Shine Tom Chacko: പിടിക്കപ്പെടുന്നതെല്ലാം പാവപ്പെട്ടവന്റെ മക്കള്‍, താന്‍ പ്രതിയായത് സ്വാധീനിക്കാന്‍ കഴിവില്ലാത്തത് കൊണ്ട്: ഷൈന്‍ ടോം ചാക്കോ

Shine Tom Chacko About Drug Case Against Him: ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ തന്റെ പേര് പറഞ്ഞത് മാധ്യമങ്ങളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പേര് പറഞ്ഞതായി അറിയില്ലെന്നുമാണ് ഷൈന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

Shine Tom Chacko: പിടിക്കപ്പെടുന്നതെല്ലാം പാവപ്പെട്ടവന്റെ മക്കള്‍, താന്‍ പ്രതിയായത് സ്വാധീനിക്കാന്‍ കഴിവില്ലാത്തത് കൊണ്ട്: ഷൈന്‍ ടോം ചാക്കോ

ഷൈന്‍ ടോം ചാക്കോ

Published: 

12 Apr 2025 | 09:26 AM

ആലപ്പുഴയില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോയുടെയും ശ്രീനാഥ് ഭാസിയുടെയും പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. ഇരുവര്‍ക്കും ലഹരി കൈമാറിയെന്നായിരുന്നു കേസിലെ മുഖ്യപ്രതി തസ്ലീന എക്‌സൈസിനോട് പറഞ്ഞത്.

ഇപ്പോഴിതാ ആ വിഷയത്തില്‍ പ്രതികരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ തന്റെ പേര് പറഞ്ഞത് മാധ്യമങ്ങളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പേര് പറഞ്ഞതായി അറിയില്ലെന്നുമാണ് ഷൈന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് പലരും മുന്‍കൂര്‍ ജാമ്യം തേടുന്നതെന്നും ഷൈന്‍ പറയുന്നു. തനിക്ക് സ്വാധീനിക്കാന്‍ ആളില്ലാത്തത് കൊണ്ടാണ് കേസ് നേരിടേണ്ടി വരുന്നതെന്നും ഷൈന്‍ അഭിമുഖത്തില്‍ പറയുന്നു.

Also Read: Hakkim Shajajahan: ‘ബസൂക്ക ഞങ്ങൾക്ക് വെറുമൊരു സിനിമയല്ല, ഒരു പോരാട്ടമാണ്’; ഹക്കീം ഷാജഹാൻ

ലഹരിക്കേസുകള്‍ മിക്കതും വാര്‍ത്തയ്ക്ക് വേണ്ടി മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവയാണ്. രാസലഹരിയെ കുറിച്ച് ഇരുപത്തിനാല് മണിക്കൂറും ചര്‍ച്ച നടത്തിയാല്‍ കുട്ടികള്‍ അത് തേടി പോകും. പിടിക്കപ്പെടുന്നവരെല്ലാം പാവപ്പെട്ടവന്റെ കുട്ടികളാണെന്നും ഷൈന്‍ പറഞ്ഞു.

കൊക്കെയ്ന്‍ കേസില്‍ താന്‍ പ്രതിയായത് സ്വാധീനിക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണ്. താന്‍ കഴിവില്ലാത്ത സാധാരണക്കാരന്‍ ആണെന്നും ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേര്‍ത്തു.

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ