AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal: ‘മോഹന്‍ലാലിനൊപ്പം റൊമാന്റിക് സീന്‍ ചെയ്‌പ്പോള്‍ ഒരു ഫീലും ഉണ്ടായിരുന്നില്ല, എങ്ങനെയെങ്കിലും ചെയ്ത് തീര്‍ക്കണമെന്നായിരുന്നു ചിന്ത’

Actress Shari About Mohanlal: ഒരു മെയ് മാസപ്പുലരിയില്‍, പൊന്മുട്ടയിടുന്ന താറാവ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം കാഴ്ചവെക്കാന്‍ ശാരിക്ക് സാധിച്ചു. ബാലതാരമായി സിനിമയിലെത്തിയ ശാരിക്ക് പിന്നീട് ഇടവേള എടുക്കേണ്ടതായി വന്നിരുന്നുവെങ്കിലും ജനഗണമന എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ നടി വീണ്ടും മലയാള സിനിമയില്‍ സജീവമായിരുന്നു.

Mohanlal: ‘മോഹന്‍ലാലിനൊപ്പം റൊമാന്റിക് സീന്‍ ചെയ്‌പ്പോള്‍ ഒരു ഫീലും ഉണ്ടായിരുന്നില്ല, എങ്ങനെയെങ്കിലും ചെയ്ത് തീര്‍ക്കണമെന്നായിരുന്നു ചിന്ത’
ശാരി, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍ നിന്നുള്ള ദൃശ്യം Image Credit source: Social Media
shiji-mk
Shiji M K | Updated On: 01 Feb 2025 14:21 PM

പത്മരാജന്റെ നായിക എന്നറിയപ്പെടുന്ന നടിയാണ് ശാരി. പത്മരാജന്‍ ചിത്രങ്ങളിലൂടെയാണ് ശാരി മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായി മാറിയത്. പി പത്മരാജന്‍ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് ശാരി മലയാളത്തിലേക്കെത്തുന്നത്. അദ്ദേഹം സംവിധാനം ചെയ്ത നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലെ സോഫിയ എന്ന കഥാപാത്രമാണ് ശാരിയ്ക്ക് കൂടുതല്‍ പ്രശസ്തി സമ്മാനിച്ചത്.

പിന്നീട് ഒരു മെയ് മാസപ്പുലരിയില്‍, പൊന്മുട്ടയിടുന്ന താറാവ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം കാഴ്ചവെക്കാന്‍ ശാരിക്ക് സാധിച്ചു. ബാലതാരമായി സിനിമയിലെത്തിയ ശാരിക്ക് പിന്നീട് ഇടവേള എടുക്കേണ്ടതായി വന്നിരുന്നുവെങ്കിലും ജനഗണമന എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ നടി വീണ്ടും മലയാള സിനിമയില്‍ സജീവമായിരുന്നു.

ഇപ്പോഴിതാ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനും പത്മരാജനുമൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ശാരി. ക്യൂ സ്റ്റുഡിയോടാണ് താരത്തിന്റെ പ്രതികരണം. പത്മരാജന്‍ വളരെ കൂളായിട്ടുള്ള ആളാണെന്നാണ് ശാരി പറയുന്നത്. മോഹന്‍ലാലിനൊപ്പമുള്ള റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ പെട്ടെന്ന് തീര്‍ക്കണമെന്ന ചിന്തയായിരുന്നുവെന്നും താരം പറയുന്നു.

“കന്യകാത്വവും ബന്ധങ്ങളും സ്ത്രീ മനസുകളുമെല്ലാം എത്ര മനോഹരമായിട്ടാണ് പത്മരാജന്‍ സാര്‍ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തില്‍ വരച്ചിട്ടിരിക്കുന്നത്. എന്റെ കരിയറിലെ തന്നെ വിജയകരമായി അടയാളപ്പെടുത്തിയ കഥാപാത്രമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോഫിയ.

Also Read: Sai Pallavi: ‘അമ്മൂമ്മ തന്ന സാരി സൂക്ഷിച്ചിരിക്കുന്നത് ജീവിതത്തില്‍ ആ വലിയ കാര്യം സംഭവിക്കുന്ന അന്ന് ധരിക്കാന്‍ വേണ്ടിയാണ്’; സായി പല്ലവി

പാതിരാത്രിയില്‍ ലോറിയുടെ ഹോണിന്റെ ശബ്ദത്തിന് ശേഷം സോളമന്റെ ചോദ്യവും അതിന് മടിച്ചുമടിച്ച് സോഫിയ നല്‍കുന്ന ഉത്തരവും പോലുള്ള സത്യസന്ധമായൊരു ഡയലോഗ് മറ്റേതെങ്കിലും സിനിമയില്‍ കാണാന്‍ സാധിക്കുമോ എന്ന കാര്യം സംശയമാണ്. ഞാനൊരു തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിനിടയിലാണ് പത്മരാജന്‍ സാര്‍ അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിക്കുന്നത്. ഭാഷ അറിയാത്തതുകൊണ്ട് ആദ്യം മടിച്ചെങ്കിലും പിന്നീട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍ അഭിനയിക്കുന്ന സമയത്ത് ഡയലോഗ് തെറ്റിക്കുമോ, ഒരുപാട് റീടേക്ക് വേണ്ടി വരുമോ, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള എന്റെ തെറ്റ് കാരണം മൂഡ് ഓഫ് ആകുമോ എന്ന ചിന്തയായിരുന്നു. എന്നാല്‍ പത്മരാജന്‍ സാര്‍ വളരെ കൂളായ മനുഷ്യനാണ്. മോഹന്‍ലാലിനൊപ്പം റൊമാന്റിക് സീന്‍ ചെയ്തപ്പോള്‍ ഒരു ഫീലും ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും ചെയ്ത് തീര്‍ക്കണമെന്ന് മാത്രമായിരുന്നു ചിന്ത. ആ ഡയലോഗ് എല്ലാം ബൈബിളില്‍ ഉണ്ടായിരുന്നോ എന്നതായിരുന്നു എന്റെ സംശയം,” ശാരി പറയുന്നു.