Sibi Malayil: ‘ആ സിനിമയ്ക്ക് വേണ്ടി സുഹാസിനിയേയും രേവതിയേയും വരെ കണ്ടു, തയാറായില്ല, പക്ഷെ അണ്‍ലക്കിയെന്ന് മുദ്രകുത്തിയ ആ നായിക വന്നു, പടം സൂപ്പര്‍ഹിറ്റ്’: സിബി മലയില്‍
Sibi Malayil Akashadoothu Movie: ആ സിനിമ ഇറങ്ങുന്ന കാലഘട്ടത്തിലെല്ലാം നായക പ്രാധാന്യമുള്ള കഥകളായിരുന്നു സംഭവിച്ചിരുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ കുറവായിരിക്കും. എന്നാല്‍ നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ പലരും വിസമ്മതിച്ചിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ സിബി മലയില്‍.
1993ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആകാശദൂത്. ആകാശദൂത് കാണുമ്പോള്‍ കരയാത്തവരായി ആരും തന്നെയില്ല. സിനിമ ഇറങ്ങി ഇത്രയും വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ആ സിനിമ കണ്ട് കരയുന്നവരാണ് നമ്മള്‍ മലയാളികള്‍. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ പിന്നിട്ടാലും ആ കഥ നമ്മുടെയൊക്കെ കണ്ണ് നനയിക്കും.
ആ സിനിമ ഇറങ്ങുന്ന കാലഘട്ടത്തിലെല്ലാം നായക പ്രാധാന്യമുള്ള കഥകളായിരുന്നു സംഭവിച്ചിരുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ കുറവായിരിക്കും. എന്നാല്‍ ആകാശദൂത് പോലൊരു നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ പലരും വിസമ്മതിച്ചിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ സിബി മലയില്‍.
ആകാശദൂതിലെ നായിക വേഷം ചെയ്യാന്‍ താന്‍ പലരേയും സമീപിച്ചുവെന്നും എന്നാല്‍ കഥ കേട്ടവരാരും ആ റോള്‍ ചെയ്യാന്‍ തയാറായില്ലായെന്നുമാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍ പറയുന്നത്.
Also Read: Supriya menon: സുപ്രിയാ മേനോന്റെ പരാതി ഫലിച്ചു; മൊബൈലിൽ സിനിമ പകർത്തുന്ന സംഘം കുടുങ്ങി
ആകാശദൂത് എന്ന സിനിമ എന്റടുത്തേക്ക് കൊണ്ടുവന്നത് അതിന്റെ നിര്‍മാതാവാണ്. ഡെന്നിസ് ജോസഫിന്റെ അങ്കിളാണ് പ്രൊഡ്യൂസറും മടനുമായ പ്രേം പ്രകാശ്, അദ്ദേഹമാണ് ആ സിനിമയുടെ നിര്‍മാതാവ്. ഡെന്നിസിന്റെ കയ്യില്‍ ഇങ്ങനെയൊരു കഥയുണ്ടെന്നും അത് കേള്‍ക്കാമോയെന്ന് ചോദിച്ചുമാണ് അദ്ദേഹം എന്നെ സമീപിച്ചത്.
കഥ കേട്ടു, കേട്ടപ്പോള്‍ തന്നെ ഇത് ഹിറ്റാകാന്‍ പോകുന്ന സിനിമയാണെന്ന് ഞാന്‍ പറഞ്ഞു. സിനിമ ചെയ്യാന്‍ തയാറാണെന്നും അദ്ദേഹത്തെ അറിയിച്ചു. ആ വിശ്വാസത്തില്‍ തന്നെയാണ് തുടങ്ങിയത്. എന്നാല്‍ അതിലേക്കുള്ള കാസ്റ്റിങ് വലിയ ചലഞ്ചായിരുന്നു. കാരണമത് നായികാ പ്രാധാന്യമുള്ള സിനിമയാണ്. സോ കോള്‍ഡ് മുന്‍നിരയില്‍ നില്‍ക്കുന്ന നായകന്മാര്‍ക്ക് അതിനകത്ത് സ്‌പേസില്ല. അതുകൊണ്ട് അവര്‍ക്കതിനോട് താത്പര്യവുമുണ്ടാകില്ല.
നടന്‍ മുരളിയും ഞാനും തമ്മില്‍ വലിയ വ്യക്തിബന്ധമുണ്ട്. ഞാന്‍ ഏത് സിനിമയ്ക്ക് വേണ്ടി വിളിച്ചാലും ഏത് റോളാണെന്ന് പോലും നോക്കാതെ അവന്‍ വരും. ഈ സിനിമയിലും മുരളിയെ തന്നെയാണ് ആദ്യം മനസില്‍ കണ്ടത്. പക്ഷെ നായികയുടെ കാര്യം വലിയ ചലഞ്ചായിരുന്നു. ആദ്യമായി അപ്രോച്ച് ചെയ്തത് സുഹാസിനിയെ ആയിരുന്നു. ഞാനില്ല സാറേ എന്റെ ഇളയ കുഞ്ഞിന് ഒന്നര വയസേ ആകുന്നുള്ളു. എനിക്ക് അത് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു.
അത് കഴിഞ്ഞ രേവതിയെ അപ്രോച്ച് ചെയ്തു. കഥ കേട്ടപ്പോള്‍ രേവതി പറഞ്ഞു സാര്‍ ഒരു ദിവസം തരുമോ എനിക്ക് ഞാന്‍ രാത്രിയില്‍ ആലോചിച്ചിട്ട് പറയാമെന്ന്. പിറ്റേന്ന് രാവിലെ എന്നെ വിളിച്ചു, സാര്‍ ഈ കഥ കേട്ട ശേഷം എന്റെ മനസിന് ഭയങ്കര ഭാരമാണ്, എന്നെകൊണ്ട് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു.
Also Read: Rajanikanth: സ്കൂളിൽ പോകാൻ മടിച്ച് കൊച്ചുമോൻ; അവസാനം സ്റ്റൈൽ മന്നൻ കൊണ്ടുവിട്ടു
ഇവര് രണ്ടുപേരും പറ്റില്ലെന്ന് പറഞ്ഞതോടെ ഒരു മറാഠി നടിയെ നോക്കി, പിന്നെയും പലരേയും നോക്കി. എല്ലാവരും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. അപ്പോഴാണ് മാധവിയുടെ കാര്യം ആരോ പറയുന്നത്. മാധവിയെ പൊതുവേ അണ്‍ലക്കിയായിട്ടാണ് അന്ന് ഇന്‍ഡസ്ട്രിയില്‍ കണ്ടിരുന്നത്. മാധവി ചെയ്ത സിനിമകളൊന്നും അധികം ദിവസം ഓടിയിട്ടില്ല എന്ന ഒരു ചിന്തയുണ്ടായിരുന്നു.
ഞാന്‍ മാധവിയുടെ കാര്യം പ്രൊഡ്യുസറോട് പറഞ്ഞപ്പോള്‍ അദ്ദേഹം മാധവി വേണോ എന്ന് ചോദിച്ചു. നമ്മുടെ കഥയില്‍ നമുക്ക് കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ അത് നന്നായി പെര്‍ഫോം ചെയ്യുന്ന ഒരു ആക്ട്രസ് വന്നാല്‍ അതല്ലേ നല്ലത് എന്ന് ഞാന്‍ ചോദിച്ചു. അങ്ങനെ മാധവിയെ ചെന്ന് കണ്ടു, അവരതിന് സമ്മതിക്കുകയും ചെയ്തുവെന്നും സിബി മലയില്‍ പറയുന്നു.