AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Haritha G Nair: ‘ബെസ്റ്റ് ഫ്രണ്ട്സ് കല്യാണം കഴിച്ചാൽ അടിപൊളി ആകണമെന്നില്ല, സങ്കൽപ്പത്തിലുള്ളയാളല്ല’; വിവാഹ ദിവസം ഹരിത പറഞ്ഞത്

Haritha G Nair’s Old Wedding-Day Statement Goes Viral: ജീവിതത്തിൽ ഇങ്ങനെയൊരു വിവാഹം നടക്കുമെന്ന് വിചാരിച്ചതല്ല. ബാക്കി വരുന്നിടത്ത് വെച്ച് കാണാമെന്നും സങ്കൽപ്പത്തിലുള്ള ഭർത്താവ് അല്ല ലഭിച്ചതെന്നും ഹരിത അന്ന് പറഞ്ഞിരുന്നു.

Haritha G Nair: ‘ബെസ്റ്റ് ഫ്രണ്ട്സ് കല്യാണം കഴിച്ചാൽ അടിപൊളി ആകണമെന്നില്ല, സങ്കൽപ്പത്തിലുള്ളയാളല്ല’; വിവാഹ ദിവസം ഹരിത പറഞ്ഞത്
Haritha G Nair
Sarika KP
Sarika KP | Published: 10 Dec 2025 | 12:32 PM

കഴിഞ്ഞ ദിവസമാണ് നടി ഹരിത ജി നായരും എഡിറ്റർ വിനായകും വിവാഹമോചിതയായ വിവരം സോഷ്യൽ മീഡിയയിലുടെ ആരാധകരെ അറിയിച്ചത്. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് വേർപിരിയൽ. ഒന്നര വർഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. 2023 നവംബറിലായിരുന്നു ഇവരുടെ വിവാഹം.

വേർപിരിയലിന്റെ കാരണം തികച്ചും സ്വകാര്യമാണെന്നും ഹരിത സോഷ്യൽ മീഡിയയിൽ പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. തങ്ങൾ സുഹൃത്തുക്കളായി തുടരാൻ ആ​ഗ്രഹിക്കുന്നുവെന്നും ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തിപരമാണ്. തങ്ങൾ രണ്ടുപേർക്കും ഇടയിൽ മാത്രം അത് നിലനിൽക്കുമെന്നും താരം പറഞ്ഞു.

ഇതിനു പിന്നാലെ വിവാഹസമയത്ത് ഹരിതയും വിനായകും മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് ഇതൊരു അറേഞ്ച് മാര്യേജ് ആണെന്നായിരുന്നു ഹരിത അന്ന് പറഞ്ഞത്. എന്നാൽ തനിക്ക് ഇത് പ്രണയ വിവാഹമാമെന്ന് വിനായകിന്റെ മറുപടി. തങ്ങൾ കുട്ടിക്കാലം മുതൽ സു​ഹൃത്തുക്കളായിരുന്നു വിവാഹത്തെ കുറിച്ച് മാതാപിതാക്കൾ നേരത്തെ ചോദിച്ചതാണ് പക്ഷെ അന്നൊന്നും ഞങ്ങൾക്കങ്ങനെയൊന്നും ഇല്ലായിരുന്നുവെന്നാണ് വിനായക് പറഞ്ഞത്.

Also Read:സ്വകാര്യതയെ മാനിക്കണം; ഞങ്ങൾ ദാമ്പത്യം അവസാനിപ്പിക്കുന്നു, എല്ലാവർക്കും നന്ദി; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത!

തങ്ങൾ വിവാഹിതരായതിൽ . അമ്മയും അച്ഛനും വളരെ ഹാപ്പിയാണ്. എല്ലാം അറിയാവുന്നവരായതിനാൽ താൻ ഹാപ്പിയായിരിക്കും സേഫ് ആയിരിക്കും എന്നാണ് അവരുടെ മനസിൽ. അതുകൊണ്ട് തന്നെ തുട‌ക്കം മുതൽ അവർ സന്തോഷത്തിലാണ്. ബെസ്റ്റ് ഫ്രണ്ട്സ് തമ്മിൽ കല്യാണം കഴിച്ചാലുള്ള ​ഗുണവും ദോഷവും ഓരോരുത്തരെ അനുസരിച്ചിരിക്കും. എല്ലാ ബെസ്റ്റ് ഫ്രണ്ട്സും കല്യാണം കഴിച്ചാൽ അടിപൊളി ആകണമെന്നില്ലെന്നാണ് അന്ന് നടി പറഞ്ഞത്. ജീവിതത്തിൽ ഇങ്ങനെയൊരു വിവാഹം നടക്കുമെന്ന് വിചാരിച്ചതല്ല. ബാക്കി വരുന്നിടത്ത് വെച്ച് കാണാമെന്നും ഹരിത അന്ന് പറഞ്ഞിരുന്നു. സങ്കൽപ്പത്തിലുള്ള ഭർത്താവ് അല്ല ലഭിച്ചതെന്നും ഹരിത അന്ന് പറഞ്ഞിരുന്നു. ആർക്കും അങ്ങനെ ലഭിക്കില്ലെന്നും ഹരിത അന്ന് പറഞ്ഞു.

അതേസമയം 2023ലായിരുന്നു ഇരുവരുടേയും വിവാഹം. ആഢംബപൂർവമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ താരം തന്നെ പങ്കുവച്ച് എത്തിയിരുന്നു. ബാല്യകാല സുഹൃത്തുക്കളാണ് ഇരുവരും. അതുകൊണ്ട് തന്നെ പെട്ടന്ന് എന്തു സംഭവിച്ചുവെന്ന ആശങ്കയിലാണ് ആരാധകരും.