AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shine Tom Chacko: ‘പ്രലോഭനങ്ങൾ ഉണ്ടാകുന്നുണ്ട്, എന്നാൽ ഇപ്പോഴത്തെ എന്റെ ലഹരി അതാണ്’; ഷൈൻ ടോം ചാക്കോ

Shine Tom Chacko about his recovery: സംസാരത്തിലും ശബ്ദത്തിലും മാറ്റം വരുന്നുണ്ട്. അതുപോലെ എന്റെസ പെരുമാറ്റത്തിലും ആ മാറ്റം അനുഭവിച്ചറിയാൻ സാധിക്കുമെന്ന് ഷൈൻ ടോം ചാക്കോ പറയുന്നു.

Shine Tom Chacko: ‘പ്രലോഭനങ്ങൾ ഉണ്ടാകുന്നുണ്ട്, എന്നാൽ ഇപ്പോഴത്തെ എന്റെ ലഹരി അതാണ്’; ഷൈൻ ടോം ചാക്കോ
ഷൈൻ ടോം ചാക്കോ
Nithya Vinu
Nithya Vinu | Published: 30 Jun 2025 | 03:02 PM

മലയാള സിനിമയിലെ ശ്രദ്ധേയനായ നടനാണ് ഷൈൻ ടോം ചാക്കോ. ഈയിടെ രാസലഹരി കേസിൽ നടനെ അറസ്റ്റ് ചെയ്യുകയും പിന്നീട് റീഹാബിറ്റേഷന് വിധേയനാക്കുകയും ചെയ്തിരുന്നു, ചികിത്സയ്ക്കായി പോകുന്ന സമയത്തായിരുന്നു നടനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുന്നതും പിതാവ് മരിക്കുന്നതും. ഇപ്പോഴിതാ താൻ തിരിച്ചുവരവിന്റെ പാതയിലാണെന്ന് പറയുകയാണ് താരം.

‘ഇപ്പോഴും ടെപ്റ്റേഷനുകൾ ( പ്രലോഭനങ്ങൾ ) ഉണ്ടാകുന്നുണ്ട്. പക്ഷേ, അവയൊന്നും ഉപയോ​ഗിക്കാതെ ഒരു ദിവസം കടന്നുപോയെന്ന് പറയുമ്പോൾ കിട്ടുന്ന സന്തോഷത്തിലാണ് ഞാൻ. ഇന്ന് ഒന്നും ചെയ്തില്ല, എനിക്ക് സർവൈവ് ചെയ്യാൻ കഴിഞ്ഞു, ഇത്രയും ദിവസം സർവൈവ് ചെയ്തു എന്ന് പറയുമ്പോൾ കിട്ടുന്ന ലഹരിയിലാണ് ഞാൻ. റീഹാബാണ് ഇപ്പോഴത്തെ ലഹരി.

ALSO READ: ‘നീ അത്ര പ്രശ്നക്കാരനായ കുട്ടിയല്ല, കുറുമ്പ് മാറ്റിയാൽ മതി’; മമ്മൂട്ടി പറഞ്ഞത് ഇങ്ങനെയെന്ന് ഷൈൻ ടോം ചാക്കോ

എന്റെ സംസാരത്തിലും ശബ്ദത്തിലും മാറ്റം വരുന്നുണ്ട്. അതുപോലെ എന്റെസ പെരുമാറ്റത്തിലും ആ മാറ്റം അനുഭവിച്ചറിയാൻ സാധിക്കും. പെരുമാറ്റത്തിലെ മാറ്റമെന്ന് പറയുമ്പോൾ മുമ്പ് ആരെയും അറ്റാക് ചെയ്തിരുന്ന ആളായിരുന്നില്ല ഞാൻ. പക്ഷേ മറ്റുള്ളവരോട് പെരുമാറുമ്പോൾ ഇപ്പോൾ കുറച്ചും കൂടി ശ്രദ്ധിക്കുന്നുണ്ട്.

എന്റെ പഴയ ഇന്റർവ്യൂ എല്ലാം കാണാറുണ്ട്. അതിൽ ഞാൻ പെരുമാറുന്ന രീതിയല്ല ഇപ്പോഴെന്ന് മനസിലാകുന്നുണ്ട്. മറ്റുള്ളവരെ എന്റർടൈൻ ചെയ്യാൻ ശ്രമിച്ചതായിരുന്നു അത്. അതിലും മാറ്റമുണ്ട്. നമ്മളൊരു പൂമ്പാറ്റ ആണെന്നും നമുക്ക് ചുറ്റുമുള്ള ആ കവറിങ് പൊളിച്ച് മുന്നോട്ട് വരേണ്ടത് അത്യാവശ്യമാണെന്നും ഇപ്പോൾ മനസിലാകുന്നു’, ഷൈൻ പറയുന്നു.