AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thudarum Movie: ‘കഞ്ഞി എടുക്കട്ടേ ഡയലോ​​ഗ് കണ്ടിട്ട് ലാലേട്ടൻ എന്ത് പറയുമെന്ന ടെൻഷൻ ഉണ്ടായിരുന്നു’; തരുൺ മൂർത്തി

Self troll dialogues in Thudarum Movie: ചിത്രത്തിൽ പ്രേക്ഷകരെ ഏറെ രസിപ്പിച്ച ഭാഗമായിരുന്നു അതിലെ സെൽഫ് ട്രോളുകൾ. മോഹൻലാലിന്റെ സെൽഫ് ട്രോൾ ഡയലോ​ഗുകൾ ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.

Thudarum Movie: ‘കഞ്ഞി എടുക്കട്ടേ ഡയലോ​​ഗ് കണ്ടിട്ട് ലാലേട്ടൻ എന്ത് പറയുമെന്ന ടെൻഷൻ ഉണ്ടായിരുന്നു’; തരുൺ മൂർത്തി
nithya
Nithya Vinu | Published: 12 May 2025 11:24 AM

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ ചിത്രം തുടരും ബോക്സ് ഓഫീസ് റെക്കോർ‌ഡുകളെ ഭേദിച്ച് കൊണ്ട് മുന്നേറുകയാണ്. ബോക്സ് ഓഫീസിൽ നിന്ന് ഇരുനൂറ് കോടി നേടിയ ചിത്രം കേരളത്തിലെ ഇൻഡസ്ട്രി ഹിറ്റായിരിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിലെ രസകരമായ സംഭവങ്ങളെ പറ്റി പറയുകയാണ് സംവിധായകൻ തരുൺ മൂർത്തി. ചിത്രത്തിൽ പ്രേക്ഷകരെ ഏറെ രസിപ്പിച്ച ഭാഗമായിരുന്നു അതിലെ സെൽഫ് ട്രോളുകൾ. മോഹൻലാലിന്റെ സെൽഫ് ട്രോൾ ഡയലോ​ഗുകൾ ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. സെൽഫ് ട്രോളിനെ പറ്റി പറഞ്ഞപ്പോഴുള്ള ലാലേട്ടന്റെ പ്രതികരണത്തെ പറ്റി പറയുകയാണ് സംവിധായകൻ. ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തരുൺ മൂർത്തി ഇക്കാര്യങ്ങൾ പങ്ക് വച്ചത്.

ALSO READ: ‘അടുത്ത ജന്മത്തില്‍ എന്റെ കുഞ്ഞായി ജനിക്കണമെന്ന് ആ നടൻ പറഞ്ഞു, ഞാന്‍ വികാരാധീനയായി’: ഷംന കാസിം

രാത്രിയിലെ സീനിൽ കഞ്ഞി എടുക്കേണ്ട എന്ന ഡയലോ​ഗ് തരുൺ മൂർത്തിയുടെ ഐഡിയയായിരുന്നു. അത് മറ്റുള്ളവരോട് പറഞ്ഞപ്പോൾ അവർക്കും ഇഷ്ടപ്പെട്ടു. എന്നാൽ ലാലേട്ടൻ എങ്ങനെ എടുക്കുമെന്ന ടെൻഷൻ ഉണ്ടായിരുന്നു എന്നും തരുൺ മൂർത്തി പറയുന്നു. എന്നാൽ ഇക്കാര്യം പറഞ്ഞപ്പോൾ അത് കൊള്ളാം അങ്ങനെ ചെയ്യാമെന്നാണ് ലാലേട്ടൻ പറഞ്ഞത്. ‘നമ്മൾ അന്ന് ആ സിനിമയിൽ അതൊന്നും ഉദ്ദേശിച്ച് ചെയ്തതൊന്നുമല്ല, അത് സീനിൽ വായിച്ചപ്പോൾ ഭയങ്കര രസമായിരുന്നു. പക്ഷേ അത് എങ്ങനെയോ ആളുകൾക്ക് ട്രോളായി മാറിയെന്നും’ ലാലേട്ടൻ പറഞ്ഞതായി തരുൺ പറഞ്ഞു.

കൂടാതെ വേറെ എന്തൊക്കെ ട്രോളുകൾ നമ്മുടെ കൈയിലുണ്ടെന്നും അദ്ദേഹം ചോദിച്ചു. ‘പിന്നെ, സാറിനെ കളിയാക്കിയിട്ടുള്ളത് വെട്ടിയിട്ട വാഴ തണ്ടെന്ന ഡയലോ​ഗാണെന്ന് പറഞ്ഞു, അപ്പോൾ അതും നമുക്ക് ഉപയോ​ഗിക്കാമെന്ന് ലാലേട്ടൻ പറഞ്ഞു’ എന്നും തരുൺ മൂർത്തി പറയുന്നു.