Shanthi Krishna: ‘മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഹീറോയിനായി അഭിനയിക്കാന്‍ ഇന്നും ആഗ്രഹമുണ്ട്; പക്ഷേ, വിളിക്കണ്ടേ’
Shanthi Krishna about Mohanlal and Mammootty: മോഹന്‍ലാലും മമ്മൂട്ടിയും തന്റെ കൂടെ അഭിനയിക്കാന്‍ തയ്യാറാവണ്ടേയെന്നും ശാന്തി കൃഷ്ണ ചോദിച്ചു. അമ്മകഥാപാത്രങ്ങള്‍ ചെയ്യുന്നതുകൊണ്ട് നായികയായിട്ട് വെച്ചാല്‍ ശരിയാകില്ല എന്ന് കരുതി അവര്‍ വേണ്ടെന്ന് വച്ചു കാണുമെന്നും ശാന്തി കൃഷ്ണ

ശാന്തി കൃഷ്ണ
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഹീറോയിനായി അഭിനയിക്കാന്‍ ഇന്നും ആഗ്രഹമുണ്ടെന്നും പക്ഷേ, വിളിക്കണ്ടേയെന്നും നടി ശാന്തി കൃഷ്ണ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണയുടെ തുറന്നുപറച്ചില്‍. മോഹന്‍ലാലും മമ്മൂട്ടിയും തന്റെ കൂടെ അഭിനയിക്കാന്‍ തയ്യാറാവണ്ടേയെന്നും ശാന്തി കൃഷ്ണ ചോദിച്ചു. അമ്മകഥാപാത്രങ്ങള്‍ ചെയ്യുന്നതുകൊണ്ട് നായികയായിട്ട് വെച്ചാല്‍ ശരിയാകില്ല എന്ന് കരുതി അവര്‍ വേണ്ടെന്ന് വച്ചു കാണുമെന്നും തമാശൂപേണ താരം പറഞ്ഞു.
ആദ്യമായി സ്വന്തമായി ഒരു വീട് വാങ്ങാനുള്ള ഭാഗ്യം ലഭിച്ചത് 60 വയസ് കഴിഞ്ഞപ്പോഴാണ്. കേരളത്തില്‍ വന്ന് താമസിക്കണമെന്ന ആഗ്രഹം പണ്ടും ഉണ്ടായിരുന്നു. പക്ഷേ, അതിനുള്ള അവസരം ഇന്ന് ഇല്ലായിരുന്നു. മക്കള്‍ പഠിച്ചുകൊണ്ടിരുന്ന സമയമായതിനാലാണ് കൂടുതലും ബെംഗളൂരുവില്‍ താമസിച്ചതെന്നും ഇപ്പോള്‍ കേരളത്തില്‍ സ്ഥിരതാമസമാക്കിയതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടി വ്യക്തമാക്കി.
ആരും വിശ്വസിക്കില്ല
തന്റെ ലൈഫ് സ്റ്റോറി സ്‌ക്രീനില്‍ കാണിച്ചുകഴിഞ്ഞാല്‍ ആരും വിശ്വസിക്കില്ല. റിയല്‍ ലൈഫില്‍ ഇതൊന്നും നടക്കില്ലെന്ന് കാണുന്നവര്‍ പറയും. ചിലപ്പോള്‍ ആരും വിശ്വസിക്കില്ല. പല സിറ്റുവേഷനുകളിലും സ്ത്രീകളാണ് ധൈര്യം കാണിക്കേണ്ടതെന്നും ശാന്തി കൃഷ്ണ വ്യക്തമാക്കി.
”ഫിസിക്കലി പുരുഷന്മാരാകും കരുത്തര്‍. മാനസികമായി സ്ത്രീകള്‍ കരുത്തരാണ്. സാഹചര്യങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ ജീവനൊടുക്കരുത്. ജനിച്ചാല്‍ ഒരു ദിവസം മരിക്കണം. പിന്നെ എന്തിനാണ് ഇടയ്ക്ക് വച്ച് ജീവിതം അവസാനിപ്പിക്കുന്നത്. എനിക്കും അങ്ങനെ ഉണ്ടായിട്ടില്ല എന്ന് പറയില്ല. പല സാഹചര്യങ്ങളിലും അങ്ങനെ ചിന്തിച്ചിട്ടുണ്ട്. പിന്നെ പിള്ളേരുടെ കാര്യം ആലോചിക്കും. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവര്‍ അവരുടെ കുടുംബം പിന്നെ എങ്ങനെ ജീവിക്കുമെന്ന് എന്തുകൊണ്ട് ചിന്തിക്കുന്നില്ല-ശാന്തി കൃഷ്ണയുടെ വാക്കുകള്‍.
അതുകൊണ്ട് ഒരിക്കലും അങ്ങനെ ചെയ്യരുത്. അത്തരം സിറ്റുവേഷനുകളില്‍ നിന്ന് രക്ഷിക്കാന്‍ ഇന്ന് കുറേ വിമന്‍ ഓര്‍ഗനൈസേഷന്‍സ്, എന്‍ജിഒ, ഡോക്ടേഴ്‌സ്, ഹെല്‍പ് ലൈന്‍ എന്നിവയുണ്ട്. അതൊക്കെ ഉപയോഗിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.