Jaseela Parveen: ഇനിയും..! നടി ജസീല പർവ്വീണ് പിന്തുണയുമായി ശ്വേതാ മേനോൻ
Shwetha Menon Supprts Jaseela;വിദ്യാസമ്പന്നരായ ജനതയുള്ള ഈ കാലഘട്ടത്തിലും ഇത്തരം കാഴ്ചകൾ ഭയാനകമായി മാറുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു...

Shwetha Menon Supports Jaseela Parveen
കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും ആണ് നടിയും മോഡലുമായ ജസീല പർവ്വീൺ പങ്കുവെച്ചത്. മിനിസ്ക്രീൻ പ്രേക്ഷരെ സംബന്ധിച്ച് സുപരിചിതയായ നടിയാണ് ജസീല. തന്റെ മുൻപങ്കാളിയിൽ നിന്നും നേരിട്ട അതിക്രൂരമായ മർദ്ദനങ്ങളുടെയും മാനസികമായ ഉപദ്രവങ്ങളുടെയും വീഡിയോ ആണ് ജസീല പങ്കുവെച്ചത്. മുൻ പങ്കാളിയായ ഡോൺ തോമസ് വിതയത്തിലിനെതിരെ ശാരീരിക മാനസിക പീഡന ആരോപണങ്ങളാണ് ജസീല ഉന്നയിച്ചിരിക്കുന്നത്. ഇവ തെളിയിക്കുന്ന വിധത്തിലുള്ള വീഡിയോകളും ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്.
നിയമ നടപടികൾ ഉണ്ടായിട്ടും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. വിദ്യാസമ്പന്നരായ ജനതയുള്ള ഈ കാലഘട്ടത്തിലും ഇത്തരം കാഴ്ചകൾ ഭയാനകമായി മാറുകയാണ്. ആർക്കും ഞെട്ടൽ ഉണ്ടാക്കുന്ന വിധത്തിലുള്ള ഫോട്ടോകളും വീഡിയോകളും ആണ് ജസീല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കിടക്കയിലും തറയിലും എല്ലാം രക്തം തളം കെട്ടിക്കിടക്കുന്നു. കൂടാതെ പങ്കാളിയുടെ മർദ്ദനത്തിൽ മുറിഞ്ഞുപോയ ചുണ്ടിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
പുതുവത്സര രാവിലാണ് തനിക്ക് ഇത്രയും വലിയ ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത് എന്നാണ് ജസീല പറയുന്നത്. പങ്കാളിയുടെ അമിതമായ മദ്യപാനവും പുകവലിയും ചോദ്യം ചെയ്തതിന്റെ പേരിലാണ് തനിക്ക് ഈ മർദ്ദനം നേരിടേണ്ടി വന്നത്. തന്റെ വയറ്റിൽ ചവിട്ടി, മുഖത്ത് ഇടിച്ചു. ലോഹവള കൊണ്ട് തന്റെ മുഖത്ത് ശക്തിയായി അടിച്ചു. ഇടിയുടെ ആഘാതത്തിൽ തന്റെ മേൽ ചുണ്ട് കീറിപ്പോയി എന്നും ജസീല കുറിച്ചു.
ഈ വിഷയത്തിൽ തനിക്ക് നിങ്ങളുടെ പിന്തുണയും നിർദ്ദേശവും ആവശ്യമാണ് എന്നാണ് ജസീല കുറിച്ചത്. പിന്നാലെ ശ്വേതാ മേനോൻ അടക്കമുള്ള ആളുകൾ താരത്തിന് പിന്തുണയുമായി രംഗത്തെത്തി. ഇനിയും ശക്തിയായി എന്നാണ് ശ്വേതാ മേനോൻ ജസീലയുടെ പോസ്റ്റിനു താഴെ കുറിച്ചത്. ” power power more power to you shernii” എന്നാണ് ശ്വേതാ മേനോൻ കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ നിരവധി ആളുകളും താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.