AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sheelu Abraham: അബാം മൂവീസ് എന്നാൽ പടക്കം എന്നാണ് പറയുന്നത്; അഭിനയിച്ച മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവരെ മറക്കും: ഷീലു അബ്രഹാം

Sheelu Abraham About Abaam Movies: അബാം മൂവീസ് നിർമാണക്കമ്പനിയെപ്പറ്റിയുള്ള ട്രോളുകളിൽ പ്രതികരിച്ച് നടിയും നിർമ്മാതാവുമായ ഷീലു അബ്രഹാം. പുതിയ സിനിമയുടെ പ്രമോഷൻ ഇൻ്റർവ്യൂവിനിടെയാണ് ഷീലുവിൻ്റെ പ്രസ്താവന.

Sheelu Abraham: അബാം മൂവീസ് എന്നാൽ പടക്കം എന്നാണ് പറയുന്നത്; അഭിനയിച്ച മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവരെ മറക്കും: ഷീലു അബ്രഹാം
ഷീലു അബ്രഹാം, ഇൻസ്റ്റഗ്രാംImage Credit source: Sheelu Abraham Instagram
abdul-basith
Abdul Basith | Published: 09 Jul 2025 19:14 PM

അബാം മൂവീസ് പടക്കം എന്ന് പറയുമ്പോൾ ആ സിനിമകളിൽ അഭിനയിച്ച മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവരെ മറക്കും എന്ന് നിർമ്മാതാവും അഭിനേത്രിയുമായ ഷീലു അബ്രഹാം. അബാമിൻ്റെ ഏറ്റവും പുതിയ സിനിമയായ ‘രവീന്ദ്രാ, നീ എവിടെ?’ എന്ന സിനിമയുടെ പ്രമോഷൻ ഇൻ്റർവ്യൂവിനിടെയാണ് ഷീലു അബ്രഹാമിൻ്റെ പ്രസ്താവന.

“പറയുമ്പോൾ അബാമിൻ്റെ സിനിമകളെല്ലാം പ്രശ്നമാണ്. അതിലഭിനയിച്ചത് ശ്രീനിയേട്ടൻ, ലാലേട്ടൻ, അനൂപേട്ടൻ, മമ്മൂക്ക രണ്ടെണ്ണത്തിൽ, ദുൽഖർ സൽമാൻ, ദിലീപേട്ടൻ, ജയറാമേട്ടൻ, പൃഥ്വിരാജ്, ജോജുച്ചേട്ടൻ, ധ്യാൻ നാലെണ്ണത്തിൽ, അനൂപേട്ടനും നാലെണ്ണത്തിൽ, മനോജ് കെ ജയൻ എന്ന് വേണ്ട, എല്ലാവരെയും മറന്നുപോകും. അബാം-പടക്കം എന്ന് പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല. പടക്കത്തിൻ്റെ കൂടെ ഇവരെ എല്ലാം ഇടെന്നേ. അതെന്താ ഇടാത്തത്? ഈ സൂപ്പർ സ്റ്റാറുകളെയൊക്കെ കൂട്ടി നിങ്ങൾ ഞങ്ങളെ കൂട്ടി വിളിക്ക്. അപ്പോ ഞാൻ ഹാപ്പി. ഇവരെല്ലാം കഥ കേട്ടിട്ടല്ലേ വന്നത്. എല്ലാം സീനിയർ ഡയറക്ടർമാരാണ്. ഇവരൊക്കെ കഥ കേട്ടതല്ലേ. അബാമിൻ്റെ ലിസ്റ്റിൽ അവരെയും കൂടി ഉൾപ്പെടുത്തിയിട്ട് ആ ഒരു പേര് വെക്ക്.”- ഷീലു അബ്രഹാം പറഞ്ഞു.

Also Read: Sheelu Abraham: ‘ആ സിനിമ ഇറങ്ങിയതോടെ വീട് വിറ്റ് വാടക വീട്ടിലേക്ക് മാറി’; ഷീലു എബ്രഹാമിനെ കടക്കെണിയിലാക്കിയ സിനിമ ഏതാണ്?

അബാം മൂവീസിൻ്റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിച്ച് മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘രവീന്ദ്രാ, നീ എവിടെ?’ അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ മാസം തന്നെ സിനിമ തീയറ്ററുകളിലെത്തും. 16ഓളം സിനിമകൾ നിർമ്മിച്ച അബാം മൂവീസ് മലയാളത്തിലെ ഏറ്റവും കുറഞ്ഞ സക്സസ് റേറ്റുള്ള നിർമ്മാണക്കമ്പനികളിൽ ഒന്നാണ്. പുതിയ നിയമം, പട്ടാഭിരാമൻ, സോളോ, കനൽ തുടങ്ങിയവയാണ് പ്രധാന സിനിമകൾ.