Agent OTT Release: മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം; റിലീസ് ചെയ്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഏജന്റ് ഒടിടിയിലേക്ക്; എവിടെ, എന്ന് മുതല്‍ കാണാം?
Agent on Sony LIV from March 14: 2023 ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്തത്. ഒടിടി റിലീസുമായി ബന്ധപ്പെട്ട് പല തവണ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രണ്ട് വര്‍ഷത്തോളം കാത്തിരിപ്പിന് ശേഷം ചിത്രം ഒടിടിയില്‍ എത്തുന്നു

മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം ‘ഏജന്റ്’ രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒടിടിയിലേക്ക്. മാര്‍ച്ച് 14 മുതല്‍ ചിത്രം സോണി ലൈവില്‍ കാണാം. അഖില്‍ അക്കിനേനി പ്രധാന വേഷത്തിലെത്തുന്ന ചിത്രം സുരേന്ദര്‍ റെഡ്ഡിയാണ് സംവിധാനം ചെയ്തത്. 2023 ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്തത്. ഒടിടി റിലീസുമായി ബന്ധപ്പെട്ട് പല തവണ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രണ്ട് വര്‍ഷത്തോളം കാത്തിരിപ്പിന് ശേഷം ചിത്രം ഒടിടിയില്‍ എത്തുകയാണ്.
സാക്ഷി വൈദ്യയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് നടൻ ഡിനോ മോറിയാണ് ചിത്രത്തിലെ വില്ലന്‍. റോ മേധാവി കേണൽ മഹാദേവായി മമ്മൂട്ടി വേഷമിടുന്നു. റോ ഏജന്റ് റിക്കിയെയാണ് അഖില്‍ അവതരിപ്പിക്കുന്നത്. കേണല്‍ മഹാദേവ് റിക്കിയെ ഒരു പ്രധാന ദൗത്യം ഏല്‍പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഥ.




ALERT: A spy like no other is on the move!
MISSION BRIEF: Slick moves. Deadly stakes. Ultimate action.
Witness high-octane action and unmatched style starring Akhil Akkineni, Mammootty, Dino Morea, and Sakshi Vaidya on March 14, only on Sony LIV pic.twitter.com/r3bRSw4qyv— Sony LIV (@SonyLIV) March 5, 2025
മുൻ റോ ഏജന്റ് ധർമ്മയായാണ് ഡിനോ മോറിയ അഭിനയിക്കുന്നത്. രാജ്യത്തെ നശിപ്പിക്കാനുള്ള പദ്ധതിയില്‍ ഏര്‍പ്പെടുന്ന ധര്‍മ്മയെ പിടികൂടാന്‍ റിക്കി ശ്രമിക്കുന്നു. പിന്നീടുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളെ ചുറ്റിപറ്റിയാണ് ഏജന്റിന്റെ കഥ പുരോഗമിക്കുന്നത്. വിക്രംജീത് വിർക്ക്, ഡെൻസൽ സ്മിത്ത്, സമ്പത്ത് രാജ്, മുരളി ശർമ്മ, വരലക്ഷ്മി ശരത്കുമാർ തുടങ്ങി നിരവധി പേര്‍ ഏജന്റില്‍ അഭിനയിച്ചിട്ടുണ്ട്.
Read Also : Marco: ‘മാർക്കോ’ ടെലിവിഷനിൽ പ്രദർശിപ്പിക്കില്ല; അനുമതി നിഷേധിച്ച് സിബിഎഫ്‍സി
വക്കന്തം വംശിയുടേതാണ് കഥ. സംവിധായകൻ സുരേന്ദർ റെഡ്ഡിയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. എകെ എന്റർടൈൻമെന്റ്‌സ്, സുരേന്ദര്‍ 2 സിനിമ എന്നിവയുടെ ബാനറില്‍ രാമബ്രഹ്മം സുങ്കര, അജയ് സുങ്കര, പഥി ദീപ റെഡ്ഡി എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏതാണ്ട് 70 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.