AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shamna Kasim: ‘അടുത്ത ജന്മത്തില്‍ എന്റെ കുഞ്ഞായി ജനിക്കണമെന്ന് ആ നടൻ പറഞ്ഞു, ഞാന്‍ വികാരാധീനയായി’: ഷംന കാസിം

Shamna Kasim About Mysskin: അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകനും നടനുമായ മിഷ്‌കിനെ കുറിച്ച് ഷംന കാസിം സംസാരിച്ചിരുന്നു. സിനിമ മേഖലയിൽ തനിക്ക് വളരെ അടുപ്പമുള്ള വ്യക്തിയാണ് മിഷ്‌കിനെന്ന് ഷംന പറയുന്നു.

Shamna Kasim: ‘അടുത്ത ജന്മത്തില്‍ എന്റെ കുഞ്ഞായി ജനിക്കണമെന്ന് ആ നടൻ പറഞ്ഞു, ഞാന്‍ വികാരാധീനയായി’: ഷംന കാസിം
ഷംന കാസിംImage Credit source: Social Media
nandha-das
Nandha Das | Updated On: 11 May 2025 21:03 PM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ഷംന കാസിം. രണ്ട് പതിറ്റാണ്ടിലേറെ കാലമായി താരം സിനിമയിൽ സജീവമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഷംന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ തുടങ്ങിയ താരം ഇന്നും സ്റ്റേജ് പ്രോഗ്രാമുകളുടെ ഭാഗമാകാറുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകനും നടനുമായ മിഷ്‌കിനെ കുറിച്ച് ഷംന കാസിം സംസാരിച്ചിരുന്നു. സിനിമ മേഖലയിൽ തനിക്ക് വളരെ അടുപ്പമുള്ള വ്യക്തിയാണ് മിഷ്‌കിനെന്ന് ഷംന പറയുന്നു. തനിക്ക് മകനോടുള്ള സ്‌നേഹം കണ്ടിട്ടാകാം ഒരു ചടങ്ങില്‍വെച്ച് അദ്ദേഹം അടുത്ത ജന്മത്തില്‍ തന്റെ മകനായി പിറക്കണമെന്ന് പറഞ്ഞിരുന്നുവെന്നും അത് കേട്ട് താണ് വികാരാധീനയായെന്നും ഷംന പറഞ്ഞു.

“സിനിമ മേഖലയിൽ എനിക്ക് വളരെ അടുപ്പമുള്ള വ്യക്തിയാണ് മിഷ്‌കിന്‍. എനിക്ക് ആത്മവിശ്വാസം തരുന്ന ഒരാള്‍. ഞാന്‍ സിനിമയില്‍ ജീവിച്ച് മരിക്കുമെന്നാണ് മിഷ്‌കിന്‍ എപ്പോഴും പറയുക. എനിക്ക് മകനോടുള്ള സ്‌നേഹം കണ്ടിട്ടാണെന്ന് തോന്നുന്നു, ഒരു ചടങ്ങില്‍ വെച്ച് മിഷ്‌കിന്‍ അടുത്ത ജന്മത്തില്‍ എന്റെ മകനായി ജനിക്കണമെന്ന് പറഞ്ഞു. അതുകേട്ട് ഞാന്‍ ഇമോഷണലായി.

ഒരിക്കലും ഞാൻ ഒരു ‘സെലിബ്രിറ്റി ജീവിതം’ ആഗ്രഹിച്ചിട്ടില്ല. കണ്ണൂരില്‍ ജനിച്ചു വളര്‍ന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാൻ. കടന്നു വന്ന വഴികള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ആളുകള്‍ തിരിച്ചറിയുന്ന നിലയിലേക്ക് എത്താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സിനിമയിൽ എത്തുമ്പോള്‍ പതിനാറ് വയസായിരുന്നു. എന്നെ ശോഭനയെപ്പോലെ നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന ഒരു നടിയാക്കണം എന്നായിരുന്നു മമ്മിയുടെ ആഗ്രഹം.

ALSO READ: ‘പെട്രോളിന് പകരം ഡീസൽ അടിച്ചു; ആ 80 ലിറ്റർ ഡീസൽ ആ നടന്റെ കല്യാണത്തിന് ഗിഫ്റ്റായിട്ട് കൊടുത്തു’; ആസിഫ് അലി

എനിക്ക് നൃത്താധ്യാപിക ആവാനായിരുന്നു ആഗ്രഹം. ചെറുപ്പം മുതലേ നൃത്തവേദികളില്‍ സജീവമായിരുന്നു. സിനിമയില്‍ ആദ്യത്തെ അഞ്ചെട്ടു വര്‍ഷം പിടിച്ചു നില്‍ക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. പിന്നീട് തമിഴില്‍ നായികയായി. മലയാളത്തില്‍ നിന്നും ഒരുപിടി നല്ല അവസരങ്ങള്‍ എന്നെ തേടിയെത്തി. ഇരുപത് വര്‍ഷമായി ഞാൻ ഇന്‍ഡസ്ട്രിയിൽ ഉണ്ട്. നർത്തകി എന്ന നിലയിലാണ് മലയാളികള്‍ക്ക് എന്നെ കൂടുതല്‍ പരിചയം. തെലുങ്കില്‍ ഒരു വാക്കുപോലും പറയുമെന്ന് സ്വപ്നത്തില്‍ കരുതിയിരുന്നില്ലെങ്കിലും ഇന്ന് തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ പേരെടുക്കാനും കഴിഞ്ഞു. ഇതെല്ലാം ഒരു ഭാഗ്യമായാണ് കരുതുന്നത്” ഷംന കാസിം പറയുന്നു.