Sreenivasan: മണ്ടത്തരം, കുബുദ്ധി, അസൂയ; സെൽഫ് മാർക്കറ്റിങിന്റെ ശ്രീനിവാസൻ ചിന്ത
Sreenivasan And His Script Styles: തൻ്റെ തിരക്കഥകളിൽ ശ്രീനിവാസൻ സ്വയം തനിക്കായി എഴുതിയിരുന്ന കഥാപാത്രങ്ങൾക്കൊക്കെ ഒരു ഏകീകൃതസ്വഭാവമുണ്ടായിരുന്നു. അവരെല്ലാം മണ്ടന്മാരായിരുന്നു.

ശ്രീനിവാസൻ
‘സിഐഡികളിൽ ബികോം സിഐഡി, പ്രീഡിഗ്രി സിഐഡി എന്നൊന്നും ഇല്ല. എല്ലാം സിഐഡി തന്നെ’
‘ഈ റോക്കറ്റ് എവിടെ കിട്ടും?’
‘ഇവിടെ വരുന്നവർക്കൊക്കെ 100 രൂപ വച്ച് കൊടുക്കുന്നുണ്ടെന്ന് കേട്ടു’
ഒരാളെ ഒരേസമയം പ്രേമിക്കുന്ന രണ്ട് പേർ. അതിലൊരാൾ നായകൻ, മറ്റേയാൾ നായകൻ്റെ എതിരാളി. വില്ലനല്ല. മണ്ടത്തരവും അസൂയയും കുബുദ്ധിയുമൊക്കെയുള്ള ഒരാൾ. കഥാന്ത്യം പറയേണ്ടല്ലോ.
നായകന് കഷ്ടപ്പാടും ബുദ്ധിമുട്ടും. അതേ കഷ്ടപ്പാടും ബുദ്ധിമുട്ടുമുള്ള നായകൻ്റെ സുഹൃത്ത്. എന്നാൽ, നായകനെപ്പോലെയല്ല. ഇയാൾ മണ്ടനാണ്. അല്പം പൊങ്ങച്ചമുണ്ട്.
Also Read: Sreenivasan: 48 വർഷം നീണ്ട സിനിമാ ജീവിതം; ഇടതുപക്ഷത്തിൽ വിശ്വസിച്ച് ഇടതുപക്ഷത്തെ വിമർശിച്ച നടൻ
ഇത്തരം ടെംപ്ലേറ്റ് കാണുമ്പോൾ തന്നെ ആ റോൾ ആര് ചെയ്തെന്ന് നമുക്ക് മനസ്സിലാവും. ശ്രീനിവാസൻ. ശ്രീനിവാസൻ തന്നെ സ്വയം മാർക്കറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. തനിക്കുള്ള റോളുകൾ അദ്ദേഹം എഴുന്നത് ഇങ്ങനെയാവും. മണ്ടത്തരം, കുബുദ്ധി, അസൂയ എന്നിങ്ങനെ ക്ലൈമാക്സിൽ പണികിട്ടുന്ന കഥാപാത്രങ്ങൾ. അത് നായകനായി അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള ഉൾപ്പെടെ 90കളിലും 2000ൻ്റെ തുടക്കത്തിലും ശ്രീനിവാസൻ സ്വയം തനിക്കെഴുതിയത് ഇത്തരം കഥാപാത്രങ്ങളായിരുന്നു. പിന്നീടാണ് അതിലൊരു മാറ്റമുണ്ടായത്. കഥ പറയുമ്പോൾ ഈ ടെംപ്ലേറ്റ് മാറ്റമായിരുന്നു. ഇത്തരം ചില എഴുത്തുകൾ വന്നത് വൈകിയാണ്.
സ്വയം തിരക്കഥകൾ എഴുതുന്നതിന് മുൻപ് ശ്രീനിവാസൻ ഈ ടെംപ്ലേറ്റിൽ അല്ലാത്ത ചില കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്നു. ആദ്യം തിരക്കഥയെഴുതിയ ‘ഓടരുതമ്മാവാ, ആളറിയാം’ എന്ന സിനിമയിലെ ഭക്തവത്സലൻ ഔട്ട് ആൻഡ് ഔട്ട് ഈ ടെംപ്ലേറ്റ് അല്ലായിരുന്നെങ്കിലും ചില ഷേഡുകൾ ഉണ്ടായിരുന്നു. പിന്നീടങ്ങോട്ട് ഈ സെൽഫ് മാർക്കറ്റിങ് ശക്തിപ്രാപിച്ചു. വിവാദങ്ങൾക്ക് തിരികൊളുത്തിയ പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാറിൽ അതിൻ്റെ പീക്ക് ആയിരുന്നു. ഇതോടെ ആ സെൽഫ് മാർക്കറ്റിങ് അവസാനിക്കുകയും ചെയ്തു.