Suchithra Mohanlal Thudakkam Movie : തുടക്കം കണ്ട് സുചി ചേച്ചി നൽകി, മറക്കാനാവാത്ത ഗിഫ്റ്റ്, ജൂഡിന് ലക്ഷങ്ങൾ വിലവരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ
Suchithra Mohanlal Gift to Jude Anthany : മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിൽ എത്തുന്ന തുടക്കം. മലയാളികളുടെ പ്രിയ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന നിലയിലും ഇടവേളയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും പ്രേക്ഷരുടെ പ്രതീക്ഷ വാനോളമാണ്.

Suchithra Mohanlal's Gift To Jude Anthany Joseph
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിൽ എത്തുന്ന തുടക്കം. മലയാളികളുടെ പ്രിയ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന നിലയിലും ഇടവേളയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും പ്രേക്ഷരുടെ പ്രതീക്ഷ വാനോളമാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിസ്മയയും മോഹൻലാലും സുചിത്ര മോഹൻലാലും ജൂഡ് ആന്തണിയും ചേർന്ന് നൽകിയ അഭിമുഖങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗ് ആയി തുടരുകയാണ്.
തുടക്കം സിനിമയുടെ ആരംഭം സുചിത്ര മോഹൻലാലുമായുള്ള ഫോൺസംഭാഷണത്തിൽ നിന്നായിരുന്നു എന്ന് സംവിധായകൻ ജൂഡ് അന്തണി ജോസഫ് അഭിമുഖങ്ങളിൽ പറഞ്ഞരുന്നു. സിനിമയുടെ ഓരോ ഘട്ടത്തിലും സുചിത്ര ചേച്ചി തനിക്ക് വലിയ പിന്തുണയാണ് നൽകിയത് എന്നും കഥ രൂപപ്പെടുത്തുന്നതിൽ പോലും ചേച്ചിയുടെ ഇൻപുട്ടുകൾ വിലപ്പെട്ടതായിരുന്നു എന്നും ജൂഡ് വെളിപ്പെടുത്തിയിരുന്നു. തിരിച്ച് ജൂഡിന്റെ ആത്മാർത്ഥമായ സമീപനത്തെ സുചിത്രയും എടുത്ത് പറയുകയുണ്ടായി. ഇപ്പോഴിതാ സുചിത്ര മോഹൻലാൽ സംവിധാകയന് ഒരു വിലപ്പെട്ട സമ്മാനം നൽകിയിരിക്കുകയാണ്.
Also Read : മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ് എന്ന് വരും ? അണലിയ്ക്കായി കട്ട വെയ്റ്റിങ്ങിലെന്ന് പ്രേക്ഷകർ
ജൂഡ് തന്നെയാണ് തനിക്ക് സുചിത്രയിൽ നിന്ന് സമ്മാനം ലഭിച്ച കാര്യം പുറത്ത് വിട്ടത്. സുചിത്രയ്ക്കും വിസ്മയ്ക്കും ഒപ്പം തുടക്കത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിൽക്കുന്ന ചിത്രവും തനിക്ക് ലഭിച്ച ആ വിലപ്പെട്ട സമ്മാനത്തിന്റെ ചിത്രവും സഹിതമാണ് ജൂഡിന്റെ വികാര നിർഭരമായ പോസ്റ്റ്. ലക്ഷങ്ങൾ വില വരുന്ന സ്വിസ്സ് ലക്ഷ്വറി ബ്രാൻഡായ ബൗം ആന്റ് മഴ്സ്യയുടെ പുത്തൻ വാച്ചാണ് സുചിത്ര മോഹൻലാൽ ജൂഡിന് സമ്മാനിച്ചത്. വിപണയിൽ ഏകദേശം ഒന്ന് മുതൽ അഞ്ച് ലക്ഷം വരെയാണ് ഈ മോഡൽ വാച്ചുകളുടെ വില വരുന്നുത്.
ജൂഡിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ജൂഡിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം – ലോകത്തിന് അവർ അമ്മയും മകളുമായിരിക്കാം, എന്നാൽ എനിക്ക് അവർ എപ്പോഴും എന്റെ ചേച്ചിയും അനിയത്തിയുമാണ്. ‘തുടക്കം’ കണ്ടതിനുശേഷം സുചി ചേച്ചി നൽകിയ മനോഹരമായ ഒരു സമ്മാനമാണ് ഇത്. ജീവിതകാലം മുഴുവൻ ഞാൻസൂക്ഷിച്ചുവെക്കുന്ന ഒരു സ്നേഹസമ്മാനം. പ്രിയപ്പെട്ട ചേച്ചി, നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും, ഒപ്പം ഈ അവിസ്മരണീയമായ ഓർമ്മയ്ക്കും നന്ദി.
English Summary
Thudakkam hitting theaters on August 7, is a film that Malayalis are eagerly awaiting. Expectations are sky high, as it marks the acting debut of Vismaya daughter of the beloved actor Mohanlal and sees Jude Anthany Joseph returning to both write and direct after a hiatus.