Shine Tom Chacko: ഷൈൻ ആന്റിഡോട്ട് ഉപയോഗിച്ചോ? അടുത്ത ചോദ്യം ചെയ്യൽ കൂടിയാലോചനയ്ക്ക് ശേഷം, ഇന്ന് ഹാജരാകേണ്ട

Shine Tom Chacko Controversial drug case: ലഹരി കണ്ടെത്താതിരിക്കാനുള്ള ആന്റിഡോട്ടുകൾ നടൻ ഉപയോ​ഗിച്ചിട്ടുണ്ടോ എന്നാണ് പൊലീസിന്റെ സംശയം. പൊലീസ് ചുമത്തിയ വകുപ്പുകൾ വളരെ ദുർബലമാണെന്നും താരത്തിൻ്റെ പക്കൽ നിന്ന് ലഹരി കണ്ടെടുക്കാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് ഷൈനിൻ്റെ അഭിഭാഷകർ പറയുന്നത്.

Shine Tom Chacko: ഷൈൻ ആന്റിഡോട്ട് ഉപയോഗിച്ചോ? അടുത്ത ചോദ്യം ചെയ്യൽ കൂടിയാലോചനയ്ക്ക് ശേഷം, ഇന്ന് ഹാജരാകേണ്ട

ഷൈൻ ടോം ചാക്കോ

Published: 

21 Apr 2025 07:37 AM

കൊച്ചി: ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. കൂടിയാലോചനയ്ക്ക് ശേഷമാകും ചോദ്യം ചെയ്യൽ എന്ന് വേണമെന്ന് തീരുമാനിക്കുക. ഇന്ന് പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക.

നിലവിൽ ഷൈനിൻ്റെ മൊഴികൾ വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം. കഴിഞ്ഞ തവണ ചോദ്യം ചെയ്യലിന് ശേഷം 22ന് ഹാജരാകണമെന്ന് അന്വേഷണ സംഘം നടന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആ തീയതി അസൗകര്യം ഉണ്ടെന്നും പകരം 21ന് ഹാജരാകാമെന്ന് ഷൈൻ അറിയിച്ചതിനെ തുടർന്ന് പൊലീസ് സമ്മതിക്കുകയായിരുന്നു. എന്നാൽ പിന്നീട്, ഷൈൻ ഇന്ന് ഹാജരാകേണ്ടെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ താൻ ലഹരി ഉപയോ​ഗിച്ചിരുന്നുവെന്ന് നടൻ സമ്മതിച്ചിരുന്നു. തുടർന്ന് വൈദ്യ പരിശോധനയും നടത്തി. എന്നാൽ ലഹരി കണ്ടെത്താതിരിക്കാനുള്ള ആന്റിഡോട്ടുകൾ നടൻ ഉപയോ​ഗിച്ചിട്ടുണ്ടോ എന്നാണ് പൊലീസിന്റെ സംശയം.

ALSO READ: ‘നിങ്ങളൊരു അവസരവാദിയാണ്, നാണക്കേട് തോന്നുന്നു’; മാല പാർവതിക്കെതിരെ അതിരൂക്ഷ വിമർശനവുമായി രഞ്ജിനി

അതേസമയം, ശാസ്ത്രീയ പരിശോധനയിൽ ലഹരി ഉപയോഗം തെളിഞ്ഞില്ലെങ്കിൽ എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കാനാണ് ഷൈന്റെ നീക്കം. പൊലീസ് ചുമത്തിയ വകുപ്പുകൾ വളരെ ദുർബലമാണെന്നും താരത്തിൻ്റെ പക്കൽ നിന്ന് ലഹരി കണ്ടെടുക്കാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് ഷൈനിൻ്റെ അഭിഭാഷകർ പറയുന്നത്. ലഹരിക്കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോക്കെതിരെ എൻഡ‍ിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കൽ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഹോട്ടലിൽ നടത്തിയ ലഹരി പരിശോധനയ്ക്കിടെ നടൻ ഓടി രക്ഷപ്പെട്ടത്. തുടർന്ന് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നടന് നോട്ടീസ് അയച്ചു. 48 മണിക്കൂറിന് ശേഷം ഷൈൻ ഹാജരായി. മണിക്കൂറുകൾ‌ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും വൈകിട്ടോടെ ഷൈന് ജാമ്യം ലഭിച്ചിരുന്നു.

Related Stories
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ