Squid Game Season 3: അവസാന പോരാട്ടത്തിന് കളം ഒരുങ്ങുന്നു; ‘സ്ക്വിഡ് ഗെയിം സീസൺ 3’ എപ്പോൾ, എവിടെ കാണാം?
Squid Game Season 3 When and Where to Watch: 2024 ഡിസംബർ 26-ന് പുറത്തിറങ്ങിയ രണ്ടാം സീസണിൽ ഏഴ് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. ഈ സീസണ് 173 ദശലക്ഷത്തിലധികം വ്യൂവും 1.2 ബില്യൺ മണിക്കൂറിലധികം കാഴ്ച സമയവുമാണ് ലഭിച്ചത്.
ലോകമെമ്പാടും തരംഗം സൃഷ്‌ടിച്ച കൊറിയൻ സീരീസായ ‘സ്ക്വിഡ് ഗെയിമി’ന്റെ മൂന്നാം സീസൺ റിലീസിന് ഒരുങ്ങുന്നു. സീസൺ 3യുടെ ട്രെയിലർ നേരത്തെ റിലീസ് ചെയ്തിരുന്നു. തീവ്രമായ വൈകാരിക രംഗങ്ങൾ കോർത്തിണക്കിയതാണ് മൂന്നാം സീസൺ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയാണ് രണ്ടാം സീസൺ അവസാനിച്ചത്. പ്ലെയർ 456ന് എന്ത് സംഭവിക്കും എന്നത് അറിയാനായി ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
നെറ്റ്ഫ്ലിക്സിൻറെ പാൻ വേൾഡ് ഹിറ്റ് പരമ്പരയുടെ അവസാന സീസണായിരിക്കും ഇതെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 2024 ഡിസംബർ 26-ന് പുറത്തിറങ്ങിയ രണ്ടാം സീസണിൽ ഏഴ് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. രണ്ടും മൂന്നും സീസൺ ഒരുമിച്ചാണ് ചിത്രീകരിച്ചതെന്നത് കൊണ്ടുതന്നെ മൂന്നാം സീസൺ 2025ൽ പുറത്തിറങ്ങുമെന്ന് നേരെത്തെ നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിരുന്നു. 2021ൽ റിലീസായ സ്ക്വിഡ് ഗെയിമിന്റെ ആദ്യ സീസണ് അപ്രതീക്ഷിത വിജയമാണ് ലഭിച്ചത്. ഇതോടെയാണ് മൂന്ന് വർഷമെടുത്ത് സീസൺ 2 റിലീസ് ചെയ്യാൻ തീരുമാനിച്ചത്.
2025 ജൂൺ 27നാണ് ‘സ്ക്വിഡ് ഗെയിം സീസൺ 3’ റിലീസാകുന്നത്. നെറ്റ്ഫ്ലിക്സിനാണ് സീരീസിന്റെ സ്ട്രീമിങ് അവകാശം. മൂന്നാം സീസണിൽ ആകെ ആറ് എപ്പിസോഡുകളാണ് ഉണ്ടാവുക എന്നാണ് വിവരം. അതേസമയം, കഴിഞ്ഞ വർഷം ഡിസംബറിൽ റിലീസ് ചെയ്‌തതിന് ശേഷം, ‘സ്‌ക്വിഡ് ഗെയിം സീസൺ 2’വിന് ലഭിച്ചത് 173 ദശലക്ഷത്തിലധികം വ്യൂവും 1.2 ബില്യൺ മണിക്കൂറിലധികം കാഴ്ച സമയവുമാണ്. നെറ്റ്ഫ്ലിക്‌സിൽ ഏറ്റവുമധികം ആളുകൾ കണ്ട ഇംഗ്ലീഷ് ഇതര സീരീസാണ് സ്‌ക്വിഡ് ഗെയിം.
ALSO READ: ഒടുവിൽ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ! ഷുഗ വരുന്നു; രണ്ടാം അങ്കത്തിന് ബിടിഎസ്
നെറ്റ്ഫ്ലിക്സിന് ഈ വർഷം ഏറെ പ്രതീക്ഷയുള്ള സീരിസ് കൂടിയാണ് ‘സ്ക്വിഡ് ഗെയിം സീസൺ 3’. ആദ്യ രണ്ട് സീസണുകളിലെ സംഭവവികാസങ്ങളുടെ ഒരു റീവൈൻറ് പോലെയാണ് സീരീസിന്റെ ഫൈനൽ ട്രെയ്‌ലർ എത്തിയത്. പ്ലെയർ 456 ഉം, നിഗൂഢമായ ഫ്രണ്ട് മാൻ-വണ്ണും തമ്മിലുള്ള ഭയാനകമായ പോരാട്ടമാണ് അവസാന സീസണിൽ ഉണ്ടാവുക.