെ ഭാഗമായത് എന്നും തുടർന്ന് നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ചുമെല്ലാം അടുത്തിടെ ഷംന തുറന്നു സംസാരിച്ചിരുന്നു, എന്നാൽ ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുന്നത് മറ്റൊരു കാര്യമാണ് സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം ഗാനരംഗത്തിൽ ഭാഗമായതിൻ്റെ അനുഭവവും വർഷങ്ങൾക്ക് മുൻപ് സൂപ്പർസ്റ്റാറിൽ നിന്നും ലഭിച്ച അഭിനന്ദനത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം.

ജെയിലർ 2 സിനിമയിൽ ഒരുമിച്ച് സ്ക്രീൻ പങ്കിടുന്നതിന് മുൻപ് തന്നെ തൻ്റെ ഡാൻസ് പെർഫോമെൻസ് കണ്ട് രജനീകാന്ത് തന്നെ അഭിനന്ദിച്ചിരുന്നു എന്ന് ഷംന കാസിം പറയുന്നു. തമിഴ്നാട്ടിലെ താര സംഘടനയായ നടികർ സംഘത്തിൻ്റെ ഷോയിൽ വച്ചായിരുന്നു അത്. നടികർസംഘത്തിൻ്റെ ഷോയുടെ ഓപ്പണിംഗ് ഡാൻസ് പെർഫോമെൻസ് അന്ന് താനാണ് ചെയ്തിരുന്നത്. തൻ്റെ പെർഫോമൻസ് കണ്ട് രജനി സാർ ആവേശത്തോടെ കയ്യടിക്കുന്നുണ്ടായിരുന്നു എന്ന് ദിനേഷ് മാസ്റ്റർ പറഞ്ഞിരുന്നു.

Also Read: Bigg Boss Malayalam Season 8: ഷിജിൻ ​നൗഫിനയെ പറ്റി അങ്ങനെ പറഞ്ഞോ, വാദം പൊളിച്ച് മോഹൻലാൽ

തൊട്ടടുത്ത ദിവസം സിനിമയിലെ സുഹൃത്തുക്കളോടൊപ്പം ഗ്രൗണ്ടിൽ നിൽക്കുന്ന സമയത്താണ് രജനി സാർ അതുവഴി കടന്നുപോന്നത്. തന്നെ കണ്ടതും സർ ഒന്ന് നിന്നു, ‘നിങ്ങളല്ലേ ഇന്നലെ പെർഫോം ചെയ്തത്” എന്ന് അദ്ദേഹം ചോദിച്ചു. അതോടെ സുഹൃത്തുക്കളെല്ലാം സർപ്രൈസ്ഡാഡി. അന്ന് എല്ലാവരും തന്നെ അഭിനന്ദിച്ചു എന്നും ഷംന പറയുന്നു. പിന്നീട് ഫ്ലൈറ്റിൽ ഒരുമിച്ച് പോകുന്ന സമയത്ത് തൻ്റെ ഡാൻസ് പെർഫോമൻസിനെ കുറിച്ച് അദ്ദേഹം ഭാര്യയോട് പറഞ്ഞിരുന്നു. രജനി സാർ അത് ഇപ്പോൾ ഓർക്കുന്നുണ്ടോ എന്ന് പോലും അറിയില്ല എന്നും അദ്ദേഹത്തൊടൊപ്പം അന്നെടുത്ത ചിത്രം ഇപ്പോഴും തൻ്റെ കയ്യിലുണ്ട് എന്നും ഷംന കാസിം പറയുന്നു.

“വെരി പവർഫുൾ ഐസ്”

ജെയിൽർ 2 സെറ്റിൽവച്ചുണ്ടായ അനുഭവവും അഭിമുഖത്തിൽ താരം വിവരിക്കുന്നുണ്ട്. “രജനി സാറുമായി ഒരു കോംപിനേഷൻ ഉണ്ടായിരുന്നു. അത് കഴിഞ്ഞ് എന്നെ ഒന്ന് നോക്കിയിട്ട് ‘വെരി പവർഫുൾ ഐസ്’ എന്ന് അദ്ദേഹം പറഞ്ഞു. അതൊരു വലിയ കോംപ്ലിമെൻ്റായിരുന്നു” ഷംന കാസിം പറഞ്ഞൂ. തുടക്കത്തിൽ രജനി സാറിനൊപ്പം വർക്ക് ചെയ്യുമ്പോൾ വലിയ ടെൻഷനുണ്ടായിരുന്നു. തൻ്റെ ടെൻഷനെ കുറിച്ച് ജോണി മാസ്റ്റർ രജനി സാറിനോട് പറയുകയും ചെയ്തു. സൂപ്പർസ്റ്റാർ പിന്നീട് തന്നെ കൂടുതൽ കംഫർട്ടബിളാക്കി എന്നും ഷംന കാസിം പറഞ്ഞു.

English Summary

Shamna Kasim recalled how Rajinikanth praised her dance years before Jailer 2. She also revealed that during the movie’s shoot, the superstar complimented her by saying, “very powerful eyes.”

Loading...
Unable to load recommendations.
Follow Us
Related Stories
“മേള’യുടെ പരിപാടികൾ തുടങ്ങിയിട്ടുണ്ട്, മമ്മൂക്കയ്ക്ക് പാടാനുള്ള ട്രാക്ക് റെഡിയാണ്”; സസ്പെൻസ് പുറത്തുവിട്ട് വിഷ്ണു വിജയ്
November Movies: സൂര്യയുടെ സീൻ മുതൽ നസ്ലെന്റെ ബാച്ച്ലർ പാർട്ടി വരെ, നവംബറിലെ പ്രധാന റിലീസുകൾ
Athimanoharam : ബുള്ളറ്റിൽ മാസ്സ് എൻട്രി, പോലീസ് വേഷത്തിൽ ലാലേട്ടൻ റിട്ടേൺസ്! മിന്നിച്ചേക്കണേ എന്ന് ആരാധകർ
Bigg Boss Malayalam Season 8: ഷിജിൻ ​നൗഫിനയെ പറ്റി അങ്ങനെ പറഞ്ഞോ, വാദം പൊളിച്ച് മോഹൻലാൽ
Scene Movie Trailer: “ഓങ്കി അടിച്ചാ ഒന്നര ടൺ വെയിറ്റ്‍ഡാ” ത്രില്ലടിപ്പിച്ച് സൂര്യയും നസ്ലെനും നസ്രിയയും, സീൻ ട്രെയിലർ എത്തി
L 368 : അത്രത്തോളം പെയിൻ ഉണ്ട്, 6 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള അനൂപ് സത്യന്റെ തിരിച്ചുവരവ് അത്ര എളുപ്പമല്ലെന്ന് ജൂഡ്
ജിമ്മിൽ പോകുന്നവർക്ക് വാഴപ്പഴം ഒരു 'സൂപ്പർ ഫുഡ്'; കാരണമിതാണ്!
ആമസോൺ ദീപാവലി സെയിൽ: ഐക്യൂ Z11 ​ലൈറ്റ് 5G ഡിസ്കൗണ്ട്
കിടിലൻ മൈലേജും കുറഞ്ഞ വിലയും - ടി.വി.എസ് റേഡിയോൺ
കറിക്കത്തിക്ക് മൂര്‍ച്ചയില്ലേ? എളുപ്പത്തില്‍ പരിഹരിക്കാം
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം