Supriya Menon: ‘മോശമായ കമന്റിടുകയാണ് ഇവരുടെ പ്രധാന ജോലി’; ഒടുവിൽ യുവതിയുടെ പേരും മുഖവും വെളിപ്പെടുത്തി സുപ്രിയ മേനോൻ
മോശമായ കമന്റിടുകയാണ് ഇവരുടെ പ്രധാന ജോലിയെന്നും ഇവരുടെ ഫേക്ക് അക്കൗണ്ട് കണ്ടെത്തി സ്ഥിരം ബ്ലോക്ക് ചെയ്യാറുണ്ടെന്നുമാണ് സുപ്രിയ പറയുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

Supriya Menon
സോഷ്യൽ മീഡിയയിലൂടെ തന്നെ നിരന്തരമായി അധിക്ഷേപിക്കുന്ന യുവതിയുടെ പേരും മുഖവും വെളിപ്പെടുത്തി നിർമാതാവും പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. മോശമായ കമന്റിടുകയാണ് ഇവരുടെ പ്രധാന ജോലിയെന്നും ഇവരുടെ ഫേക്ക് അക്കൗണ്ട് കണ്ടെത്തി സ്ഥിരം ബ്ലോക്ക് ചെയ്യാറുണ്ടെന്നുമാണ് സുപ്രിയ പറയുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ക്രിസ്റ്റീന എൽദോ എന്ന വ്യക്തിയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സോഷ്യൽ മീഡിയയിൽ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി തനിക്കെതിരെ വ്യക്തി അധിക്ഷേപം ചൊരിയുന്നതെന്നാണ് സുപ്രിയ കുറിച്ചത്. ഇവർ ആരാണെന്ന് താൻ മുൻപ് തന്നെ കണ്ടുപിടിച്ചിരുന്നുവെന്നും എന്നാൽ ഇവരുടെ മുഖം വെളിപ്പെടുത്താതും ഇതുവരെ പരാതിയുമായി പോകാത്തതും ഇവർക്കൊരു ചെറിയ മകനുള്ളതുകൊണ്ടാണെന്നാണ് സുപ്രിയ പറയുന്നത്. ഫിൽറ്റർ ഇട്ടിരിക്കുന്ന ഈ മുഖംപോലും ഇവരുടെ ഉള്ളിലെ വെറുപ്പ് മറയ്ക്കാൻ പര്യാപ്തമല്ല എന്നും കുറിപ്പിൽ സുപ്രിയ പറഞ്ഞു.കുറിപ്പിനൊപ്പം യുവതിയുടെ ഒരു ചിത്രവും സുപ്രിയ പങ്കുവച്ചിട്ടുണ്ട്.
സുപ്രിയ മേനോന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി
Also Read:‘ഞാനും ഒരു സ്ത്രീയാണ്, ചെയ്ത് പോയതില്‍ സങ്കടമുണ്ട്’; വിവാദ ഇന്റര്‍വ്യൂവിൽ ക്ഷമാപണവുമായി അവതാരക
ഇതിനു മുൻപ് തനിക്കെതിരെ സൈബർ ബുള്ളിയിങ് നടത്തിയ സ്ത്രീയെ കണ്ടെത്തി എന്ന് സുപ്രിയ മേനോൻ വെളിപ്പടുത്തിയിരുന്നു.ആളൊരു നഴ്സ് ആണെന്നും മുൻപ് സുപ്രിയ മേനോൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരുന്നു. താൻ കുറച്ച് കാലമായി സൈബർ ബുള്ളിയിങ് അനുഭവിക്കുകയാണെന്നാണ് അന്ന് സുപ്രിയ പറഞ്ഞത്. ഒന്നിൽ കൂടുതൽ ഫേക്ക് ഐഡികളിൽ നിന്നും സോഷ്യൽ മീഡിയയിൽ, തന്നെയും തനിക്ക് വേണ്ടപ്പെട്ടവരെയും സൈബർ ബുള്ളിയിങ് ചെയ്ത് അപമാനിക്കുകയാണ്. കാലങ്ങളായി താനത് കാര്യമാക്കാതെ വിട്ടതാണ്. എങ്കിലും ഒടുവിൽ താൻ അവരെ കണ്ടെത്തിയെന്നാണ് സുപ്രിയ മുൻപ് പറഞ്ഞത്. മരിച്ചു പോയ തന്റെ പിതാവിനെക്കുറിച്ച് വരെ മോശമായി കമന്റ് ചെയ്തപ്പോഴാണ് താനതിന് മുതിർന്നത്. അവരൊരു നഴ്സ് ആണ്. ഒരു കുഞ്ഞുമുണ്ടെന്നുമാണ് സുപ്രിയ അന്ന് കുറിച്ചത്.