Amrutha Suresh: പലരും കീറിമുറിക്കാൻ ശ്രമിച്ചു, ഇന്ന കാണുന്ന പുഞ്ചിരി തോൽക്കാൻ മനസ്സില്ലന്ന ഓർമപ്പെടുത്തൽ; കുറിപ്പുമായി അമൃത

Amrutha Suresh Instagram Post: ജീവിതം നിങ്ങൾക്കെതിരെ തിരിച്ചടിച്ചാലും ഒരു പുഞ്ചിരി കൊണ്ട് എല്ലാം സുഖപ്പെടുത്താൻ കഴിയുമെന്ന ശക്തമായ പാഠം താൻ പഠിച്ചുവെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പോസ്റ്റിൽ അമൃത പറഞ്ഞു. പലരും കീറിമുറിക്കാൻ ശ്രമിച്ചു. നിങ്ങൾ കാണുന്ന പുഞ്ചിരി വെറും പ്രദർശനത്തിനുള്ളതല്ല, തോൽക്കാൻ മനസ്സില്ല എന്ന ഓർമപ്പെടുത്തലാണെന്നും അമൃത പോസ്റ്റിലൂടെ പറഞ്ഞു.

Amrutha Suresh: പലരും കീറിമുറിക്കാൻ ശ്രമിച്ചു, ഇന്ന കാണുന്ന പുഞ്ചിരി തോൽക്കാൻ മനസ്സില്ലന്ന ഓർമപ്പെടുത്തൽ; കുറിപ്പുമായി അമൃത

അമൃത സുരേഷ് (​Image Credits: Instagram)

Published: 

24 Oct 2024 | 08:03 PM

ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ എങ്ങനെ മറികടന്നു എന്നതിനെക്കുറിച്ച് ഹൃദഭേദകമായ കുറിപ്പുമായി ​ഗായിക അമൃത സുരേഷ് (Amrutha Suresh). ജീവിതം നിങ്ങൾക്കെതിരെ തിരിച്ചടിച്ചാലും ഒരു പുഞ്ചിരി കൊണ്ട് എല്ലാം സുഖപ്പെടുത്താൻ കഴിയുമെന്ന ശക്തമായ പാഠം താൻ പഠിച്ചുവെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പോസ്റ്റിൽ അമൃത പറഞ്ഞു. പലരും കീറിമുറിക്കാൻ ശ്രമിച്ചു. നിങ്ങൾ കാണുന്ന പുഞ്ചിരി വെറും പ്രദർശനത്തിനുള്ളതല്ല, തോൽക്കാൻ മനസ്സില്ല എന്ന ഓർമപ്പെടുത്തലാണെന്നും അമൃത പോസ്റ്റിലൂടെ പറഞ്ഞു.

അമൃതയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൻ്റെ പൂർണ്ണരൂപം

ആഴത്തിൽ മുറിവേറ്റപ്പോൾ, അതിന്റെ ഭാരം എന്റെ സന്തോഷം കവർന്നെടുക്കാൻ ശ്രമിച്ചപ്പോൾ ജീവിതം അതിരുകടന്നതായി തോന്നിയ ഒരു കാലം എനിക്കുണ്ടായിരുന്നു. എന്നാൽ ആ നിമിഷങ്ങളിൽ, ഞാൻ ഒരു കാര്യം വ്യക്തമായി പഠിച്ചു, ജീവിതം നിങ്ങൾക്കെതിരെ തിരിച്ചടിച്ചാലും ഒരു പുഞ്ചിരികൊണ്ട് അതെല്ലാം സുഖപ്പെടുത്താൻ കഴിയും. അത് സന്തോഷത്തിന്റെ അടയാളം മാത്രമല്ല, ശക്തിയുടെയും പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണെന്ന് ഞാൻ മലസ്സിലാക്കി.

എൻ്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും പരീക്ഷിക്കപ്പെട്ട നിമിഷങ്ങളുണ്ടായിട്ടുണ്ട്. ആളുകൾ എന്നെ കീറിമുറിക്കാൻ ശ്രമിച്ചു. പക്ഷേ, നാം ജീവിതത്തിൽ പ്രധാനപ്പെട്ടവരെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നിടത്തോളം കാലം എന്തും നേരിടാനുള്ള ശക്തി ലഭിക്കുമെന്നുള്ള കാര്യം ഞാൻ തിരിച്ചറിഞ്ഞു. നിങ്ങൾ കാണുന്ന പുഞ്ചിരി വെറും പ്രദർശനത്തിനുള്ളതല്ല, തോൽക്കാൻ എനിക്കു മനസ്സില്ല എന്ന ഓർമപ്പെടുത്തലാണ്. എനിക്ക് എല്ലാത്തിലും പുഞ്ചിരിക്കാൻ കഴുയുമെങ്കിൽ നിങ്ങൾക്കും അതിനു സാധിക്കും.

നിങ്ങൾ കടന്നു പോകുന്ന സാഹചര്യം എന്തിലൂടെയാണെങ്കിലും, നിങ്ങൾക്ക് ഉള്ളിന്റെയുള്ളിൽ ശക്തിയുണ്ടെന്ന് ഓർക്കുക. നിങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും കൂടാതെ ഏറ്റവും പ്രധാനമായി നിങ്ങളിൽത്തന്നെയുള്ള സ്നേഹത്തിൽ വിശ്വസിക്കുക. വിഷമഘട്ടങ്ങളിൽപ്പോലും പോലും പു‌ഞ്ചിരിച്ചുകൊണ്ടിരിക്കുക. കാരണം, നിങ്ങളുടെ പുഞ്ചിരിക്ക് നിങ്ങളുടേതോ ചിലപ്പോൾ മറ്റൊരാളുടേയോ ലോകത്തെത്തന്നെ പ്രകാശിപ്പിക്കാനുള്ള കഴിവുണ്ടാകും. കരുത്തോടെ തുടരുക, അലിവോടെ മുന്നോട്ടു പോവുക. നിങ്ങളുടെ ജീവിതയാത്രയുടെ സൗന്ദര്യത്തിൽ മാത്രം വിശ്വസിക്കുക.

 

Related Stories
Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്