Suchitra Mohanlal: ‘എല്ലാവരും കയ്യടിച്ചത് പോലെ ഞാനും കയ്യടിച്ചു; 35 വര്‍ഷം ഒപ്പമുണ്ടാകാന്‍ സാധിച്ചതില്‍ സന്തോഷവതി’: സുചിത്ര
Suchitra Mohanlal Reacts to Mohanlal’s Phalke Award: എല്ലാവരും കയ്യടിച്ചത് പോലെ താനും നിന്ന് കയ്യടിച്ചു. മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അതെന്നും താരപത്നി പറഞ്ഞു.

Mohanlal
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകെ പുരസ്കാരം കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ പുരസ്കാര നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഭാര്യ സുചിത്ര മോഹൻലാൽ. മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് സാക്ഷിയാകാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും സുചിത്ര മാധ്യമങ്ങളോടു പറഞ്ഞു.
തന്റെ കുടുംബം മാത്രമല്ല കേരളം മുഴുവൻ ഈ നേട്ടം ആഘോഷമാക്കുകയാണെന്നും സുചിത്ര പറഞ്ഞു. കേരളത്തിന് അഭിമാനിക്കാനുള്ള നിമിഷമാണെന്നും ദൈവത്തിന് നന്ദിയെന്നും സുചിത്ര പറഞ്ഞു. മോഹൻലാലിനൊപ്പം ഡൽഹിയിലെ വിഗ്യാൻ ഭവനിലെത്തിയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും സുചിത്ര സംസാരിക്കുകയുണ്ടായി. എല്ലാവരും കയ്യടിച്ചത് പോലെ താനും നിന്ന് കയ്യടിച്ചു. മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അതെന്നും താരപത്നി പറഞ്ഞു.
Also Read:മോഹൻലാലിന്റെ ആ വരികൾ കുമാരനാശാന്റെ വീണപൂവിലേതല്ല! സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ച
മോഹൻലാൽ എന്നും ഈ നിമിഷത്തിലാണ് ജീവിക്കുന്നതെന്നും സുചിത്ര പറഞ്ഞു. കഴിഞ്ഞത് ഓർക്കാറില്ലെന്നും വരുന്നതിനെക്കുറിച്ചും ചിന്തിക്കാറില്ലെന്നും സുചിത്ര പറഞ്ഞു. ഒരുപാട് അനുഗ്രഹിക്കപ്പെട്ടവളാണെന്ന് തോന്നുന്നു. ഒരുപാട് സന്തോഷം. അദ്ദേഹം സിനിമയിൽ വന്നിട്ട് അൻപതാം വർഷത്തിലേക്ക് അടുക്കുകയാണ്. അതിൽ 35 വർഷവും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരിക്കാൻ സാധിച്ചതിൽ സന്തോഷവതിയാണെന്നും സുചിത്ര മോഹൻലാൽ പറഞ്ഞു.
അതേസമയം തന്റെ പുരസ്കാര നേട്ടം മലയാള സിനിമയ്ക്കും കേരളസമൂഹത്തിനും അർപ്പിക്കുന്നുവെന്നാണ് മോഹൻലാൽ പറഞ്ഞത്. 2004 ന് ശേഷം ആദ്യമായാണ് മലയാള സിനിമയിലേക്ക് ദാദസാഹിബ് ഫാൽക്കെ പുരസ്കാരം എത്തുന്നത്. അടൂർ ഗോപാലകൃഷ്ണനാണ് മുൻപ് പുരസ്‌കാരം ലഭിച്ചത്. പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് മോഹൻലാൽ.