Kalpana Raghavendar: ആത്മഹത്യയല്ല, ഉറക്കമില്ലായ്മയുടെ ​ഗുളിക കഴിച്ചത് അമിതമായി; ​ഗായിക കല്പനയേക്കുറിച്ച് മകൾ

Singer Kalpana Raghavendar Daughter: അമിതമായി ​ഗുളികകൾ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. നിസാം പേട്ടിലെ വീട്ടിനുള്ളിലാണ് കല്പനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

Kalpana Raghavendar: ആത്മഹത്യയല്ല, ഉറക്കമില്ലായ്മയുടെ ​ഗുളിക കഴിച്ചത് അമിതമായി; ​ഗായിക കല്പനയേക്കുറിച്ച് മകൾ

ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൽപ്പന രാഘവേന്ദർ

Published: 

05 Mar 2025 | 06:56 PM

ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് മകൾ ദയ പ്രസാദ് പ്രഭാകർ. തന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും ഉറക്ക ​ഗുളിക കഴിച്ചത് കൂടിപ്പോയതാണ് കാരണമെന്നും ദയ ‌പറഞ്ഞു. പുറത്തുവരുന്ന മറ്റ് പ്രചാരണങ്ങളെ തള്ളികളഞ്ഞുകൊണ്ടായിരുന്നു ദയ ​രം​ഗത്തെത്തിയത്. ബുധനാഴ്ചയാണ് ​കല്പന രാഘവേന്ദറെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അമിതമായി ​ഗുളികകൾ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. നിസാം പേട്ടിലെ വീട്ടിനുള്ളിലാണ് കല്പനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ കല്പന ആത്മഹത്യക്ക് ശ്രമിച്ചെന്നതരത്തിൽ വാർത്തകൾ പ്രചരിച്ചത്തോടെയാണ് മകൾ ദയ വിശദീകരണവുമായി രം​ഗത്തെത്തിയത്.

“എന്റെ അമ്മയ്ക്ക് യാതൊരു പ്രശ്‌നവുമില്ല. പൂർണ്ണമായും സുഖമായിരിക്കുന്നു. അവർ സന്തോഷവതിയും ആരോഗ്യവതിയുമാണ്. അമ്മ ഒരു ഗായികയാണ്. പിഎച്ച്ഡിയും എൽഎൽബിയും ചെയ്യുന്നതിനാൽ ഉറക്കം കുറവായിരുന്നു. ഇതിന്റെ ചികിത്സയുടെ ഭാ​ഗമായാണ് ഡോക്ടർ ഗുളികകൾ നിർദ്ദേശിച്ചത്. അതാണ് അവർ കഴിച്ചത്. സമ്മർദ്ദം കാരണം, കഴിച്ച മരുന്നിന്റെ അളവ് കൂടിപ്പോയി. ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. ” ദയ പറഞ്ഞു.

തന്റെ മാതാപിതാക്കളും കുടുംബാം​ഗങ്ങളും വളരെയധികം സന്തോഷത്തോടെയും സുഖത്തോടെയും ഇരിക്കുന്നതായും മകൾ പറഞ്ഞു. അമ്മ ഉടൻ തന്നെ പഴയ ജീവിതത്തിലേക്ക് തിരികെയെത്തും. ഇതൊരു ആത്മഹത്യാ ശ്രമമല്ല. ഉറക്കമില്ലായ്മയ്ക്ക് കഴിക്കുന്ന ഗുളികയുടെ അളവ് കൂടിപോയതാണ്. ദയവായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ വാർത്തകളെ വളച്ചൊടിക്കരുതെന്നും ദയ അഭ്യർത്ഥിച്ചു.

രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാരനും അയൽക്കാരുമാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കല്പനയെ അബോധാവസ്ഥയിൽ‍ കണ്ടെത്തിയത്. ഉടൻ തന്നെ നിസാംപേട്ടിലുള്ള സ്വകാര്യ ആശുപത്രിയിൽ അവരെ പ്രവേശിപ്പിക്കുകയായിരുന്നു.

Related Stories
Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്