Sudheesh: ആ വേഷങ്ങളൊക്കെ ചെയ്യാന്‍ വളരെ അപൂര്‍വം നടന്മാരെ മലയാളത്തിലുള്ളൂ: സുധീഷ്

Sudheesh About Manoj K Jayan: സുധീഷ് മികച്ച വേഷം കൈകാര്യം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരന്‍. സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങളെല്ലാം തന്നെ. മനോജ് കെ ജയനും സിനിമയില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

Sudheesh: ആ വേഷങ്ങളൊക്കെ ചെയ്യാന്‍ വളരെ അപൂര്‍വം നടന്മാരെ മലയാളത്തിലുള്ളൂ: സുധീഷ്

സുധീഷ്

Published: 

01 Jul 2025 | 04:35 PM

ബാലതാരമായി സിനിമാ ജീവിതം ആരംഭിച്ച നടനാണ് സുധീഷ്. 1987ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ അനന്തരം എന്ന സിനിമയാണ് സുധീഷിന്റെ ആദ്യ ചിത്രം. പിന്നീട് ചെറുതും വലുതുമായ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ നിരവധി സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

സുധീഷ് മികച്ച വേഷം കൈകാര്യം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരന്‍. സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങളെല്ലാം തന്നെ. മനോജ് കെ ജയനും സിനിമയില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ ജയനെ കുറിച്ച് സംസാരിക്കുകയാണ് സുധീഷ്. മനോജിന്റെ അഭിനയ മികവിനെ കുറിച്ചാണ് സുധീഷ് വാചാലനാകുന്നത്.

”കഥാപാത്രങ്ങളെ വ്യത്യസ്തമായ രീതിയില്‍ കൊണ്ടുവരണമെങ്കില്‍ മനോജേട്ടനെ പോലെയുള്ള നടന്മാരെ വെച്ചാലേ ആലോചിക്കാന്‍ പോലും സാധിക്കുകയുള്ളൂ. അത് മനോജ് കെ ജയന്‍ എന്ന നടന്‍ ഒരുപാട് തവണ പ്രൂവ് ചെയ്തിട്ടുള്ള കാര്യമാണ്. അല്ലെങ്കില്‍ സ്ഥിരമായിട്ട് ഒരേ ഫോര്‍മുലയില്‍ തന്നെ വരുന്ന ഒരേതരം കഥാപാത്രങ്ങള്‍ ചെയ്താല്‍ മതിയല്ലോ.

Also Read: Manoj K Jayan: ‘ഞങ്ങൾക്കെല്ലാം പേടി ഉണ്ടായിരുന്നു, പക്ഷേ മമ്മൂക്ക സ്ട്രോങ്ങായി നിന്നു, ആ സിനിമയുടെ ഹൈലൈറ്റാണ് അത്’; മനോജ് കെ ജയൻ

മനോജേട്ടന്‍ അനന്തഭദ്രം, അര്‍ദ്ധനാരി, ദ്രോണ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ആ സിനിമയിലൂടെയെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിച്ചു. ഓരോന്നിലും വേറെ ആളായാണ് ചേട്ടന്‍ അഭിനയിച്ചത്. അങ്ങനെ അഭിനയിക്കാന്‍ സാധിക്കുന്ന വളരെ അപൂര്‍വം നടന്മാരെ മലയാളത്തിലുള്ളൂ,” സുധീഷ് പറയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്