Vinayakan: സെറ്റിൽ ‘അലമ്പുണ്ടാക്കി’ വിനായകൻ; ഒരു പ്രൊഡ്യൂസർ എന്തൊക്കെ സഹിക്കണമെന്ന് ഷറഫുദ്ദീൻ: എന്നാൽ ഒരു ട്വിസ്റ്റുണ്ട്
Vinayakan Viral Video: ദി പെറ്റ് ഡിറ്റക്ടീവ് എന്ന സിനിമയുടെ സെറ്റിൽ വിനായകൻ്റെ അലമ്പ്. ഇതിൻ്റെ വിഡിയോ നിർമ്മാതാവായ ഷറഫുദ്ദീൻ തന്നെ പങ്കുവച്ചു.

വിനായകൻ, ഷറഫുദ്ദീൻ
സെറ്റിൽ ‘അലമ്പുണ്ടാക്കി’ വിനായകൻ. പെറ്റ് ഡിറ്റക്ടീവ് എന്ന സിനിമയുടെ സെറ്റിലാണ് താരത്തിൻ്റെ പ്രകടനം. പെറ്റ് ഡിറ്റക്ടീവ് സിനിമയിലെ നായകനും നിർമ്മാതാവുമായ ഷറഫുദ്ദീനാണ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ വിഡിയോ പങ്കുവച്ചത്. ഒരു പ്രൊഡ്യൂസർ എത്ര കാലം ഇത് സഹിക്കണമെന്ന് താരം വിഡിയോയിൽ കുറിച്ചു.
പെറ്റ് ഡിറ്റക്ടീവിൻ്റെ പ്രമോഷൻ്റെ ഭാഗമായാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. കാരവാനിൽ നിന്ന് ഷറഫുദ്ദീനോട് ദേഷ്യപ്പെടുന്ന വിനായകനെയാണ് വിഡിയോയിൽ കാണാനാവുന്നത്. എത്ര നാളായി തന്നെ പറ്റിക്കുന്നു എന്നും കാണിക്കുന്നതിന് ഒരു മര്യാദ വേണ്ടേ എന്നുമൊക്കെ വിനായകൻ ചോദിക്കുന്നുണ്ട്. ഇതോടെ ഷറഫുദ്ദീൻ കാരവാൻ്റെ വാതിലടയ്ക്കുന്നു. പിന്നാലെ വിനായകൻ തീം പാർക്കിലെ വിവിധ റൈഡുകൾ ആസ്വദിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ്. പലതരം റൈഡുകളിൽ കയറി പിന്നീട് താരത്തെ കാരവാനിൽ നിന്ന് ആളുകൾ പൊക്കിയെടുത്ത് ഒരു പ്ലൈവുഡ് ഷീറ്റിലിട്ട് കൊണ്ടുപോവുകയാണ്. ‘വിനായകൻ വാസ് ഓൺ ബോർഡ്’ എന്ന് പിന്നീട് എഴുതിക്കാണിക്കുകയാണ്.
പ്രണീഷ് വിജയൻ സംവിധാനം ചെയ്ത സിനിമയാണ് ദി പെറ്റ് ഡിറ്റക്ടീവ്. ജയ് വിഷ്ണുവും പ്രണീഷ് വിജയനും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഷറഫുദീനൊപ്പം അനുപമ പരമേശ്വരൻ, വിനയ് ഫോർട്ട്, വിനായകൻ, ശ്യാം മോഹൻ, ജ്യോമോൻ ജ്യോതിർ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തി. ഗോകുലം ഗോപാലനും ഷറഫുദ്ദീനും ചേർന്നാണ് നിർമ്മാണം. ആനന്ദ് സി ചന്ദ്രനാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. അഭിനവ് സുന്ദർ നായക് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. രാജേഷ് മുരുഗേശനാണ് സംഗീതസംവിധാനം. ഒക്ടീബർ 16ന് റിലീസായ സിനിമ തീയറ്ററുകളിൽ തുടരുകയാണ്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഷറഫുദ്ദീൻ ആദ്യമായി നിർമ്മിക്കുന്ന സിനിമയാണ് ദി പെറ്റ് ഡിറ്റക്ടീവ്. ഏറെ നാളുകൾക്ക് ശേഷം അനുപമ മലയാളത്തിലേക്ക് തിരികെ വരുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
വിഡിയോ കാണാം