AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shweta Menon: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുമോ? ആദ്യം അപേക്ഷ തരട്ടെ! ശ്വേത മേനോൻ

Shwetha Menon on Dileep Comeback to AMMA: ദിലീപിനെ തിരിച്ചെടുക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു നടിയുടെ പ്രതികരണം. അമ്മയുടെ അം​ഗമാകണമെങ്കിൽ നിങ്ങൾ ആദ്യം അപേക്ഷ നൽകണമെന്നും ശ്വേത മേനോൻ പറഞ്ഞു.

Shweta Menon: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുമോ? ആദ്യം അപേക്ഷ തരട്ടെ! ശ്വേത മേനോൻ
Shweta MenonImage Credit source: facebook
Sarika KP
Sarika KP | Published: 21 Jan 2026 | 07:41 PM

കൊച്ചിയിൽ നടി ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ച് എടുക്കുമോ എന്നുള്ള ചോ​​​ദ്യങ്ങൾ പരക്കെ ഉയർന്നിരുന്നു. നടൻ കുറ്റവിമുക്തൻ എന്ന് വിചാരണക്കോടതി വിധി വന്ന അതേദിവസം തന്നെ അമ്മ സംഘടനയുടെ നേതൃയോഗം കൊച്ചിയില്‍ ചേര്‍ന്നതോടെ ദിലീപ് വൈകാതെ അമ്മയില്‍ തിരിച്ചെത്തുമെന്നുളള അഭ്യൂഹങ്ങളും ശക്തമായിരുന്നു.

ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ. ദിലീപ് അമ്മയുടെ മെമ്പർ ആണോ എന്നാണ് ശ്വേത ചോദിക്കുന്നത്. മെമ്പറാകാൻ ആ​ദ്യം അപേക്ഷ നൽകണമെന്നും നടി പറഞ്ഞു. മെമ്മറി കാർഡ് വിവാദത്തിൽ കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകിയെന്ന് അറിയിച്ചുള്ള വാർത്ത സമ്മേളനത്തിൽ ആയിരുന്നു ശ്വേതയുടെ പ്രതികരണം. ദിലീപിനെ തിരിച്ചെടുക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു നടിയുടെ പ്രതികരണം. അമ്മയുടെ അം​ഗമാകണമെങ്കിൽ നിങ്ങൾ ആദ്യം അപേക്ഷ നൽകണമെന്നും ശ്വേത മേനോൻ പറഞ്ഞു.

Also Read:‘പ്രസവശേഷം ഭർത്താവിനെ നഷ്‌ടപ്പെട്ടതായി തോന്നുന്നു’; വിഷാദാവസ്ഥ തുറന്നുപറഞ്ഞ് നടി ദുർഗ കൃഷ്‌ണ

അതേസമയം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ലെന്ന് മുൻപൊരിക്കൾ ശ്വേത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവില്‍ അദ്ദേഹം അമ്മയിലെ അംഗമല്ല. ഇനി തിരികെ എത്തുമോ എന്ന കാര്യം തനിക്കറിയില്ലെന്നും ശ്വേത പറഞ്ഞിരുന്നു.സംഘടനയുടേതായ കാര്യങ്ങള്‍ കൂടി നോക്കിയതിന് ശേഷം മാത്രമേ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളൂ. നിയമവിദഗ്ദ്ധരുമായൊക്കെ കൂടിക്കാഴ്ച നടത്താനൊക്കെയുണ്ടായിരുന്നു.