AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sindhu Krishna: ‘അമ്മുവും ഓസിയും അടുപ്പം കാണിക്കാത്തതിന് കാരണമുണ്ട്’; കുട്ടിക്കാലത്തേ അവർ തമ്മിൽ ഒത്ത് വന്നില്ലെന്ന് സിന്ധു കൃഷ്ണ

Ahaana Krishna And Diya krishna: പലപ്പോഴും അഹാനയ്ക്ക് മറ്റ് രണ്ട് സഹോദരിമാരോടുള്ള അടുപ്പം ദിയയോട് ഇല്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. ദിയയും അ​ഹാനയിൽ നിന്ന് അകൽച്ച കാണിക്കുന്നുണ്ടെന്നും ആരാധകർക്കിടയിൽ ഉയർന്നിരുന്നു.

Sindhu Krishna: ‘അമ്മുവും ഓസിയും അടുപ്പം കാണിക്കാത്തതിന് കാരണമുണ്ട്’; കുട്ടിക്കാലത്തേ അവർ തമ്മിൽ ഒത്ത് വന്നില്ലെന്ന് സിന്ധു കൃഷ്ണ
Ahaana Diya
sarika-kp
Sarika KP | Published: 24 May 2025 14:31 PM

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. നാല് പെൺ മക്കളും ഭാര്യയും യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇതിൽ നടി അഹാനയും സഹോദരി ദിയയും എന്നും ചർച്ചയാകാറുണ്ട്. എന്നാൽ പലപ്പോഴും അഹാനയ്ക്ക് മറ്റ് രണ്ട് സഹോദരിമാരോടുള്ള അടുപ്പം ദിയയോട് ഇല്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. ദിയയും അ​ഹാനയിൽ നിന്ന് അകൽച്ച കാണിക്കുന്നുണ്ടെന്നും ആരാധകർക്കിടയിൽ ഉയർന്നിരുന്നു.

ഇതിനു തെളിവായി പല വ്ലോ​ഗുകളും പ്രേക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ദിയ തന്നെ ഒരിക്കൽ കുടുംബത്തോട് വളരെ സ്നേഹ പ്രകടനം നടത്തുന്ന ആളല്ല താനെന്ന് ദിയ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അഹാനയും ദിയയും തമ്മിലുള്ള അകൽച്ചയെക്കുറിച്ച് അമ്മ സിന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

എല്ലാവരും ഒരേ പ്രായക്കാരാണെങ്കിലും അഹാന ഒരു പഠിപ്പിസ്റ്റായിരുന്നുവെന്നാണ് സിന്ധു പറയുന്നത്. ഇഷാനി ജനിച്ചതോടെ ഇഷാനിയും ദിയയും ഇരട്ടകുട്ടികളെ പോലെയായെന്നും സിന്ധു പറയുന്നു. ദിയയും ഇഷാനിയും എപ്പോഴും ഒരുമിച്ചായിരിക്കുമെന്നും എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യുമെന്നും സിന്ധു വീഡിയോയിൽ പറയുന്നുണ്ട്. അഹാന വീട്ടിലെ ബി​ഗ് ​ഗേൾ ആയിരുന്നു, അഹാന ഒരു ടീമെന്നും ഇഷാനിയും ഓസിയും ഒരു ടീമെന്നും എന്നാൽ വേണ്ട സമയത്ത് ഇവരെല്ലാവരും ഒറ്റക്കെട്ടാണെന്നും സിന്ധു പറയുന്നുണ്ട്. ഇളയ മകൾ ഹൻസിക ജനിച്ചപ്പോഴേക്കും അഹാന സീനിയർ ക്ലാസിലെത്തി. ഒരു ബോണ്ടിം​ഗിനുള്ള സമയം അവർ തമ്മിൽ ഒത്ത് വന്നില്ലെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

Also Read:രവി മോഹന്‍ ഇന്ന് പൂര്‍ണമായും കെനീഷയുടെ നിയന്ത്രണത്തില്‍, അദ്ദേഹത്തിന്റെ മാനസികനില ശരിയല്ല: ചാര്‍മിള

അതേസമയം അഹാനയ്ക്ക് ദിയയോടുള്ള സ്നേഹം ഒരിക്കൽ തുറന്നുപറഞ്ഞിട്ടുണ്ട്. അശ്വിനുമായുള്ള വിവാ​ഹത്തിനു ശേഷം ദിയ വീട്ടിൽ നിന്ന് പോയപ്പോൾ അതിവൈകാരികമായാണ് അഹാന സംസാരിച്ചത്. വിവാഹം സന്തോഷമുള്ള കാര്യമാണെങ്കിലും ഇത് ഞങ്ങളുടെ കുടുംബത്തിൽ വലിയ മാറ്റമാണെന്നാണ് അഹാന പറഞ്ഞത്. ഇത്രയും നാൾ തങ്ങൾ ആറ് പേരുള്ള യൂണിറ്റ് ആയിരുന്നു. ഇപ്പോൾ അത് മാറുന്നുവെന്നും അഹാന അന്ന് പറഞ്ഞിരുന്നു.