Anaswara Rajan: അനശ്വര ഇനി മലയാളത്തിലേക്കില്ലേ, താരത്തെ പുകഴ്ത്തി സൗന്ദര്യ രജനീകാന്ത്

Soundarya Rajinikanth about Anaswara Rajan: അനശ്വര നേടുന്ന ഓരോ വിജയങ്ങളും ആഘോഷമാക്കുകയാണ് ആരാധകർ. ചിത്രത്തിലെ കഥാപാത്രത്തിന് തന്റെ തന്നെ കുറേ കണക്ഷന്‍സുണ്ട് എനിക്ക് പെട്ടന്ന് കണക്ട് ചെയ്യാന്‍ പറ്റി എന്നും അനശ്വര പറഞ്ഞിരുന്നു.

Anaswara Rajan: അനശ്വര ഇനി മലയാളത്തിലേക്കില്ലേ, താരത്തെ പുകഴ്ത്തി സൗന്ദര്യ രജനീകാന്ത്

Anaswara Rajan

Updated On: 

07 Feb 2026 | 02:20 PM

മികച്ച പ്രേക്ഷക പ്രതികരങ്ങൾ ഏറ്റുവാങ്ങി അനശ്വര രാജനും ടൂറിസ്റ്റ് ഫാമിലിയുടെ സംവിധായകൻ അബിഷൻ ജീവിന്തും ആദ്യമായി ഒന്നിച്ച വിത്ത് ലവ് സിനിമ മുന്നേറുകയാണ്. സ്കൂൾ കാലത്തെ പ്രണയം മുതൽ രണ്ട് കാലഘട്ടങ്ങള്‍ കോര്‍ത്തിണക്കിയ മനോഹരമായൊരു റൊമാന്റിക് കോമഡി എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള വിഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ നിർമാതാവായ സൗന്ദര്യ രജനീകാന്ത് അനശ്വരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അനശ്വരയുടെ അഭിനയം ഒരുപാട് ഇഷ്ടമാണെന്നും താരത്തെ തമിഴിലേക്ക് കൊണ്ടുപോവുകയാണെന്നുമാണ് സൗന്ദര്യ രജനീകാന്ത് പറഞ്ഞത്.

വളരെയധികം ആരാധകരുള്ള മലയാളത്തിലെ യുവതാരമാണ് അനശ്വര രാജൻ. കരിയറിൽ വളരെയധികം ട്രോളുകളും സൈബർ ബുള്ളിങ്ങുകളും താരം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ വിമർശനങ്ങളെ നേരിട്ട് അനശ്വര നേടുന്ന ഓരോ വിജയങ്ങളും ആഘോഷമാക്കുകയാണ് ആരാധകർ. ഇപ്പോൾ തന്നെ തമിഴ്നാട്ടുകളുടെ ക്രഷായി അനശ്വര മാറിയിട്ടുണ്ട്.

ALSO READ: എക്സ് ലവറിനെ കാണാൻ താല്പര്യമില്ല, സമാധാനത്തോടെയാണ് ഇപ്പോൾ ജീവിക്കുന്നത്; അനശ്വര രാജൻ

ചിത്രത്തിലെ കഥാപാത്രത്തിന് തന്റെ തന്നെ കുറേ കണക്ഷന്‍സുണ്ട് എനിക്ക് പെട്ടന്ന് കണക്ട് ചെയ്യാന്‍ പറ്റി എന്നും അനശ്വര പറഞ്ഞിരുന്നു. സ്‌കൂളില്‍ താനും കുറച്ചധികം എക്‌സ്ട്രാ ആക്ടീവായ പെണ്‍കുട്ടിയായിരുന്നു. വളരെ അധികം ആസ്വദിച്ചാണ് വിത്ത് ലവ് ചെയ്തതെന്നും അനശ്വര പറഞ്ഞു.

Follow Us
Related Stories
Dhurandhar-2: ധുരന്ധർ ഓവർറേറ്റഡ്, കറാച്ചി അങ്ങനെയല്ല; ചിത്രത്തിലെ പിഴവുകൾ എണ്ണിപ്പറഞ്ഞ് പാകിസ്താനി യുവാവ്
Tovino Thomas: 9,000 രൂപ ശമ്പളത്തിന്റെ പകുതി എനിക്ക് തരും, ഇപ്പോഴും കുടുംബം നോക്കുന്നത് ചേട്ടനാണ്; ടൊവിനോയുടെ അനിയന്‍
Comedy Cook: ബിഗ് ബോസ് അല്ലിത് ലേഡി! ലാലേട്ടനെ കാണാൻ കൊതിച്ചവർക്ക് മുന്നിലേക്ക് ഭാവന, ഒപ്പം ഇവരും
Ramayana Movie: ഇതിലും ഭേദം പ്രഭാസിന്റെ ആദിപുരുഷ്’; രൺബീറിൻ്റെ രാമായണയെ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
Director Renjith Case: ഒന്നും അറിഞ്ഞില്ല! രഞ്ജിത്തിന് വേണ്ടി ഐസിസി അംഗം ഇടപെട്ടതിനെ കുറിച്ച് കുക്കുപരമേശ്വരൻ
ഒരാഴ്ചയാണ് അന്ന് കരഞ്ഞത്; മാനസികമായി തളർന്ന ദിവസങ്ങളെക്കുറിച്ച് കൃഷ്ണപ്രഭ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ
മുട്ടിക്കൊമ്പനെ കൊണ്ടുവരുന്ന ആനിമൽ ആംബുലൻസ് തിട്ടയിൽ തട്ടി ചരിഞ്ഞു
ആനപ്പുറത്ത് നിന്നിറങ്ങാൻ പ്രതിസന്ധിയോ?