Amaran OTT: ഇനിയും കാത്തിരിക്കേണ്ടി വരും; വിജയകുതിപ്പ് തുടർന്ന് അമരൻ, ഒടിടി റിലീസ് തീയതി നീട്ടി

തീയറ്ററിൽ മികച്ച പ്രകടനം തുടരുന്ന സാഹചര്യത്തിൽ ഒടിടി റിലീസ് വൈകുമെന്നാണ് റിപ്പോർട്ട്. ഒടിടി സ്ട്രീമിംഗ് ഒരാഴ്ച കൂടി വൈകുമെന്നാണ് നെറ്റ്ഫ്ളിക്സ് പറയുന്നത്.

Amaran OTT: ഇനിയും കാത്തിരിക്കേണ്ടി വരും; വിജയകുതിപ്പ് തുടർന്ന് അമരൻ, ഒടിടി റിലീസ് തീയതി നീട്ടി

അമരൻ പോസ്റ്റർ (image credits: X)

Updated On: 

13 Nov 2024 | 07:24 PM

ബോക്സോഫീസിൽ ചരിത്രം കുറിക്കുകയാണ് ശിവ കാർത്തികേയൻ- സായ് പല്ലവി ചിത്രം അമരൻ. ആ​ഗോളത്തിൽ ഇതുവരെ 200 കോടിയലധികം കളക്ഷൻ ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. പത്ത് ദിവസം കൊണ്ട് ചിത്രം ആ​ഗോളതലത്തിൽ 200 കോടി കളക്ഷൻ നേടിയിരുന്നു. തുടക്കത്തിൽ 28 ദിവസങ്ങൾക്ക് ശേഷം ചിത്രം ഒടിടിയിൽ എത്തുമെന്ന രീതിയിലായിരുന്നു ആദ്യം ഒടിടി റിലീസ് ഷെഡ്യൂൾ ചെയ്തത്. എന്നാൽ തീയറ്ററിൽ മികച്ച പ്രകടനം തുടരുന്ന സാഹചര്യത്തിൽ ഒടിടി റിലീസ് വൈകുമെന്നാണ് റിപ്പോർട്ട്. ഒടിടി സ്ട്രീമിംഗ് ഒരാഴ്ച കൂടി വൈകുമെന്നാണ് നെറ്റ്ഫ്ളിക്സ് പറയുന്നത്.

ഭീകരർക്കെതിരെ പോരാടി വീരമൃത്യു വരിച്ച സൈനികൻ മേജർ മുകുന്ദ് വരദരാജിൻ്റെ ജീവിത കഥയാണ് ചിത്രത്തിൽ പറയുന്നത്. കഴിഞ്ഞ മാസം 31ന് ദീപാവലിയോടനുബന്ധിച്ചാണ് ചിത്രം തീയറ്ററിൽ എത്തിയത്. റിലീസ് ചെയ്ത് ആദ്യദിനം തന്നെ 21.4 കോടി കളക്ഷൻ നേടിയിരുന്നു. വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം തമിഴ്നാട്ടിൽമാത്രം 136.75 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയത്. പത്താംദിനം 14.50 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.

കമൽഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം. തമിഴ്നാട്ടിൽ നിന്നുള്ള ആർമി ഓഫീസർ മേജർ മുകുന്ദ് വരദരാജന്റെയും ഭാര്യ ഇന്ദു റബേക്കയുടെയും ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. 2014 ഏപ്രിൽ 25ന് ദക്ഷിണ കശ്മീരിലെ ഒരു ഗ്രാമത്തിൽ ഭീകരുമായുള്ള ഏറ്റുമുട്ടലിൽ മേജർ മുകുന്ദ് വരദരാജൻ വീരമൃത്യു വരിക്കുകയായിരുന്നു. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി എത്തുന്നത് സായി പല്ലവിയാണ്. യുദ്ധമുഖത്തുനിന്ന് ബോക്സോഫീസിലേക്ക് എന്നാണ് ചിത്രത്തിന്റെ നേട്ടം അറിയിച്ചുകൊണ്ട് നിർമാതാക്കളായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതോടെ നടൻ ശിവ കാർത്തികേയന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയംകൂടിയാവുകയാണ് ചിത്രം.

Also read-Amaran box office: തിയറ്ററില്‍ ‘ശിവ താണ്ഡവം’, പത്ത് ദിവസംകൊണ്ട് 200 കോടി ക്ലബിലെത്തി അമരൻ

അതേസമയം ചിത്രത്തിന്റെ വിജയകുതിപ്പ് തുടരുന്നതിനിടെ നവംബർ 14ന് കങ്കുവ തിയേറ്ററിൽ എത്തുകയാണ്. ഇത് അമരൻ കാണാൻ എത്തുന്ന പ്രേക്ഷകരുടെ എണ്ണത്തിൽ കുറവു വരുമോ എന്നാണ് ആശങ്ക. പ്രേക്ഷകർ ഏറെ നാളായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയുടെ കങ്കുവ. കങ്കുവയെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അമരന്റെ മുന്നോട്ടുള്ള ബോക്സ് ഓഫീസ് റൺ.

അതേസമയം ചിത്രം തമിഴ്നാട്ടിലെ എല്ലാം സ്കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. രംഗത്ത് എത്തി. ഈ സിനിമ കശ്മീരിനെയും മുസ്‌ലിം വിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് എസ്.ഡി.പി.ഐ. ആരോപിക്കുന്നതിനിടെയാണ് ബി.ജെ.പി. ചിത്രം കൂടുതൽ പ്രചരിപ്പിക്കണമെന്ന് വാദിക്കുന്നത്.

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ