Drishyam 3: റീമേക്ക് അല്ല! പുതിയ കഥയുമായി ദൃശ്യം 3? സസ്‍പെന്‍സുമായി അജയ് ദേവ്ഗണും ടീമും
Drishyam 3 Hindi: ഇതോടെ ഹിന്ദി ദൃശ്യം 3 സംബന്ധിച്ച ചില റിപ്പോര്‍ട്ടുകളും ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഹിന്ദി ദൃശ്യം 3 ന്‍റെ ചിത്രീകരണവും ഒക്ടോബറില്‍ തന്നെ തുടങ്ങുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന ദൃശ്യം 3. ദൃശ്യ ഒന്നും രണ്ടും വൻ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ദൃശ്യം 2 മലയാളം ഒടിടി റിലീസ് ആയാണ് എത്തിത്. തെലുങ്ക് റീമേക്കും അങ്ങനെതന്നെ ആയിരുന്നു. എന്നാല്‍ ഹിന്ദി, കന്നഡ റീമേക്കുകള്‍ തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. മലയാളികൾ എങ്ങനെയാണോ ദൃശ്യം ഏറ്റെടുത്തത്. അതേപോലെയായിരുന്നു ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ അജയ് ദേവ്ഗണിന്റെ ഹിന്ദിയിലെ ദൃശ്യം ഫ്രാഞ്ചൈസി സ്വീകരിച്ചതും.
കഴിഞ്ഞ ദിവസമാണ് മലയാളം ദൃശ്യം 3 യുടെ ചിത്രീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് മോഹന്‍ലാലും ജീത്തു ജോസഫും ആന്‍റണി പെരുമ്പാവൂരും ചേര്‍ന്ന് ഇന്നലെ അറിയിച്ചത്. ഇതോടെ ഹിന്ദി ദൃശ്യം 3 സംബന്ധിച്ച ചില റിപ്പോര്‍ട്ടുകളും ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഹിന്ദി ദൃശ്യം 3 ന്‍റെ ചിത്രീകരണവും ഒക്ടോബറില്‍ തന്നെ തുടങ്ങുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read:ദൃശ്യം 3 ഒക്ടോബറിൽ എത്തും; ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ലെന്ന് ആശിർവാദ് സിനിമാസ്
മലയാളം ദൃശ്യം-3 പ്രഖ്യാപിക്കുന്നതിനു മുൻപെ ഹിന്ദി റീമേക്കിന്‍റെ റിലീസ് തീയതി പുറത്തെത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല.നിര്‍മ്മാണ കമ്പനി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്‍കിയ വിവരങ്ങളിലായിരുന്നു ഹിന്ദി ദൃശ്യം 3 ന്‍റെ റിലീസ് തീയതിയും ഉള്‍പ്പെട്ടിരുന്നത്. അടുത്ത വർഷം ഗാന്ധി ജയന്തി ദിനത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നത്. ഇതിനിടെയിലാണ് ഹിന്ദി ദൃശ്യം 3 ന്‍റെ ചിത്രീകരണത്തെ കുറിച്ചുള്ള വിവരം ചർച്ചയാകുന്നത്.
ഈ വര്‍ഷം ഒക്ടോബര്‍ 2 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ മൂന്ന് മാസത്തെ തുടര്‍ച്ചയായ ചിത്രീകരണമാണ് നടക്കുകയെന്നാണ് റിപ്പോർട്ട്. ഇതോടെ ഒരേസമയത്ത് ചിത്രീകരണം ആരംഭിക്കുന്നത് പ്രേക്ഷകർക്കിടയിൽ ചർച്ചയ്ക്ക് വഴിവച്ചു. ഹിന്ദി ദൃശ്യം 3 ഒരു റീമേക്ക് അല്ലാതെ മറ്റൊരു തിരക്കഥയിലാണോ എത്തുകയെന്ന സംശയമാണ് ആരാധകർക്കിടയിൽ ഉയരുന്നത്. ഇക്കാര്യം ജൂലൈ അവസാനത്തോടെ അറിയാനാവുമെന്നാണ് ഹിന്ദി ചിത്രത്തിന്‍റെ അണിയറക്കാരെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.