Suchitra Mohanlal: പ്രണവ് എപ്പോൾ വീട്ടിലുണ്ടാവുമെന്ന് എനിക്കറിയില്ല; അവനൊരു ഔട്ട്ഡോർ പേഴ്സണാണ്: വെളിപ്പെടുത്തലുമായി സുചിത്ര മോഹൻലാൽ
Suchitra Mohanlal About Pranav: പ്രണവിൻ്റെ യാത്രകളെപ്പറ്റി തുറന്നുപറഞ്ഞ് സുചിത്ര മോഹൻലാൽ. പ്രണവ് എപ്പോൾ വീട്ടിലുണ്ടാവുമെന്ന് തനിക്കറിയില്ലെന്ന് സുചിത്ര വിശദീകരിച്ചു.

സുചിത്ര, പ്രണവ് മോഹൻലാൽ
മകൻ പ്രണവ് എപ്പോൾ വീട്ടിലുണ്ടാവുമെന്ന് തനിക്കറിയില്ലെന്ന് മോഹൻലാലിൻ്റെ ഭാര്യയും നിർമ്മാതാവുമായ സുചിത്ര മോഹൻലാൽ. പ്രണവ് ഒരു ഔട്ട്ഡോർ പേഴ്സൺ ആണെന്നും ചെറുപ്പം മുതലേ യാത്രകൾ ചെയ്യാറുണ്ടെന്നും സുചിത്ര പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടാണ് സുചിത്രയുടെ പ്രതികരണം.
“അവൻ ഒരു ഔട്ഡോർ പേഴ്സണാണ്. ട്രെക്കിങും മറ്റും. അവൻ പഠിച്ചത് ഊട്ടിയിലാണ്, ഇൻ്റർനാഷണൽ സ്കൂളാണ്. അപ്പോൾ അവിടുത്തെ പിള്ളേരുടെ ഒരു കൾച്ചറാണ്. ട്രെക്കിങിന് പോവുക, ഹൈക്കിങിന് പോവുക. ചെറുപ്പം മുതലേ ആ ഒരു ലൈഫ്സ്റ്റൈൽ ആയതുകൊണ്ടായിരിക്കാം. 13 സ്റ്റാൻഡേർഡ് കഴിഞ്ഞ ഉടനെ അവനും അവൻ്റെ ഫ്രണ്ടും എന്നോട് പറഞ്ഞു, “ഞാൻ ഹിമാലയത്തിലേക്ക് ട്രെക്കിങിന് പോവുകയാണ്” എന്ന്. എൻ്റെ ഒരു സുഹൃത്ത് ഡൽഹിയിൽ ഉണ്ട്. അഡ്വഞ്ചർ ടൂറിസം ഒക്കെ ചെയ്യുന്ന കമ്പനിയുണ്ട്. അവർ എന്നോട് പറഞ്ഞു, അവനോട് ചെന്ന് കാണാൻ പറയൂ, ഒപ്പം പോകാമെന്ന്. പക്ഷേ, ഒറ്റക്ക് പോകണമെന്ന് അവൻ പറഞ്ഞു. അവൻ എപ്പോൾ വീട്ടിലുണ്ടാവുമെന്ന് എനിക്കറിയില്ല.”- സുചിത്ര പറഞ്ഞു.
Also Read: Daya Sujith: ‘എന്റെ കളറിൽ എനിക്ക് കുഴപ്പമില്ല, ഞാൻ അതിൽ ഹാപ്പിയാണ്’; മഞ്ജു പിള്ളയുടെ മകൾ ദയ
2002ൽ ഒന്നാമൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയ കരിയർ ആരംഭിച്ച പ്രണവിന് 2003ൽ പുനർജനി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചു. 2018ൽ ആദി എന്ന സിനിമയിലൂടെ നായകനായി. ജീത്തു ജോസഫാണ് സിനിമ സംവിധാനം ചെയ്തത്. പിന്നീട് ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരക്കാർ അറബിക്കടലിൻ്റെ സിംഹം, ഹൃദയം, വർഷങ്ങൾക്ക് ശേഷം, ബറോസ്, എമ്പുരാൻ എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചു. ഭ്രമയുഗം എന്ന സിനിമ ഒരുക്കിയ രാഹുൽ സദാശിവൻ്റെ പുതിയ സിനിമയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. അഭിനയം കൂടാതെ അസിസ്റ്റൻ്റ് ഡയറക്ടർ, ഗായകൻ, ഗാനരചയിതാവ് എന്നീ മേഖലകളിലും പ്രണവ് കൈവച്ചിട്ടുണ്ട്.