Summer in Bethlehem: ഒടുവിൽ നിരഞ്ജൻ എത്തുന്നു, ആശംസകളുമായി ലാലേട്ടൻ, സമ്മർ ഇൻ ബദ്ലഹേം റീ-റിലീസ് തിയതി പ്രഖ്യാപിച്ചു
Summer in Bethlehem Returns: രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം ഡിസംബർ 12-ന് റീ-റിലീസ് ചെയ്യും. മഞ്ജു വാരിയർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിവർ ഒന്നിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയിരുന്നു.

Summer In Bethlehem Remastered
തിരുവനന്തപുരം: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ക്‌ളാസിക് ചിത്രങ്ങളിൽ ഒന്നായ ‘സമ്മർ ഇൻ ബെത്‌ലഹേം’ 4K പതിപ്പിൽ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. കേവലം 15 മിനിറ്റിൽ സ്ക്രീനിൽ മാജിക് സൃഷ്ടിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ച നിരഞ്ജൻ വീണ്ടും എത്തുന്നു എന്ന ആമുഖത്തോടെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തിറക്കിയ പുതിയ വീഡിയോ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം ഡിസംബർ 12-ന് റീ-റിലീസ് ചെയ്യും. മഞ്ജു വാരിയർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിവർ ഒന്നിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടും ഒരുമിക്കുന്ന ഇമോഷണൽ എവർഗ്രീൻ ക്‌ളാസിക്ക് ആണ് ഈ ചിത്രം.
വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഈ ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. കെ.ജെ. യേശുദാസ്, കെ.എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.
റീമാസ്റ്ററിങ്ങും അണിയറപ്രവർത്തകരും
ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ‘സമ്മർ ഇൻ ബെത്‌ലഹേം’ 4കെ നിലവാരത്തിൽ റീമാസ്റ്റർ ചെയ്തിരിക്കുന്നത്. കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവർ സഹകരിച്ചാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
മറ്റ് അണിയറ പ്രവർത്തകർ
സഞ്ജീവ് ശങ്കർ (ഛായാഗ്രാഹകൻ), എൽ. ഭൂമിനാഥൻ (എഡിറ്റർ), എം. രഞ്ജിത് (പ്രൊഡക്ഷൻ കൺട്രോളർ), ബോണി അസ്സനാർ (ക്രീയേറ്റീവ് വിഷനറി ഹെഡ്), ബോബൻ (കലാസംവിധാനം), സതീശൻ എസ്.ബി (കോസ്റ്റ്യൂംസ്), സി.വി. സുദേവൻ (മേക്കപ്പ്), കല, ബൃന്ദ (കൊറിയോഗ്രാഫി), ഹരിനാരായണൻ (അറ്റ്മോസ് മിക്സ്), ഷാൻ ആഷിഫ് (കളറിസ്റ്റ്), കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ് (ഡിസ്ട്രിബ്യൂഷൻ), ജിബിൻ ജോയ് വാഴപ്പിള്ളി (പ്രോജക്ട് മാനേജ്‌മെന്റ്), ഹൈ സ്റ്റുഡിയോ (സ്റ്റുഡിയോ), ഹൈപ്പ് (മാർക്കറ്റിംഗ്), പി. ശിവപ്രസാദ് (പി.ആർ.ഒ), അർജുൻ മുരളി, സൂരജ് സൂരൻ (പബ്ലിസിറ്റി ഡിസൈൻസ്).